Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലോക്ക്ഡൗൺ നിയമം ലംഘിച്ച് ലണ്ടനിൽ നിന്നും ഡർഹാം വരെ കാറോടിച്ച് യാത്ര ചെയ്തു; ബോറിസ് ജോൺസന്റെ ഉപദേശകനെ പുറത്താക്കാൻ മുറവിളി; പറ്റില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; മാതാപിതാക്കളെ കാണാൻ പോയി പുലിവാലു പിടിച്ച ഉപദേശകന്റെ കഥ

ലോക്ക്ഡൗൺ നിയമം ലംഘിച്ച് ലണ്ടനിൽ നിന്നും ഡർഹാം വരെ കാറോടിച്ച് യാത്ര ചെയ്തു; ബോറിസ് ജോൺസന്റെ ഉപദേശകനെ പുറത്താക്കാൻ മുറവിളി; പറ്റില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; മാതാപിതാക്കളെ കാണാൻ പോയി പുലിവാലു പിടിച്ച ഉപദേശകന്റെ കഥ

സ്വന്തം ലേഖകൻ

യുകെയിൽ ലോക്ക്ഡൗൺ കർക്കശമായ നിഷ്‌കർഷിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രധാന ഉപദേശകനായ ഡൊമിനിക് കുമ്മിങ്സ് തന്നെ ലോക്ക്ഡൗൺ നിയമം ലംഘിച്ച് ലണ്ടനിൽ നിന്നും ഡര#്ഹാം വരെ 260 മൈൽ കാറോടിച്ച് പോയ സംഭവത്തിൽ കുമ്മിങ്സിനെ പുറത്താക്കണമെന്ന മുറവിളി ശക്തമായി. ഇന്നലെ ഡൗണിങ് സ്ട്രീറ്റിൽ വച്ച് നടന്ന പതിവ് കൊറോണ ബ്രീഫിംഗിനെ കുമ്മിങ്സിനെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന നിലപാടുമായി ബോറിസ് ജോൺസൻ രംഗത്തെത്തി മണിക്കൂറുകൾ കഴിയുന്നതിന് മുമ്പാണ് കുമ്മിങ്സിനെ പുറത്താക്കണമെന്ന മുറവിളി ടോറി എംപിമാർ ശക്തമാക്കിയിരിക്കുന്നത്. എന്നാൽ ഒരു കാരണവശാലും അദ്ദേഹത്തെ പുറത്താക്കാൻ സാധിക്കില്ലെന്ന നിലപാടാണ് ബോറിസ് പുലർത്തുന്നത്. തന്റെ മാതാപിതാക്കളെ കാണാൻ കാറോടിച്ച് പോയി പുലിവാല് പിടിച്ച ഉപദേശകന്റെ കഥയാണിത്.

ഉത്തരവാദിത്വത്തോടെയും നിയമപരമായും വിശ്വാസ്യത ഉറപ്പ് വരുത്തിയുമാണ് കുമ്മിങ്സ് പ്രവർത്തിച്ചതെന്നാണ് ഡൗണിങ് സ്ട്രീറ്റ് പ്രസ് ബ്രീഫിംഗിൽ ബോറിസ് ഇന്നലെ തന്റെ മുഖ്യ ഉപദേശകനെ ആവർത്തിച്ച് ന്യായീകരിച്ചിരുന്നത്. തന്റെ മാതാപിതാക്കളെ കാണാനാണ് കുമ്മിങ്സ് പോയതെന്നും അതിന് അദ്ദേഹത്തെ കുറ്റം പറയാനാവില്ലെന്ന തരത്തിലാണ് ബോറിസ് തന്റെ ന്യായീകരണം തുടർന്നത്. നോർത്ത് ഈസ്റ്റിലായിരുന്നപ്പോൾ വ്യായാമത്തിനായി 30 മൈൽ ദൂരം കാറോടിച്ച് പോയി കുമ്മിങ്സ് രണ്ടാം വട്ടവും ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചിരുന്നു.

ലണ്ടനിൽ നിന്നും ദർഹാമിലേക്കുള്ള യാത്രക്ക് താൻ സമ്മതം നൽകിയിരുന്നുവോ അതല്ലെ അക്കാര്യത്തൽ മാപ്പ് അനുവദിക്കാൻ തയ്യറാതായതാണോ എന്ന് സ്ഥിരീകരിക്കാൻ ബോറിസ് തയ്യാറാവാത്തതിലും വൻ പ്രതിഷേധമാണുയർന്നിരിക്കുന്നത്. ഇത്തരത്തിൽ തുടർച്ചയായി രണ്ട് പ്രാവശ്യം ലോക്ക്ഡൗൺ ലംഘിച്ച കുമ്മിങ്സ് സ്ഥാനം വിട്ട് പോകണമെന്നാവശ്യപ്പെട്ട് 11 കൺസർവേറ്റീവ് എംപിമാരാണ് ഇന്നലെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. കുമ്മിങ്സിനെ ന്യായീകരിച്ച് കൊണ്ടുള്ള ബോറിസിന്റെ വാദങ്ങൾ എംപിമാരുടെ ഇക്കാര്യത്തിലുള്ള കലാപത്തെ ശക്തിപ്പെടുത്തുകയായിരുന്നു.

ഇത്തരത്തിൽ സർക്കാരിന്റെ നിർണായകമായ സ്ഥാനത്തിരിക്കുന്ന ആൾ തന്നെ ലോക്ക്ഡൗൺ ലംഘിക്കുന്നതിലൂടെ അത് ഗവൺമെന്റിന്റെ വിശ്വാസ്യത തകർക്കുമെന്നും ലോക്ക്ഡൗണിന് ജനമേകി വരുന്ന പിന്തുണ ദുർബലമാകുമെന്നുമാണ് വിമർശകർ മുന്നറിയിപ്പേകിയിരിക്കുന്നത്.ഇന്നലെ ഈ വിവാദത്തെ തുടർന്നുള്ള തർക്കം കാബിനറ്റ് തലത്തിലുള്ള മിനിസ്റ്റർമാരിലേക്ക് വരെ എത്തിയിരുന്നു.രാജ്യം ഏറ്റവും വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ വേളയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ സർക്കാരിലുള്ള ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്നാണ് ഒരു മിനിസ്റ്റീരിയൽ ഉറവിടം മുന്നറിയിപ്പേകിയിരിക്കുന്നത്.

ഒരു എയ്ഡിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി വിശ്വാസ്യതയെ പണയം വച്ചിരിക്കുന്നുവെന്നാണ് മറ്റൊരു മിനിസ്റ്റീരിയൽ ഉറവിടം ആരോപിക്കുന്നത്. കുമ്മിങ്സിനെ ഇഡിയറ്റ് എന്ന് വിളിച്ച് അപമാനിച്ചാണ് ഒരു മുതിർന്ന മിനിസ്റ്റർ രംഗത്തെത്തിയതെന്നും റിപ്പോർട്ടുണ്ട്. കുമ്മിങ്സിന്റെ ഭാര്യ കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ക്വാറന്റൈനിൽ കഴിയുന്ന വേളയിലാണ് കുമ്മിങ്സ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചിരിക്കുന്നതെന്നത് അപകടകരമായ കാര്യമാണെന്നാണ് നിരവധി ടോറി നേതാക്കൾ തന്നെ ആരോപിച്ചിരിക്കുന്നത്.ഇത്തരത്തിൽ യാത്ര പോകുന്നതിന് മുമ്പ് അദ്ദേഹം നമ്പർ പത്തിൽ നിന്നും അനുവാദം വാങ്ങിയിരുന്നുവോ എന്ന കാര്യം ബോറിസ് വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP