Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈയാഴ്ച ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് രണ്ടു പ്രത്യേക വിമാനങ്ങൾ; 319 പേർക്ക് യാത്ര ചെയ്യാവുന്ന ഇരു വിമാനങ്ങളിലുമായി നാട്ടിലെത്തുന്നത് നിരവധി പ്രവാസികൾ

ഈയാഴ്ച ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് രണ്ടു പ്രത്യേക വിമാനങ്ങൾ; 319 പേർക്ക് യാത്ര ചെയ്യാവുന്ന ഇരു വിമാനങ്ങളിലുമായി നാട്ടിലെത്തുന്നത് നിരവധി പ്രവാസികൾ

സ്വന്തം ലേഖകൻ

ജിദ്ദ: ഈയാഴ്ച പ്രവാസികളെ നാട്ടിലെത്തിക്കുവാൻ ജിദ്ദയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടുന്നത് രണ്ടു പ്രത്യേക വിമാനങ്ങൾ. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 29നും 30നുമാണ് വിമാന സർവീസുകൾ നടക്കുക.

എയർ ഇന്ത്യയുടെ 319 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ഇരു സർവീസുകൾക്കും ഉപയോഗിക്കുക. ഇന്ത്യൻ എംബസിയിൽ നേരത്തെ രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണന അനുസരിച്ചായിരിക്കും ഇതിലേക്കുള്ള യാത്രക്കാരെ തിരഞ്ഞെടുക്കുക. ആയിരക്കണക്കിനു പ്രവാസികളാണ് നാട്ടിലേക്ക് എത്തുവാൻ എംബസിൽ രജിസ്റ്റർ ചെയ്ത് അവസരം കാത്തു നിൽക്കുന്നത്.

ഇതോടൊപ്പം ജൂൺ രണ്ടിന് ജിദ്ദയിൽ നിന്ന് ഡൽഹി വഴി ബിഹാറിലെ ഗയയിലേക്കും ജൂൺ നാലിന് ജിദ്ദയിൽനിന്ന് ശ്രീനഗറിലേക്കും ജൂൺ ആറിന് ജിദ്ദയിൽനിന്ന് ചെന്നൈയിലേക്കും പ്രത്യേകം എയർ ഇന്ത്യ വിമാനങ്ങൾ ഉണ്ടാവും. 149 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളായിരിക്കും ഈ സർവീസുകൾക്ക് ഉപയോഗിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP