Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം; കാലടിയിലെ ഷൂട്ടിങ് സെറ്റ് തകർത്തത് അംഗീകരിക്കാൻ സാധിക്കില്ല; സംഭവത്തിൽ കർശന നടപടി സ്വീകരിക്കും; മതവികാരം വ്രണപ്പെട്ടെന്ന് ആരോപിച്ചാണ് രാഷ്ട്രീയ ബജ്രംഗദൾ സിനിമാ സെറ്റ് തകർത്തത്; ആ സെറ്റുകൊണ്ട് ഏത് മതവികാരമാണ് വ്രണപ്പെടുന്നത്? മിന്നൽ മുരളിയുടെ സെറ്റ് തകർത്ത ബജറംഗ്ദൾ പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

ഈ വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം; കാലടിയിലെ ഷൂട്ടിങ് സെറ്റ് തകർത്തത് അംഗീകരിക്കാൻ സാധിക്കില്ല; സംഭവത്തിൽ കർശന നടപടി സ്വീകരിക്കും; മതവികാരം വ്രണപ്പെട്ടെന്ന് ആരോപിച്ചാണ് രാഷ്ട്രീയ ബജ്രംഗദൾ സിനിമാ സെറ്റ് തകർത്തത്; ആ സെറ്റുകൊണ്ട് ഏത് മതവികാരമാണ് വ്രണപ്പെടുന്നത്? മിന്നൽ മുരളിയുടെ സെറ്റ് തകർത്ത ബജറംഗ്ദൾ പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടൊവിനോ തോമസ് നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റ് തകർത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലടിയിലെ സെറ്റ് തകർത്തവർക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടിയുണ്ടാകുമെന്ന് പിണറായി പറഞ്ഞു. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. മതവികാരം വ്രണപ്പെട്ടെന്ന് ആരോപിച്ചാണ് രാഷ്ട്രീയ ബജ്രംഗദൾ സിനിമാ സെറ്റ് തകർത്തത്. ആ സെറ്റുകൊണ്ട് ഏത് മതവികാരമാണ് വ്രണപ്പെടുന്നത്. വിഷയത്തിൽ ഫലപ്രദമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടക്കാൻ പാടില്ലാത്തതാണത്. നമ്മുടെ നാട്ടിൽ പല തരത്തിലുള്ള ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നുണ്ട്. സാധാരണ ഗതിയിൽ അതിന് ആരും തടസം സൃഷ്ടിക്കാറില്ല. എന്നാൽ അടുത്ത കാലത്തായി ചില ശക്തികൾ വർഗീയത ഇളക്കിവിട്ട് ഷൂട്ടിങ് തടസപ്പെടുത്താനടക്കം ശ്രമിക്കുന്നുണ്ട്. പ്രദർശനശാലകൾ ആക്രമിക്കാൻ പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ ഒരു വിഭാഗം വർഗീയ ശക്തികളാണ് ഇത് ചെയ്യുന്നത്. എന്നാൽ രാജ്യമോ ജനങ്ങളോ ഇത് അംഗീകരിച്ചില്ല. അതിനെതിരെ പൊതുവികാരമാണ് ഉയർന്നുവന്നിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി മാർച്ചിൽ നിർമ്മിച്ച സെറ്റ് ആണ് ഇന്നലെ വൈകീട്ട് തകർക്കപ്പെട്ടത്. കൊവിഡ് കാരണം ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു. അപ്പോൾ ആ സെറ്റ് അവിടെ നിൽക്കുന്നു. ആ സെറ്റ് അവിടെ ഉണ്ടാകാനുള്ള കാരണം എല്ലാവർക്കും അറിയാം. ഏത് മതവികാരമാണ് ആ സെറ്റ് കൊണ്ട് തകർക്കപ്പെടുന്നത്. ബജ്രംഗദൾ പ്രവർത്തകർ പൊളിച്ചുവെന്നാണ് വാർത്ത. എ എച്ച് പി ജനറൽ സെക്രട്ടറി അക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിടുകയും ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിർമ്മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദൾ പ്രവർത്തകർ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങൾ പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്. സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തിൽ സിനിമാ നിർമ്മാണം നിർത്തിവച്ചതിനാൽ പകുതിമാത്രമായി നിർമ്മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവർത്തനങ്ങൾക്കും വേണ്ടി ഇതിനോടകം ചെലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

സെറ്റ് നിർമ്മാണത്തിനായി അമ്പലകമ്മറ്റിയുടെയും ഇറിഗേഷൻ വിഭാഗത്തിന്റെയും അനുമതി വാങ്ങിച്ച ശേഷമാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്. ഗോദയ്ക്കു ശേഷം ബേസിൽ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടിൽ പൂർത്തിയായിരുന്നു. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണി ഉയർന്നത്. കാലടി മണപ്പുറത്ത് ഇത്തരത്തിൽ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്റംഗദൾ പ്രവർത്തകരുടെ വിശദീകരണം.

കാലടിയിൽ ടോവിനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റാണ് ബജ്രംഗദൾ അക്രമികൾ പൊളിച്ചത്. ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു തകർക്കൽ. സെറ്റ് ക്ഷേത്രത്തിനടുത്താണെന്ന് പറഞ്ഞാണ് പൊളിക്കൽ നടന്നത്. എഎച്ച്പി ജനറൽ സെക്രട്ടറി ഹരി പാലോടാണ് ഇക്കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിലാണ് മനോഹരമായ സെറ്റ് നിർമ്മിച്ചത്. എന്നാൽ കൊവിഡ് 19 ലോക്ക് ഡൗൺ കാരണം ഷൂട്ടിങ് നീളുകയായിരുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സോഫിയ പോളാണ്. നിർമ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതൽ നടപടികൾ എടുക്കുമെന്ന് സോഫിയ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP