Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാട്ടിലേക്ക് പോകണം; പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുൻപിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; അനുനയിപ്പിക്കാൻ പൊലീസ് ശ്രമം തുടരുന്നു

നാട്ടിലേക്ക് പോകണം; പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുൻപിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; അനുനയിപ്പിക്കാൻ പൊലീസ് ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ

പത്തനംതിട്ട: നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ജില്ലയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. സിപിഐ.എം ജില്ലാ കമ്മിറ്റി ഓഫീസിന് മുൻപിലാണ് പ്രതിഷേധം. പത്തനംതിട്ട കണ്ണങ്കരയിലാണ് സംഭവം. ബിഹാറിലേക്ക് പോകണമെന്നാണ് ആവശ്യം. നൂറോളം തൊഴിലാളികൾ ലോക് ഡൗൺ ലംഘിച്ച് സംഘടിച്ചത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

'ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകണം'. അനുമതി മാത്രം തന്നാൽ മതിയെന്നും തൊഴിലാളികൾ പറയുന്നു. ഈ ആവശ്യവുമായി മുന്നോട്ട് വരുമ്പോഴെല്ലാം ശരിയാക്കാമെന്ന വാഗ്ദാനം നൽകി തങ്ങളെ അനുനയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നത് തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP