Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലേക്ക് എത്താൻ ശ്രമിക് സ്‌പെഷൽ ട്രെയിനുകളിലെ യാത്രക്കാർക്കു പാസ് എടുക്കാൻ കഴിയില്ല; കോവിഡ് ജാഗ്രതാ സൈറ്റിൽ മാറ്റങ്ങൾ വരുത്താതത്ത വിനയാകുന്നു; യാത്രക്കാർ ദുരിതത്തിൽ

കേരളത്തിലേക്ക് എത്താൻ ശ്രമിക് സ്‌പെഷൽ ട്രെയിനുകളിലെ യാത്രക്കാർക്കു പാസ് എടുക്കാൻ കഴിയില്ല; കോവിഡ് ജാഗ്രതാ സൈറ്റിൽ മാറ്റങ്ങൾ വരുത്താതത്ത വിനയാകുന്നു; യാത്രക്കാർ ദുരിതത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് ജാഗ്രത വെബ്‌സൈറ്റിൽ (19jagratha.kerala.nic.in) ആവശ്യമായ മാറ്റങ്ങൾ വരുത്താത്തതിനാൽ കേരളത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർ ബുദ്ധിമുട്ടിൽ. കേരളത്തിലേക്കുള്ള ശ്രമിക് സ്‌പെഷൽ ട്രെയിനുകളിലെ യാത്രക്കാർക്കു പാസ് എടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇന്നു വൈകിട്ട് മുംബൈയിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യേണ്ടവർക്ക് ഇതുവരെ പാസിന് അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. റെയിൽവേ നോർമൽ സ്‌പെഷൽ ട്രെയിനുകളും നോൺ സ്റ്റോപ്പ് ശ്രമിക് സ്‌പെഷൽ ട്രെയിനുകളുമാണ് ഓടിക്കുന്നത്.

നോർമൽ സ്‌പെഷലിൽ ഓരോരുത്തരും സ്വന്തം നിലയ്ക്കു ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനാൽ പിഎൻആർ നമ്പരും സീറ്റ് നമ്പരും ലഭിക്കും. എന്നാൽ നോൺ സ്റ്റോപ്പ് ശ്രമിക് ട്രെയിനുകളിൽ സംസ്ഥാനങ്ങൾ മൊത്തമായി ടിക്കറ്റിനുള്ള പണം നൽകുന്നതിനാൽ യാത്രക്കാർക്കു പിഎൻആർ നമ്പരും സീറ്റ് നമ്പരും ലഭിക്കാറില്ല. യാത്രക്കാരെ ഒഴിവുള്ള സീറ്റുകളിൽ ഇരുത്തുകയാണു ചെയ്യുന്നത്. ഈ വ്യത്യാസം മനസ്സിലാക്കാതെയാണു വെബ്‌സൈറ്റിൽ ട്രെയിൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്ന എല്ലാവരോടും പിഎൻആർ നമ്പരും സീറ്റ് നമ്പരും ആവശ്യപ്പെടുന്നത്. ഇതു മൂലം പലർക്കും പാസ് എടുക്കാൻ കഴിയുന്നില്ല.

ഇന്നലെ ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ശ്രമിക് ട്രെയിനിലെ യാത്രക്കാർക്ക് അവസാന നിമിഷമാണ് പാസിന് അപേക്ഷിക്കാൻ കഴിഞ്ഞത്. ഡമ്മി പിഎൻആർ നമ്പരും സീറ്റ് നമ്പരും ഉപയോഗിച്ചാണു ഒടുവിൽ പാസ് അനുവദിച്ചത്. ശ്രമിക് ട്രെയിനുകൾക്ക് പിഎൻആർ നമ്പർ, സീറ്റ് നമ്പർ എന്നിവ ചോദിക്കേണ്ടെന്നു വച്ചാൽ തീർക്കാവുന്ന പ്രശ്‌നമാണ് അനാവശ്യമായ നടപടി ക്രമങ്ങളിലൂടെ സങ്കീർണമാക്കിയിരിക്കുന്നത്. ആഴ്ചയിൽ 3 ദിവസം സർവീസ് നടത്തുന്ന രാജധാനി സ്‌പെഷലിനു വേണ്ടി തയാറാക്കിയ ചോദ്യങ്ങളും ഓപ്ഷനുകളുമാണ് ശ്രമിക് സ്‌പെഷൽ ട്രെയിനുകൾക്കും ബാധകമാക്കിയിരിക്കുന്നത്.

മുംബൈയിൽ നിന്നുള്ള ട്രെയിൻ ഇന്നു വൈകിട്ട് 6 മണിക്കാണു പുറപ്പെടുക. പാസ് എടുക്കാനായി നെട്ടോട്ടമോടുകയാണു ഇതിൽ യാത്ര ചെയ്യാനുള്ളവർ. തീർത്തും യൂസർ ഫ്രണ്ട്ലിയല്ലാത്ത വെബ്‌സൈറ്റാണ് വില്ലനായിരിക്കുന്നത്. വിവിധ ജില്ലകളിലേക്കുള്ള ട്രെയിൻ യാത്രക്കാർക്കു പാസുകൾക്ക് അനുമതി നൽകുന്നതു തിരുവനന്തപുരത്തു നിന്നാണ്. ഇത് അമിത ജോലി ഭാരവും സൃഷ്ടിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP