Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവീക കൽപ്പന അനുസരിക്കാൻ ആരെയും ഭയക്കേണ്ടതില്ല : നാഇബ് ഖുതുബുസ്സമാൻ

സ്വന്തം ലേഖകൻ

ആലുവ : അല്ലാഹുവിന്റെയും റസൂലിന്റെയും കൽപ്പന അനുസരിച്ചു മുന്നോട്ട് പോകുവാൻ ആരെയും ഭയക്കേണ്ടതില്ലെന്ന് നാഇബ് ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്ത്തി പറഞ്ഞു. അല്ലാഹുവും റസൂലും നമ്മോട് ഒരു കാര്യം ആജ്ഞാപിക്കുമ്പോൾ , മറു ഭാഗത്ത് കുടുംബവും കൂട്ടുകാരും അതിനെതിരെ ഉണ്ടായേക്കാം. അത് റബ്ബ് നമ്മേ പരീക്ഷിക്കുന്നതാണ്. കഠിനമായ ആ പരീക്ഷണത്തിൽ കാലിടറാതെ മുന്നോട്ട് പോകുവാൻ കഴിയുന്നവർക്കാണ് വിജയമെന്നും നാഇബ് സുൽത്താൻ പറഞ്ഞു. ആലുവ ജീലാനി ശരീഫിൽ ഈദുൽ ഫിത്തർ സന്ദേശം നൽകുകയായിരുന്നു മഹാനവർകൾ.

ദീൻ അല്ലാഹുവിനും റസൂലിനുമുള്ള സമ്പൂർണ വഴിപ്പെടൽ ആണ്.അതേസമയം എല്ലാവരുടെയും തൃപ്തിക്ക് അനുസരിച്ച് നീങ്ങുന്നത് സംഘടനാ സംസ്‌കാരം ആണ്. അതിന് ദീനുമായി ബന്ധമില്ല.മാത്രമല്ല വിശ്വാസിയുടെ ലക്ഷ്യം ദുനിയാവുമല്ല.എത്ര വലിയ പ്രതിസന്ധി വന്നാലും സത്യത്തിൽ നിന്നും അണുകിട വ്യതിചലിക്കരുത്. സത്യ വിശ്വാസികളെ സഹായിക്കുക എന്നത് അല്ലാഹുവിന്റെ ബാധ്യതയാണ്. അല്ലാഹുവിന്റെ ഖുദ്‌റത്തിൽ അടിയുറച്ചു വിശ്വസിക്കുക. അല്ലാഹുവിനു കഴിയാത്തതായി എന്തെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നവനെക്കാൾ വലിയ പരാജിതൻ ആരാണെന്നും മഹാനവർകൾ ചോദിച്ചു.

പരിശുദ്ധ റസൂലും (സ ) സ്വഹാബത്തും അനുഭവിച്ച ത്യാഗങ്ങൾ എത്രത്തോളം കാഠിന്യമേറിയതായിരുന്നു എന്ന് ഏവർക്കും അറിയുന്നതാണല്ലോ. ആ ചരിത്രം ഓരോ കാലത്തും ആവർത്തിച്ചു കൊണ്ടേയിരിക്കും. കാലഘട്ടത്തിന് അനുസരിച്ച് ചെറിയ ചില മാറ്റങ്ങൾ ഉണ്ടാവുമെന്ന് മാത്രം. എതിർപ്പുകളെയും പ്രതിസന്ധികളെയും പൂമാലയായി സ്വീകരിച്ചു, ഏൽപ്പിക്കപ്പെട്ട ദൗത്യത്തിന്റെ വിജയത്തിന് വേണ്ടി കഠിന പ്രയത്‌നം നടത്താൻ വിശുദ്ധ റമളാനും ഈദുൽ ഫിത്തറും പകർന്നു നൽകിയ ഊർജ്ജം വിനിയോഗിക്കണമെന്നും ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഉത്ബോധിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP