Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം വന്നത് എസ്ഐ, പിന്നാലെ വന്ന ഡിവൈഎസ്‌പിയും തൊഴിലാളികൾക്ക് മുന്നിൽ അമ്പരന്നു നിന്നു; തൊട്ടു പിന്നാലെ കൂടത്തായി സൈമണിന്റെ മാസ് എൻട്രി; വാഹനത്തിൽ നിന്ന് ഇറങ്ങിയതിനൊപ്പം ഓടടാ എല്ലാം.. എന്ന ആക്രോശവും; അഞ്ചു മിനുട്ടു കൊണ്ട് കളം വെടിപ്പായി; പത്തനംതിട്ട മറ്റൊരു പായിപ്പാട് ആകാതിരുന്നത് എസ്‌പിയുടെ ഇടപെടൽ കാരണം; പ്രക്ഷോഭത്തിന്റെ പേരിൽ ഒരാൾ കസ്റ്റഡിയിൽ

ആദ്യം വന്നത് എസ്ഐ, പിന്നാലെ വന്ന ഡിവൈഎസ്‌പിയും തൊഴിലാളികൾക്ക് മുന്നിൽ അമ്പരന്നു നിന്നു; തൊട്ടു പിന്നാലെ കൂടത്തായി സൈമണിന്റെ മാസ് എൻട്രി;  വാഹനത്തിൽ നിന്ന് ഇറങ്ങിയതിനൊപ്പം ഓടടാ എല്ലാം.. എന്ന ആക്രോശവും; അഞ്ചു മിനുട്ടു കൊണ്ട് കളം വെടിപ്പായി; പത്തനംതിട്ട  മറ്റൊരു പായിപ്പാട് ആകാതിരുന്നത് എസ്‌പിയുടെ ഇടപെടൽ കാരണം; പ്രക്ഷോഭത്തിന്റെ പേരിൽ ഒരാൾ കസ്റ്റഡിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അതിഥി തൊഴിലാളികളുടെ സമരം മൂലം പത്തനംതിട്ട മറ്റൊരു പായിപ്പാട് ആകാതിരുന്നത് കൂടത്തായി ഹീറോ എസ്‌പി കെജി സൈമണിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നത്. സമരക്കൊടി ഉയർത്തിയ അതിഥി തൊഴിലാളികൾക്ക് ഇടയിലേക്ക് വന്നിറങ്ങിയ എസ്‌പി ഒരു സന്ധി സംഭാഷണത്തിനും മുതിർന്നില്ല. ഓടടാ എല്ലാം എന്നൊരു ഉത്തരവ് മാത്രം പുറപ്പെടുവിച്ചു. ഭയന്നു പോയ തൊഴിലാളികൾ അഞ്ചു മിനുട്ട് കൊണ്ട് കളമൊഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ബസ് സ്ഥാപനത്തിലെ മാനേജരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കണ്ണങ്കരയിൽ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ തൊഴിലാളികൾ തടിച്ചു കൂടിയത്. ഇതിന് കാരണമായി എന്ന് ആരോപിച്ചാണ് സൂര്യ ട്രാവൽസിന്റെ ഓഫീസ് മാനേജർ ആസാദ് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തങ്ങൾക്ക് ബീഹാറിലേക്ക് പോകണം എന്നാവശ്യപ്പെട്ട് ഒരു സംഘം തൊഴിലാളികൾ സൂര്യ ട്രാവൽസ് ഉടമകളെ സമീപിച്ചിരുന്നു. മറ്റു ജില്ലകളിൽ നിന്നെല്ലാം ഈ രീതിയിൽ ബസ് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ടത്രേ. ആലപ്പുഴയിൽ നിന്ന് സൂര്യ ട്രാവൽസ് ഇതേ രീതിയിൽ സർവീസ് നടത്തിയിരുന്നുവെന്നും പറയുന്നു.

ഈ വിവരം അറിഞ്ഞാണ് അതിഥി തൊഴിലാളികൾ ബസ് വാടകയ്ക്ക് വേണം എന്നാവശ്യപ്പെട്ട് സൂര്യ ട്രാവൽസിൽ എത്തിയത്. ഇതിനുള്ള പാസിനായി ട്രാവൽസ് മാനേജർ തിങ്കളാഴ്ച രാവിലെ കലക്ടറേറ്റിൽ അപേക്ഷ നൽകി. പാസ് നൽകാൻ കഴിയില്ല എന്ന് ഇവിടെ നിന്ന് അറിയിപ്പ് വന്നു. ഈ വിവരം തൊഴിലാളികളെ അറിയിച്ചതോടെയാണ് അവർ സംഘം ചേർന്ന് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയത്. ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിനെ നേരിൽ കണ്ട് തൊഴിലാളികൾ പരാതി അറിയിച്ചു. ഉദയഭാനും കലക്ടറേറ്റിൽ ബന്ധപ്പെട്ട ശേഷം പാസ് നൽകാൻ നിർവാഹമില്ല എന്ന് അറിയിച്ചു.

ഇതിന് ശേഷം പുറത്തിറങ്ങിയ തൊഴിലാളികൾ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ നിന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ എസ്ഐ ചർച്ച നടത്തിയെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. തൊട്ടുപിന്നാലെ ഡിവൈഎസ്‌പിയും എത്തി. തൊഴിലാളികളെ അനുനയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും പാളി. കൂടുതൽ തൊഴിലാളികൾ എത്തുകയും രംഗം വഷളാവുകയും ചെയ്തപ്പോഴാണ് കൂടത്തായി വന്നിറങ്ങിയതും എല്ലാവരെയും വിരട്ടി ഓടിച്ചതും. അതിന് ശേഷം ഹിന്ദിയിലുള്ള അനൗൺസ്മെന്റും പുറപ്പെടുവിച്ചു.

അനധികൃതമായി കൂട്ടം ചേരരുത്, ക്യാമ്പിന് പുറത്ത് ഇറങ്ങരുത് എന്നിങ്ങനെയാണ് അനൗൺസ്മെന്റ്. ശ്രമിക് ട്രെയിൻ വഴി മാത്രമേ തൊഴിലാളികളെ നാട്ടിലേക്ക് അയക്കാൻ കഴിയൂവെന്ന് എസ്‌പി അറിയിച്ചു. ഭക്ഷണം ലഭ്യമാക്കുമെന്നും കെജി സൈമൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP