Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കാലത്ത് സാന്ത്വനമേകാൻ 'കൂടെയുണ്ട് അങ്കണവാടികൾ'; ഗർഭിണികളുടെ ക്ഷേമമന്വേഷിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

കോവിഡ് കാലത്ത് സാന്ത്വനമേകാൻ 'കൂടെയുണ്ട് അങ്കണവാടികൾ'; ഗർഭിണികളുടെ ക്ഷേമമന്വേഷിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന വനിത ശിശുവികസന വകുപ്പ് 'കൂടെയുണ്ട് അങ്കണവാടികൾ' പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കുടുംബങ്ങളിലേക്ക് അങ്കണവാടിയുടെ രണ്ടാം ഘട്ടമായാണ് കൂടെയുണ്ട് അങ്കണവാടികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി പദ്ധതിക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി ഗർഭിണികളുമായി മന്ത്രി സംവദിക്കുകയും ക്ഷേമമന്വേഷിക്കുകയും ചെയ്തു.

കോവിഡ് വ്യാപന സാധ്യതയുള്ളതിനാൽ സാമൂഹിക അകലം പാലിക്കാൻ മൊബൈൽ ഫോണുകൾ വഴിയായിരിക്കും സാമൂഹ്യാധിഷ്ഠിത ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഗുണഭോക്താക്കളുടെ സൗകര്യങ്ങൾ അനുസരിച്ച് രണ്ട് തരത്തിലാണ് ഈ പ്രവർത്തനം നടത്തുന്നത്. വാട്സാപ്പ് ഗ്രൂപ്പ് വീഡിയോ കോൾ വഴിയോ ഫോണിലെ കോൺഫറൻസ് കോൾ വഴിയോ ഇത് നടത്തും. അങ്കണവാടി വർക്കറും ഏഴ് ഗുണഭോക്താക്കളും അടങ്ങുന്നതായിരിക്കും ഈ ഗ്രൂപ്പ് വീഡിയോ കോൾ. ഏഴിൽ കൂടുതൽ ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ ആളുകളുടെ എണ്ണം അനുസരിച്ച് കൂടുതൽ ഗ്രൂപ്പ് വീഡിയോ കോളുകൾ നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ഓരോ മാസവും ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യാധിഷ്ഠിത പരിപാടികൾ നടത്തുന്നത്. ഈ മാസത്തെ വിഷയം 'ഗർഭകാലവും കോറോണയും' ആണ്. ഈ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ഗർഭിണികളുടെ ക്ഷേമം അന്വേഷിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തും. ഓരോ വിഷയത്തിലും നടത്തുന്ന ഗ്രൂപ്പ് വീഡിയോ കോളിന്റെ ക്രമവും അവതരണ ശൈലിയും പങ്കുവയ്ക്കേണ്ട സന്ദേശങ്ങളും അനുബന്ധമായി വനിതാ ശിശുവികസന വകുപ്പ് നൽകുന്നതായിരിക്കും.

ഗുണഭോക്താക്കൾക്ക് ലോക്ക് ഡൗൺ കാലഘട്ടത്തിൽ ആവശ്യമായ പിന്തുണ നൽകുക, പരസ്പര ചർച്ചകളിലൂടെ ആകുലതകൾ പരിഹരിക്കുക, ഗുണഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള പരിജ്ഞാനം ലഭ്യമാക്കുക, പരാമർശ സേവനങ്ങളെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുക, ഗുണപരമായ മാതൃകകൾ പങ്കുവയ്ക്കുകയും ശേഖരിക്കുകയും ചെയ്യുക, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഏത് പ്രതികൂല സാഹചര്യങ്ങളിലും അങ്കണവാടികൾ ഗുണഭോക്താക്കൾക്കൊപ്പമുണ്ടാകുക, സാധ്യമായ ഇടപെടലുകളിലൂടെ ഗുണഭോക്താക്കൾക്ക് പ്രയോജനപ്രദമായ സ്വഭാവ പരിവർത്തനം സൃഷ്ടിക്കുക, അങ്കണവാടി ഗുണഭോക്താക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നിവയാണ് കൂടെയുണ്ട് അങ്കണവാടികളിലൂടെ നടത്തുന്ന സാമൂഹ്യാധിഷ്ഠിത പ്രവർത്തനത്തിന്റെ പ്രധാനമായ ലക്ഷ്യങ്ങൾ.

സംസ്ഥാനത്തെ കോവിഡിന്റെ ആരംഭ ഘട്ടത്തിൽ തന്നെ അങ്കണവാടി ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 'കുടുംബങ്ങളിലേക്ക് അങ്കണവാടി' എന്ന പേരിൽ ഫോണിലൂടെ അറിയിപ്പുകൾ, സംശയനിവാരണം, വിവരശേഖരണം, പരാമർശ സേവനങ്ങൾ, വയോജനങ്ങളുടെ ക്ഷേമാന്വേഷണവും വിവരശേഖരണവും തുടങ്ങി സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 44 ലക്ഷത്തോളം വയോജനങ്ങളുടെ വിവര ശേഖരമാണ് നടത്തി തുടർ നടപടികൾ സ്വീകരിച്ചത്.

സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, അസി. ഡയറക്ടർമാരായ ബിന്ദു ഗോപിനാഥ്, എസ്.എൻ. ശിവന്യ എന്നിവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP