Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത രണ്ട് വനിതാ വിദ്യാർത്ഥി നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു; അറസറ്റിലായത് ജെ.എൻ.യു സർവകലാശാല വിദ്യാർത്ഥികൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത രണ്ട് വനിതാ വിദ്യാർത്ഥി നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു; അറസറ്റിലായത് ജെ.എൻ.യു സർവകലാശാല വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത രണ്ട് വനിതാ വിദ്യാർത്ഥി നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നടാഷ നർവാൾ, ദേവാംഗന കലിത എന്നിവരാണ് അറസ്റ്റിലായത്. പിംജറാ തോഡ് എന്ന വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങളാണ് ഇരുവരും. ഫെബ്രുവരി 23ന് ഡൽഹി ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ഇവർ സമരം നടത്തിയത്. അറസ്റ്റിലായ ഇരുവരും ജെ.എൻ.യു സർവകലാശാലയിലെ വിദ്യാർത്ഥികളാണ്.

അറസ്റ്റിലായ ഇവരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ചോദ്യം ചെയ്തു. നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് ജാമിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വിദ്യാർത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. മീരാൻ ഹൈദർ, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരാണ് അറസ്റ്റിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP