Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്തേക്ക് തിരികെയെത്തുന്നവരെ നിയന്ത്രിക്കണം; ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ഗൗരവതരമാണ്; സ്വകാര്യലാബുകളിലും പരിശോധന സൗകര്യം കൂട്ടണം; കോവിഡ് പശ്ചാത്തലത്തിൽ സർക്കാരിന് മുന്നറിയിപ്പ് നൽകി ഐ.എം.എ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ കാര്യത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സംസ്ഥാനത്തേക്ക് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും തീവ്രബാധിത മേഖലകളിൽ നിന്ന് വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് സർക്കാരിനോട് ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്.

വീട്ടിലെ നിരീക്ഷണത്തിൽ പാളിച്ചയുണ്ടെന്നും സർക്കാർ നിരീക്ഷണം ഉറപ്പാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഐ.എം.എ വ്യക്തമാക്കി.വീട്ടിലെ നിരീക്ഷണത്തിൽ പിഴവുണ്ടായാൽ സമൂഹവ്യാപനത്തിന് വഴിവയ്ക്കും. അതുകൊണ്ട് സർക്കാർ കേന്ദ്രങ്ങളിൽ തന്നെ നിർബന്ധിത നിരീക്ഷണം ഉറപ്പാക്കണം.

ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ളവരുടെ തിരിച്ചുവരവ് നിയന്ത്രിക്കണം. ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ഗൗരവതരമാണ്. പരിശോധനകളുടെ എണ്ണം കൂട്ടണം. സ്വകാര്യലാബുകളിലും പരിശോധന സൗകര്യം കൂട്ടണമെന്നും ഐ.എം.എ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തുകൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൊവിഡ് രോഗചികിത്സയെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും സംസ്ഥാന സർക്കാർ കാര്യങ്ങൾ മറച്ചുവയ്ക്കുന്നെന്ന വിമർശനവും ഐ.എം.എ ഉന്നയിക്കുന്നുണ്ട്.

ചികിത്സാരീതികൾ, രോഗികളുടെ വിവരങ്ങൾ, രോഗവ്യാപനം എന്നീ വിവരങ്ങൾ പല തവണ ഐ.എം.എ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ഇത്തരം വിവരങ്ങൾ സംസ്ഥാനത്തെ ഡോക്ടർ സമൂഹത്തിന് ലഭ്യമാക്കണം, സർക്കാർ തന്നെ ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തണമെന്നും ഐ.എം.എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP