Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഭവനനിർമ്മാണ പദ്ധതി; മൂന്നാമത്തെ ഭവനവും പൂർത്തിയായി

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഭവനനിർമ്മാണ പദ്ധതി; മൂന്നാമത്തെ ഭവനവും പൂർത്തിയായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിൽ പ്രളയക്കെടുതിയിൽ വീടില്ലാതെ ദുരിതം അനുഭവിക്കുന്നവർക്കായി 5 വർഷം കൊണ്ട് 25 ഭവനം എന്ന പദ്ധതിക്ക് ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് രൂപം കൊടുക്കുകയും അതിന്റെ ഭാഗമായി പ്രശസ്ത സാമൂഹ്യ പ്രവർത്തക ഡോ: എം.എസ്. സുനിൽ ടീച്ചർ ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് സന്ദർശിക്കുകയും ടീച്ചറെ സോഷ്യൽ ക്ലബ്ബിന്റെ ഈ മഹാപദ്ധതി ഏൽപ്പിക്കുകയും ടീച്ചർ സന്തോഷപൂർവ്വം അതു സ്വീകരിക്കുകയും ചെയ്തു.

കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ വീടുൾപ്പെടെ സർവ്വവും നഷ്ടപ്പെട്ട റാന്നി തോട്ടമൺ ആലുംമൂട്ടിൽ ലീലാമണിയമ്മക്കും കുടുംബത്തിനും തല ചായ്ക്കാൻ അത്താണിയായിരിക്കുകയാണ് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഈ ഭവനനിർമ്മാണ പദ്ധതി. വീടിന്റെ താക്കോൽദാനം രാജു എബ്രാഹം എംഎ‍ൽഎ. നിർവ്വഹിച്ചു. കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായിരുന്ന പഴയവീട് നഷ്ടപ്പെടുകയും കയറിക്കിടക്കാൻ ഇടമില്ലാതെ കഴിഞ്ഞിരുന്ന ലീലാമണിയമ്മയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ രാജു എബ്രാഹം എംഎ‍ൽഎ. ആണ് സുനിൽ ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അതിൻപ്രകാരം ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ സഹായത്താൽ 2 മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് നിർമ്മിച്ച് നൽകുകയായിരുന്നു.

സോഷ്യൽ ക്ലബ്ബിന്റെ നാലാമത്തെ ഭവനനിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു എന്ന് സോഷ്യൽ ക്ലബ്ബിന്റെ പ്രസിഡന്റ് പീറ്റർ കുളങ്ങര പറഞ്ഞു. കോവിഡ് 19 എന്ന മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ലോകജനത മുഴുവൻ വീട്ടിൽ സുരക്ഷിതരായിരിക്കുന്ന ഈ അവസരത്തിൽ ഇതുപോലുള്ള നല്ല പ്രവർത്തനങ്ങളുമായി സോഷ്യൽ ക്ലബ്ബിന് മുന്നോട്ടു പോകാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സോഷ്യൽ ക്ലബ്ബ് എക്സിക്യൂട്ടീവ് ഐകകണ്ഠേന പറഞ്ഞു.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP