Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ മരിച്ചത് കേവലം 118 പേർ മാത്രം; ബ്രിട്ടൻ ഒടുവിൽ ആശ്വാസതീരമണയുന്നു; ജൂൺ ഒന്നു മുതൽ എല്ലാം സാധാരണ നിലയിലാക്കാൻ ഉറച്ച് ബോറിസ് ജോൺസൻ; കൊറോണ യുദ്ധത്തിൽ അമേരിക്കയ്ക്ക് പിന്നിൽ രണ്ടാമതെത്തിയ യുകെ രക്ഷപ്പെടുന്നത് ഇങ്ങനെ

ഇന്നലെ മരിച്ചത് കേവലം 118 പേർ മാത്രം; ബ്രിട്ടൻ ഒടുവിൽ ആശ്വാസതീരമണയുന്നു; ജൂൺ ഒന്നു മുതൽ എല്ലാം സാധാരണ നിലയിലാക്കാൻ ഉറച്ച് ബോറിസ് ജോൺസൻ; കൊറോണ യുദ്ധത്തിൽ അമേരിക്കയ്ക്ക് പിന്നിൽ രണ്ടാമതെത്തിയ യുകെ രക്ഷപ്പെടുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

ങ്ങനെ കാത്ത് കാത്തിരുന്ന് യുകെ കൊറോണയുടെ പിടിയിൽ നിന്നും മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്നാണ് ഓരോ ദിവസവും കുറയുന്ന രാജ്യത്തെ കൊറോണ മരണനിരക്ക് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇന്നലെ രാജ്യത്തുകൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് വെറും 118 പേർ മാത്രമാണ്. കഴിഞ്ഞ ഞായറാഴ്ചത്തെ മരണസംഖ്യയായ 170മായി താരതമ്യപ്പെടുത്തുമ്പോൾ 30 ശതമാനം താഴ്ചയാണുണ്ടായിരിക്കുന്നത്.ബ്രിട്ടൻ ഒടുവിൽ ആശ്വാസതീരമണയുന്നുവെന്ന് തന്നെയാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ജൂൺ ഒന്നു മുതൽ എല്ലാം സാധാരണ നിലയിലാക്കാൻ ഉറച്ചാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കൊറോണ താണ്ഡവത്തിൽ അമേരിക്കയ്ക്ക് പിന്നിൽ രണ്ടാമതെത്തിയ യുകെ രക്ഷപ്പെടുന്നത് ഇങ്ങനെയാണ്.

ഇന്നലത്തെ മരണത്തോടെ രാജ്യത്തെ മൊത്തം കൊറോണ മരണം 36,793 ആയാണ് വർധിച്ചിരിക്കുന്നത്. ഇന്നലെ ഡൗണിങ് സ്ട്രീറ്റിൽ വച്ച് നടന്ന പതിവ് കൊറോണ ബ്രീഫിംഗിനിടെ പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് പുതിയ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. മാർച്ച് 23ന് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണമാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നതെന്നത് രാജ്യത്തിന് പകരുന്ന ആശ്വാസം ചെറുതല്ല. ഈ ഒരു സാഹചര്യത്തിൽ ജൂൺ ഒന്ന് മുതൽ രാജ്യത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകളുണ്ടാകുമെന്നും മിക്കവാറും എല്ലാം സാധാരണ നിലയിലാകുമെന്നുമാണ് ബോറിസ് സ്ഥിരീകരിച്ചിരിക്കുന്നത്.

അന്നേ ദിവസം മുതൽ രാജ്യത്തെ സ്‌കൂളുകൾ അടക്കമുള്ളവ തുറന്ന് പ്രവർത്തിക്കാൻ ഗവണ്മെന്റ് നേരത്തെ തന്നെ തീരുമാനിച്ച കാര്യമാണ്. മരണനിരക്ക് കുറഞ്ഞതോടെ ആ തീരുമാനങ്ങൾ ഒന്ന് കൂടി ദൃഢപ്പെടുത്തിയാണ് ബോറിസ് ഇന്നലെ രംഗത്തെത്തിയിരിക്കുന്നത്. ഗാർഡൻ പാർട്ടികൾക്ക് അനുവാദവും കാർഡീലർഷോപ്പുകൾ ,മാർക്കറ്റ് സ്റ്റാളുകൾ, തുടങ്ങിയവ തുറക്കാനുള്ള അനുവാദവും അതിനടുത്ത ദിവസങ്ങളിലുണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാണ്. എന്നാൽ വൈറസ് വ്യാപന തോത് വെളിപ്പെടുത്തുന്ന ആർ നിരക്ക് നേരത്തേതിനേക്കാൾ ഉയർന്നിരിക്കുന്നത് കടുത്ത ഭീഷണി സൃഷ്ടിക്കുന്നുവെന്നും അതിനാൽ ഓരോ ചുവട് വയ്പും വളരെ കരുതി വേണമെന്നുമാണ് വെള്ളിയാഴ്ച ഗവൺമെന്റിന്റെ സയന്റിഫിക് അഡൈ്വസർമാർ മുന്നറിയിപ്പേകിയിരിക്കുന്നത്. അതായത് ആർ നിരക്ക് നിലവിൽ യുകെയിലമാകമാനം അപകടകരമായ നിലയായ 0.7 ശതമാനത്തിനും ഒരു ശതമാനത്തിനും ഇടയിലാണെന്നാണ് അഡൈ്വസർമാർ എടുത്ത് കാട്ടുന്നത്.

ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്ന ഔദ്യോഗിക മരണസംഖ്യയായ 118ൽ യുകെയിലെ ഹോസ്പിറ്റലുകൾ, കെയർഹോമുകൾ, സമൂഹം, വീടുകൾ തുടങ്ങിയ എല്ലാ സെറ്റിങ്സുകളിലുമുണ്ടായ കൊറോണ മരണങ്ങളും ഉൾപ്പെടുന്നുവെന്നത് കടുത്ത ആശ്വാസമേകുന്നു. കോവിഡ് 19 ടെസ്റ്റിൽ പോസിറ്റീവാണൈന്ന് തെളിഞ്ഞവരെ മാത്രമാണ് ഔദ്യോഗിക മരണപ്പട്ടികയിൽ പെടുത്താറുള്ളത്. മാർച്ച് 17 ഞായറാഴ്ചയുണ്ടായ കൊറോണ മരണങ്ങളിൽ നിന്നും 37 ശതമാനം ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 23 ന് ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചുരുങ്ങിയ പ്രതിദിന കൊറോണ മരണനിരക്കുമാണിത്.

കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ കാര്യത്തിൽ ഒരാഴ്ച മുമ്പത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിൽ 11 ശതമാനം ഇടിവുണ്ടായിരിക്കുന്നുവെന്നാണ് ബോറിസ് എടുത്ത് കാട്ടുന്നത്. ഇക്കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ സ്ഥിരമായ ഇടിവുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും ബോറിസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികമായി രാജ്യത്ത് നിലവിൽ 2,59,559 പേരാണ് കോവിഡ് ബാധിച്ചവരായിട്ടുള്ളത്. എന്നാൽ മിനിസ്റ്റർമാർ തുടക്കത്തിൽ വ്യാപകമായ ടെസ്റ്റിങ് നിഷേധിച്ചതിനാൽ യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഏതാണ്ട് 5 മില്യണെങ്കിലും വരുമെന്നാണ് ഗവൺമെന്റ് സയന്റിസ്റ്റുമാർ പോലും സമ്മതിക്കുന്നത്.

ഇന്നലെ സ്‌കോട്ട്ലൻഡിൽ ഒമ്പത് പേരും വെയിൽസിൽ ഏഴ് പേരും നോർത്തേൺ അയർലണ്ടിൽ ഒരാളുമാണ് പുതുതായി കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. എൻഎച്ച്എസ് ഇംഗ്ലണ്ട് ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത് 147 മരണങ്ങളാണ്. ലണ്ടനിലെ ' എക്സെസ് ഡെത്തുകൾ' മാർച്ച് ആറിനും മെയ്‌ എട്ടിനും ഇടയിൽ ഇരട്ടിയായിരിക്കുന്നുവെന്നാണ് ഇന്നലെ പുറത്ത് വന്ന കണക്കുകൾ വെളിപ്പെടുത്തുന്നത്. കൊറോണ വൈറസുമായി നേരിട്ട് ബന്ധമില്ലാത്ത മരണങ്ങളാണ് എക്സെസ് ഡെത്തുകൾ എന്നറിയപ്പെടുന്നത്. എന്നാൽ കൊറോണ കാരണം മറ്റ് രോഗങ്ങൾക്ക് ചികിത്സ ലഭിക്കാതെ അവ വഷളായുണ്ടാകുന്ന മരണങ്ങളാണിവ.

കൊറോണയുടെ യഥാർത്ഥ ആഘാതം പരിഗണിക്കാൻ ഇത്തരം മരണങ്ങൾ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്ന നിർദ്ദേശവും ഉയർന്ന് വന്നിട്ടുണ്ട്. ഇങ്ങനെ കൂട്ടുമ്പോൾ ബ്രിട്ടനിൽ 2020ൽ കൊറോണ കാരണം 55,000 എക്സെസ് ഡെത്തുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷത്തെ എക്സെസ് ഡെത്ത് ആവറേജുമായി താരതമ്യപ്പെടുത്തുമ്പോൾ 70 ശതമാനം വർധനവാണിക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് ആറിനും മെയ്‌ എട്ടിനുമിടയില് ലണ്ടനിൽ 9000ത്തിൽ അധികം എക്സെസ് ഡെത്തുകളാണുണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP