Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും: ഐഎപിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

പ്രവാസി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും: ഐഎപിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

സ്വന്തം ലേഖകൻ

കാനഡ/അമേരിക്ക: മുഖ്യമന്ത്രി പിണറായി വിജയന്റെ നോർത്ത് അമേരിക്കൻ മലാളികളുമായി വീഡിയോ കോൺഫെറെൻസിങ്ങിൽ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ കോ-ഓർഡിനേറ്റർ ബൈജു പകലോമറ്റത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. വിദേശ വിദ്യാർത്ഥികളുടെ പ്രയാസം മനസിലാക്കുന്നുവെന്നു പ്രതികരിച്ച മുഖ്യമന്ത്രി, നിലവിൽ വായ്പ തിരിച്ചടവിനു ഒരു വർഷത്തെ മോറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഇത് കൂടാതെ പലിശ ഇളവു നൽകുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശത്തു താമസിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ലോണുകൾക്കും ഇതര ലോണുകൾക്കും, പലിശയിളവും മൊറട്ടോറിയവും ഏർപ്പെടുത്തുന്നതിന്റെ ആവശ്യകതയാണ് ഐഎപിസിക്ക് വേണ്ടി ബൈജു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും ഇന്ത്യൻ മാധ്യമപ്രവർത്തന മേഖലയിലേക്കു കൂടുതൽ ആളുകളെ പരിശീലിപ്പിക്കുന്നതിനുമായി 2013ൽ സ്ഥാപിച്ച സംഘടനയാണ് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ്. നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകർക്കിടയിൽ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും, തൊഴിൽ സാഹചര്യവും നിലവാരവും ഉയർത്തുന്നതിനുമായി നിരവധി പ്രവർത്തനങ്ങളാണ് ഐഎപിസി നടത്തിവരുന്നത്. ഐഎപിസി നാഷണൽ കോ ഓർഡിനേറ്ററായ ബൈജു പകലോമറ്റത്തെയാണ് മുഖ്യമന്ത്രിയുമായുള്ള വീഡിയോ കോൺഫ്രൻസിനു ഐഎപിസി ചുമതലപെടുത്തിയത്.

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോക്ടർ ജോസഫ് ചാലിൽ, വൈസ് ചെയർമാൻ ഡോക്ടർ മാത്യു ജോയ്‌സ്, ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് ഫൗണ്ടർ ചെയർമാൻ ജിൻസ്‌മോൻ പി സക്കറിയ, നാഷണൽ പ്രസിഡന്റ് ഡോ. എസ് എസ് ലാൽ, നാഷണൽ ജനറൽ സെക്രട്ടറി ബിജു ചാക്കോ, നാഷണൽ ട്രഷറർ രജി ഫിലിപ്പ് , ഡയറക്റ്റർ ബോർഡ് സെക്രട്ടറി മാത്യു കുട്ടി ഈശോ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. ബൈജു പി .വി, തമ്പാനൂർ മോഹൻ, മിനി നായർ, പ്രസ്സ് ക്ലബ് ഭാരവാഹിയായ ആഷ്‌ലി ജോസഫ്, ടൊറോന്റോ ചാപ്റ്റർ പ്രസിഡന്റ് ബിൻസ് മണ്ഡപം, നയാഗ്ര ഫാൾസ് ചാപ്റ്റർ പ്രസിഡന്റ് ആസാദ് ജയൻ, അൽബെർട്ട ചാപ്റ്റർ പ്രസിഡന്റ് ജോസഫ് ജോൺ, വാൻകൂവർ ചാപ്റ്റർ പ്രസിഡന്റ് മഞ്ജു കോരത് എന്നിവരും, പ്രവാസികളായ മലയാളി വിദ്യാർത്ഥികളും, നോർത്ത് അമേരിക്കയിലുള്ള നിരവധി സംഘടന നേതാക്കളും പ്രവാസി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ബൈജു പകലോമറ്റത്തിന് ആശംസകൾ അറിയിച്ചു. നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റും, ഫൊക്കാന റീജിയണൽ പ്രസിഡന്റും കൂടിയാണ് ബൈജു പകലോമറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP