Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് മൂലം മരണപ്പെടുന്ന പ്രവാസികളുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണം: വെൽഫെയർ കേരള കുവൈത്ത്

സ്വന്തം ലേഖകൻ

പ്രവാസ ലോകത്ത് നിന്ന് കോവിഡ് രോഗം കാരണം മരണപ്പെടുന്നവരുടെ കുടുബങ്ങൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു. കുവൈത്തിൽ നിന്ന് മാത്രമായി 17 മലയാളികൾ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. ഗൾഫ് നാടുകളിൽ നിന്ന് 111 പേരാണ് ഇതുവരെയായി മരണപ്പെട്ടത്. മറ്റ് ഇതര രാജ്യത്തുള്ളവർ വേറെയുമുണ്ട്.

ഉപജീവനത്തിനും കുടുംബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഇവർ പ്രവാസം തെരെഞ്ഞെടുത്തത് . കുടുംബത്തിന്റെ ആശ്രയങ്ങളായ പ്രവാസികൾ മരണപ്പെടുന്നതോടെ ആ കുടുംബത്തിന്റെ സാമ്പത്തിക വരുമാനം നിലക്കുകയാണ്. നാടിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണ്ണായക പങ്കു വഹിക്കുന്നവരാണ് പ്രവാസികൾ . ഈ സാഹചര്യത്തിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അനുവദിക്കണമെന്ന് വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര വർക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കേരള മുഖ്യമന്ത്രിക്കും നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കും കത്തയച്ചതായും ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP