Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മ കൊല്ലപ്പെട്ടു, കൊലപാതക കേസിൽ അച്ഛൻ അറസ്റ്റിലും; അമ്മയില്ലാത്ത വീട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഇനി കുഞ്ഞ് ധ്രുവ് വളരും; ഉത്രയുടെ ഒരു വയസുകാരൻ മകനെ അമ്മയുടെ വീട്ടുകാരുടെ സംരക്ഷണയിൽ വിട്ടയക്കാൻ ഉത്തരവിട്ടു ചൈൽഡ് വെൽഫെയർ കമ്മിറ്റി; നടപടി ഇന്ന് വീട് സന്ദർശിച്ച വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ നിർദ്ദേശ പ്രകാരം; കുഞ്ഞിന്റെ ജീവനും ഭീഷണിയുണ്ടെന്ന ആരോപണവുമായി ഉത്രയുടെ മാതാപിതാക്കൾ രംഗത്തെത്തിയത് മുഖവിലയ്ക്കെടുത്ത് അധികൃതർ

അമ്മ കൊല്ലപ്പെട്ടു, കൊലപാതക കേസിൽ അച്ഛൻ അറസ്റ്റിലും; അമ്മയില്ലാത്ത വീട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഇനി കുഞ്ഞ് ധ്രുവ് വളരും; ഉത്രയുടെ ഒരു വയസുകാരൻ മകനെ അമ്മയുടെ വീട്ടുകാരുടെ സംരക്ഷണയിൽ വിട്ടയക്കാൻ ഉത്തരവിട്ടു ചൈൽഡ് വെൽഫെയർ കമ്മിറ്റി; നടപടി ഇന്ന് വീട് സന്ദർശിച്ച വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ നിർദ്ദേശ പ്രകാരം; കുഞ്ഞിന്റെ ജീവനും ഭീഷണിയുണ്ടെന്ന ആരോപണവുമായി ഉത്രയുടെ മാതാപിതാക്കൾ രംഗത്തെത്തിയത് മുഖവിലയ്ക്കെടുത്ത് അധികൃതർ

വിനോദ് വി നായർ

കൊല്ലം: അമ്മ കൊല്ലപ്പെട്ടു, സമ്പത്ത് മോഹിച്ച് അമ്മയെ കൊന്ന കേസിൽ അച്ഛൻ അറസ്റ്റിലും. തനിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് അറിയാൻ കുഞ്ഞ് ധ്രുവിന് അറിവായിട്ടില്ല. അമ്മയില്ലാത്ത വീട്ടിൽ മുത്തശ്ശനും മുത്തശിക്കും അമ്മാവനുമൊപ്പം ഇനി കുഞ്ഞ് ധ്രുവ് വളരും. ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ ഒരു വയസുകാരൻ മകൻ ധ്രുവിനെ അമ്മയുടെ വീട്ടുകാരുടെ സംരക്ഷണയിൽ വിട്ടയയ്ക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവായി.

ഇന്ന് രാവിലെ ഉത്രയുടെ വീട് സന്ദർശിച്ച വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ നിർദ്ദേശ പ്രകാരമാണ് കുട്ടിയെ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം വിട്ടയയ്ക്കാൻ കൊല്ലം ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷൻ കെ.പി സജിനാഥ് ഉത്തരവിട്ടത്. ഉത്രയുടെ മരണശേഷം മാതാവിന്റെ വീട്ടിലായിരുന്ന കുഞ്ഞിനെ ശിശു ക്ഷേമ സമിതിയുടെ ഉത്തരവുമായെത്തിയ ഭർത്താവ് സൂരജ് തന്റെ വസതിയിലേയ്ക്ക് കൊണ്ടു പോയിരുന്നു. ഉത്രയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ കുഞ്ഞിന്റെയും
ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി ഉത്രയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.

ഇന്ന് രാവിലെ ഉത്രയുടെ വീട് സന്ദർശിച്ച വനിതാകമ്മീഷൻ അംഗം ഷാഹിദ കമാലിനോട്ട് ഇതു സംബന്ധിച്ച് തങ്ങളുടെ ആശങ്കഇവർ പങ്കുവച്ചിരുന്നു. തുടർന്ന് ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ്ധ്രുവിനെ മാതാവിന്റെ വീട്ടുകാർക്ക് വിട്ടുനൽകികൊണ്ട് കൊല്ലം ജില്ലാശിശുക്ഷേമസമിതി ഉത്തരവായത്. ഒരു വയസും ഒരു മാസവും പ്രായമുള്ള കുഞ്ഞിനെ വിട്ടുകിട്ടാനായി നിയമനടപടികളിലേക്ക് കടക്കാൻ ഉത്രയുടെ കുടുംബവും തീരുമാനിച്ചിരുന്നു.അതേസമയം, കുഞ്ഞിന്റെ സുരക്ഷയ്ക്കാണ് പ്രധാന്യം നൽകുകയെന്ന് പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷൻ സക്കീർ ഹുസൈൻ വ്യക്തമാക്കിയിരുന്നു. അപേക്ഷ ലഭിച്ചതോടെ ഉത്തരവിടുകയും ചെയ്തു.

അതിനിടെ, കുഞ്ഞിന്റെ കാര്യത്തിൽ അധികൃതർ സ്വീകരിക്കുന്ന തീരുമാനം അനുസരിക്കുമെന്നായിരുന്നു സൂരജിന്റെ അമ്മയുടെ പ്രതികരണം. ഒരു വയസും ഒരു മാസവും പ്രായമായ കുഞ്ഞ് ഉത്രയുടെ വീട്ടിൽ കഴിയുമ്പോൾ മുഴുവൻ സമയവും കരച്ചിലായിരുന്നു. ഭക്ഷണം പോലും കഴിച്ചിരുന്നില്ല. മൂന്നാം മാസം തൊട്ട് അവനെ താനാണ് നോക്കിയിരുന്നത്. അതിനാലാണ് കുഞ്ഞിനെ തങ്ങൾ ചോദിച്ചുവാങ്ങിയതെന്നും ഇനി അധികൃതരുടെ തീരുമാനം എന്തായാലും അനുസരിക്കാതെ വേറെ വഴിയില്ലല്ലോ എന്നും സൂരജിന്റെ അമ്മ പറഞ്ഞിരുന്നു.

അതേസമയം അഞ്ചലിൽ ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിനെ തെളിവെടുപ്പിന് ഉത്രയുടെ വീട്ടിലെത്തിച്ചിരുന്നു. കരിമൂർഖനെ സൂരജ് കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി. കേസിൽ പ്രധാനമായ തെളിവാണിതെന്ന് അന്വേഷണസംഘം പറയുന്നു. ഫൊറൻസിക് സംഘത്തിന് ഈ കുപ്പി കൈമാറിയിട്ടുണ്ട്. അതിവൈകാരിക രംഗങ്ങളായിരുന്നു സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ ഉണ്ടായത്. മകളെ കൊന്നവനെ വീട്ടിൽ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ പറയുന്നുണ്ടായിരുന്നു.

മെയ്‌ 7ന് പുലർച്ചെയാണ് ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഉത്ര അഞ്ചലിലെ വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാർച്ച് 2ന് ഭർതൃവീട്ടിൽ വച്ചും പാമ്പ് കടിയേറ്റിരുന്നു. തുടർച്ചയായുള്ള പാമ്പ് കടിയിൽ സംശയം തോന്നി മാതാപിതാക്കൾ നൽകിയ പരാതിയോടെയാണ് കേട്ട് കേൾവിയില്ലാത്ത കൊലപാതക കഥ പുറത്തു വന്നത്, ഭാര്യയെ കൊല്ലാൻ തീരുമാനിച്ച സൂരജ് കൊല്ലം കല്ലുവാതുക്കലിലെ പാമ്പുപിടുത്തക്കാരൻ സുരേഷുമായി പരിചയത്തിലായി. ആദ്യം ഫെബ്രുവരി 26 ന് അണലിയെ വാങ്ങി.

മാർച്ച് 2ന് കടുപ്പിച്ചെങ്കിലും ചികിത്സയിലൂടെ ഉത്രക്ക് ജീവൻ തിരികെ കിട്ടി. ഇതൊടെ ഏപ്രിൽ 24ന് കൂടുതൽ വിഷമുള്ള മൂർഖനെ വാങ്ങി കുപ്പിയിലാക്കി ഉത്രയുടെ വീട്ടിലെത്തി. ഒരു മുറിയിൽ കിടന്നുറങ്ങവെ പുലർച്ചെ രണ്ടരയോടെ പാമ്പിനെ തുറന്ന് വിട്ടു. ഉത്രയുടെ മരണം ഉറപ്പിക്കും വരെ മുറിയിൽ ഉറങ്ങാതെ നോക്കിയിരുന്നെന്നും അത്യപൂർവ കൊല തുറന്ന് സമ്മതിച്ച സൂരജ് കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ. എസ് പിയുടെ നേതൃത്വത്തിലെ അന്വേഷണസംഘത്തോട് ഏറ്റു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP