Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷകൾ 15,000 കേന്ദ്രങ്ങളിൽ; സാമൂഹിക അകലം പാലിക്കുന്നതിനാണ് കൂടുതൽ കേന്ദ്രങ്ങളിൽ പരീക്ഷ എന്ന് കേന്ദ്ര സർക്കാർ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷകൾ 15,000 കേന്ദ്രങ്ങളിൽ; സാമൂഹിക അകലം പാലിക്കുന്നതിനാണ് കൂടുതൽ കേന്ദ്രങ്ങളിൽ പരീക്ഷ എന്ന് കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകൾ 15,000 കേന്ദ്രങ്ങളിലായി നടത്തുമെന്ന് മാനവ വിഭവശേഷി വകുപ്പു മന്ത്രി രമേശ് പൊഖ്രിയാൽ. നേരത്തെ മൂവായിരം കേന്ദ്രങ്ങളിലായി പരീക്ഷ നടത്താനായിരുന്നു സിബിഎസ്ഇ തീരുമാനിച്ചിരുന്നത്.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ലോക്ക് ഡൗൺ മൂലം മാറ്റിവച്ച പരീക്ഷ ജൂലൈ ഒന്നു മുതൽ 15 വരെയാണ് നടത്തുക. സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷ കൂടുതൽ കേന്ദ്രങ്ങളിൽ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി 15,000 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുക. ഇതുവഴി വിദ്യാർത്ഥികൾ കൂടുതൽ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാനാവുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികൾക്ക് പഠിച്ച സ്‌കൂളുകളിൽ തന്നെ പരീക്ഷ എഴുതാമെന്ന് നേരത്തെ സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊറോണ കണ്ടയ്ന്മെന്റ് സോണുകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP