Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് ബാധിതയുടെ നില അതീവ ഗുരുതരം; 63 വയസ്സുകാരിക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ലെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് ബാധിതയുടെ നില അതീവ ഗുരുതരം; 63 വയസ്സുകാരിക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ലെന്ന് ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് ബാധിതയുടെ നില അതീവ ഗുരുതരം. 63 വയസുകാരിയുടെ ആരോഗ്യനിലയാണ് മോശമായത്. പക്ഷാഘാതത്തിന് ചികിത്സയിലിരിക്കെയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ലെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ 53 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്നുള്ള അഞ്ചു പേർക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള നാലു പേർക്ക് വീതവും കൊല്ലം ജില്ലയിൽ നിന്നുള്ള മൂന്നുപേർക്കും പത്തനതിട്ട ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേർ വിദേശത്തുനിന്നും (ഒമാൻ-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്‌നാട്-3, ഡൽഹി-1, മധ്യപ്രദേശ്-1) വന്നതാണ്. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവർത്തകയാണ്. കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി ഇന്നലെ അന്തരിച്ചു. മെയ് 20ന് ദുബായിൽനിന്ന് കേരളത്തിൽ ചികിത്സയ്ക്കായെത്തിയ ഇവർ കാൻസർ രോഗ ബാധിതയായിരുന്നു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയിൽ നിന്നുള്ള മൂന്നു പേരുടെയും കാസർകോട് ജില്ലയിൽ നിന്നുള്ള രണ്ടുപേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേർ ഇതുവരെ കോവിഡിൽനിന്നും മുക്തി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP