Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുതാര്യമായ ഭരണ നിർവ്വഹണം എൽഡിഎഫിന്റെ സവിശേഷത; പ്രതിസന്ധി ഘട്ടങ്ങളിൽ പകച്ചുനിന്നില്ല; അരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സർക്കാൻ ലക്ഷ്യം; നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട ഉടൻ; മന്ത്രിസഭയുടെ വാർഷിക ദിനത്തിൽ നേട്ടങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

സുതാര്യമായ ഭരണ നിർവ്വഹണം എൽഡിഎഫിന്റെ സവിശേഷത; പ്രതിസന്ധി ഘട്ടങ്ങളിൽ പകച്ചുനിന്നില്ല; അരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സർക്കാൻ ലക്ഷ്യം; നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട ഉടൻ; മന്ത്രിസഭയുടെ വാർഷിക ദിനത്തിൽ നേട്ടങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളം ആർജ്ജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചുവർഷത്തെ ലക്ഷ്യം നാലുവർഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാം വർഷത്തിലേയ്ക്ക് കടക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ഓഖിയും നിപയും നൂറ്റാണ്ടിലെ പ്രളയവും നമ്മൾ നേരിട്ടു. ഒരോ വർഷവും പുതിയ പ്രതിസന്ധിയോട് നേരിട്ട് പൊരുതിയാണ് നാം കടന്ന് പോന്നത്.

എന്നാൽ ഒരു ഘട്ടത്തിലും പകച്ച് നിന്നില്ല. ലക്ഷ്യങ്ങളിൽ നിന്ന് തെന്നിമാറിയിട്ടുമില്ല. നമ്മുടെ ജനങ്ങളുടെ ഒരുമയും സാഹോദര്യവും സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ പ്രധാന ശക്തിസ്രോതസായി. തെരഞ്ഞെടുപ്പ് പ്രകടനപത്രിക ചിലർക്ക് ജനങ്ങളുടെ മുന്നിൽ വാഗ്ദാനങ്ങൾ ചൊരിഞ്ഞ് വോട്ട് നേടാനുള്ളത് മാത്രമാണ്. വാഗ്ദാനങ്ങൾ പാലിക്കാനുള്ളതല്ല എന്നാണവർ തുറന്ന് പറയുന്നത്.

എൽഡിഎഫിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോടെന്താണോ പറയുന്നത് അത് നടപ്പാക്കാനുള്ളതാണ്. അതിനാലാണ് എല്ലാ വർഷവും ചെയ്ത കാര്യം വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാൻ കഴിയുന്നത്.ഇത്തരത്തിൽ സുതാര്യമായ ഭരണ നിർവ്വഹണം എൽഡിഎഫിന്റെ സവിശേഷതയാണ്. അരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സർക്കാൻ ലക്ഷ്യം;അദ്ദേഹം വിശദീകരിച്ചു

അതിനായി നാല് സുപ്രധാന മിഷനുകൾ ആരംഭിച്ചു. ലൈഫ് മിഷനിലൂടെ 2,19,154 വീടുകൾ നിർമ്മിക്കാനായി.2,19,154 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള പാർപ്പിടം ലഭ്യമായി എന്നതാണിതിനർഥം. ഭൂമി ഇല്ലാത്തവർക്ക്,ഭൂമിയും വീടുമില്ലാത്തവർക്ക് പാർപ്പിട സമുച്ചയവും ഉയർത്താനുള്ള നടപടി ആരംഭിച്ചു. ഈ വർഷം പൂർത്തീകരിക്കാനാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്ക് പ്രാണഭയമില്ലാഴത അന്തിയുറങ്ങാർ പുനർഗേഹം പദ്ധതി ആവിഷ്‌ക്കരിക്കാൻ കഴിഞ്ഞത് നേട്ടമാണ്.

1,43,000 പട്ടയം നൽകിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയാണ് കൂടതൽ നൽകുന്നതിൽ തടസമായത്, എന്നാൽ 35,000 പട്ടയം കൂടി ഈ വർഷം നൽകാനാകും. ഒഴുക്ക് നിലച്ച് പോയ പുഴകളെ പുനരുജ്ജീവിപ്പിക്കാനായി. ഹരിതകേരളം മിഷന്റെ എടുത്ത് പറയത്തക്ക ഒരു നേട്ടമാണിത്. . കിണർ, കുളം, തോടുകൾ, ജലാശയങ്ങൾ എന്നിവയെല്ലാം ശുദ്ധീകരിക്കാൻ കഴിഞ്ഞു

കോവിഡ് 19നെ പ്രതിരോധിക്കാൻ കരുത്ത് നൽകിയതിൽ പ്രധാനപ്പെട്ടതാണ് ആർദ്രം മിഷൻ. സംസ്ഥാനത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ലാബ് , ഫാർമസി, ഒപികൾ, സ്‌പെഷ്യാലിറ്റി എന്നിവയെല്ലാം ലോകം ഉറ്റുനോക്കുന്ന നിലവാരത്തിലേക്കെത്തി. നിപ വൈറസ് പോലുള്ളവയെ നേരിടാൻ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റിയുട്ട് സ്ഥാപിച്ചു.

ഈ സാമ്പത്തിക വർഷം 15 ശതമാനം വർധനവ് ചെലവുകളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവിടെയാണ് കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം ലഭ്യമാകേണ്ടത്. അത്തരത്തിൽ സഹായം ലഭ്യമാകുന്നില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. ബജറ്റിന് പുറത്ത് പശ്ചാത്തല വികസനത്തിനായാണ് കിഫ്ബി രൂപീകരിച്ചത്.

50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി നടപ്പാക്കനാണ് ഉദ്ദേശിച്ചത്. മസാല ബോണ്ടുകൾ വഴി 2150 കോടി സമാഹരിക്കാനായി. കിഫ്ബി മുഖേന സാധാരണ വികനസത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം ഉണ്ടാക്കാനാണ് സാധിക്കുന്നത്. നാം വളർത്തി എടുത്തത് എല്ലാവരേയും ഉൾക്കാള്ളുന്ന നവകേരള സംസ്‌ക്കാരമാണ്.

ഈ കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കമ്യുണിറ്റി കിച്ചൺ ആരംഭിച്ചത്. എല്ലാ ആളുകളേയും ക്ഷേമപെൻഷനുകളിൽ ഭാഗമാക്കാനായിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

24 മണിക്കൂർ പ്രവർത്തിക്കുന്ന വനിതാ ഹെൽപ് ലൈൻ, പൊലീസിന്റ പിങ്ക് പെട്രോൾ എന്നിവ സ്ത്രീകൾക്കായുള്ള പ്രത്യേക ഇടപെടലായി. പൊലീസിൽ വനിതാ പ്രാധിനിത്യം 25 ശതമാനം ആക്കണമെന്നാണ് കാണുന്നത്. പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷം കൊണ്ട് പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചു. 5 ലക്ഷം കുട്ടികൾ പൊതുവിദ്യാലങ്ങളിലേക്ക് പുതുതായി എത്തി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി. 45,000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കി

കുടുംബശ്രീക്ക് റിക്കാർഡ് വളർച്ചയാണ് ഉണ്ടായത്. പട്ടികജാതി കടാശ്വാസപദ്ധതിയിൽ കടം എഴുതി തള്ളി. പൊലീസിലും എക്‌സൈസിലും 100 വീതം പട്ടിക ജാതിക്കാരെ നിയമിച്ചു. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടകൾ ഒരുക്കി. അതിഥി തൊളിലാളികൾക്ക് കോവിഡ് കാലത്ത് സംരക്ഷണവും ഭക്ഷണവും വൈദ്യ സഹായവും നൽകാനും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും കേരളം എടുത്ത മുൻകൈ ലോകപ്രശംസ പിടിച്ചുപറ്റി.

'അപ്നാ ഘർ' ഇൻഷുറൻസ് എന്നിവ ഏർപ്പടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പുകൾ സജ്ജീകരിച്ചു.വേതന സുരക്ഷ ഉറപ്പാക്കി. വിപുലമായ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് പുതുനയത്തിന്റെ ഭാഗമാണ്. തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജും നൽകാനായി. മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധി അർഹരായ ആളുകൾക്ക് എറ്റവും ലളിതമായ നടപടി ക്രമങ്ങൾ പാലിച്ച് ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമിച്ചത്. അപേക്ഷ ഓൺലൈൻ ആയി നൽകാം. അനുവദിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുകയായിരുന്നു വെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിര സാങ്കേതികത്ത്വത്തിൽ അധിഷ്ടിതമായ 1600 ലധികം സ്റ്റാർട്ട് അപ്പുകൾ. 2 ലക്ഷത്തിലധികം ഇൻകുബേഷൻ സ്‌പേസ് എന്നിവ ഇന്ന് കേരത്തിലുണ്ട്. സ്റ്റാർട്ട് അപ്പുകൾക്കും മറ്റും അനുകൂലമായ സൗകര്യങ്ങൾ ഒരുക്കുകയാണ്. സൗജന്യ വൈഫൈ എല്ലാ പൊതു ഇടങ്ങളിലും ലൈബ്രറികളിലും ലഭ്യമാക്കണം എന്നാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിൽ രാജ്യത്തെ എറ്റവും മികച്ച സ്റ്റാർട്ട് അപ്പ് എക്കോ സിസ്റ്റമാണുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ട് അപ് സമുച്ചയം കൊച്ചിയിൽ ആരംഭിച്ചു. ഐ ടി മേഖലയിൽ ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നുതുടങ്ങി. സംസ്ഥാനത്തെ ഐ ടി സ്‌പേസ് ഇരട്ടി ആക്കാനാണ് ഉദ്ദേശിക്കുന്നത്.

വ്യാവസായിക രംഗം, നിക്ഷേപ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ അധികാരമേൽക്കുന്ന ഘട്ടത്തിൽ പെതാമേഖലാ വ്യവസായത്തിന്റെ നഷ്ടം 131 കോടിയായിരുന്നു. ഭരണത്തിന്റെ ആദ്യ വർഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. അടുത്ത മൂന്ന് വർഷവും ഈ മേഖലയെ ലാഭത്തിലാക്കി.2017-18ൽ 5 കോടിയും 2018-19ൽ 8 കോടിയും ആയിരുന്നു ലാഭം. 2019- 20 ൽ 56 കോടി രൂപ പ്രവർത്തന ലാഭം ഉണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയമല്ല കേരളത്തിനുള്ളത്. കേന്ദ്രത്തിൽനിന്നുള്ള അനുമതികൾ വൈകുന്നത് ചില കാലതാമസം ഉണ്ടാക്കുന്നുണ്ട്. മെച്ചപ്പെട്ട നിക്ഷേപ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറുന്നു. സംരംഭം തുടങ്ങാൻ അനുകൂല സാഹചര്യം കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയമല്ല കേരളത്തിനുള്ളതെന്നും കേന്ദ്രത്തിൽനിന്നുള്ള അനുമതികൾ വൈകുന്നതിനാൽ ചില കാലതാമസം ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിൽ വ്യവസായ അടിസ്ഥാന വികസനത്തിൽ വൻ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചത്. വയവസായ ഇടനാഴി വലിയ നേട്ടമാകും .

പുതിയ 14 വ്യവസായ പാർക്കുകൾ തയ്യാറായി വരികയാണ്. അത് നല്ലതുപോലെ വ്യവസായങ്ങളെ ആകർഷിക്കും. ഈ നേട്ടങ്ങളുടെ ഫലം പൂർണമായി അനുഭവിക്കുന്നതിന് പുതിയ സംരംഭകത്വ സംസ്‌ക്കാരം വളർത്തി എടുക്കേണ്ടതുണ്ടന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP