Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിൻസെൻഷ്യൻ സഭാംഗം ഫാ. ജോൺ മുളയ്ക്കൽ അന്തരിച്ചു; സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30 ന് ആലുവയിൽ

വിൻസെൻഷ്യൻ സഭാംഗം ഫാ. ജോൺ മുളയ്ക്കൽ അന്തരിച്ചു; സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30 ന് ആലുവയിൽ

സ്വന്തം ലേഖകൻ

ആലുവ: വിൻസെൻഷ്യൻ സഭാംഗം ഫാ. ജോൺ മുളയ്ക്കൽ അന്തരിച്ചു; വിൻസെൻഷ്യൻ സഭയിലെ മുതിർന്ന വൈദികനായ അദ്ദേഹത്തിന് 86 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30 ന് ആലുവ യുസി കോളജ് നിത്യസഹായമാതാ ദേവാലയത്തിൽ നടക്കും.

പരേതരായ വർക്കി വളവിയുടെയും മറിയാമ്മയുടെയും മകനാണ്. 1963 ൽ വിൻസെൻഷ്യൻ വൈദികനായി ഒഡീഷയിൽ മിഷ്യൻ പ്രവർത്തനത്തിൽ വ്യാപൃതനായി. ഒഡീഷയിലെ വിവിധ മിഷ്യൻ ഇടവകകളിൽ സേവനം ചെയ്ത ശേഷം സഭയുടെ വിവിധ സെമിനാരികളിൽ റെക്ടറായും പ്രഫസറായും സേവനമനുഷ്ഠിച്ചു.

ദീർഘകാലം 'ഉപവിയുടെ പുത്രിമാർ' എന്ന സന്യാസസമൂഹത്തിന്റെ ആധ്യാത്മിക ഗുരുവായിരുന്നു. സി.ലെറ്റീഷ്യ എം.എസ്.ജെ, ഐസക് വി. വളവി, ജേക്കബ് വി. വളവി, പരേതരായ ദേവസ്യ വളവി, ജോസ് വളവി എന്നിവരാണ് സഹോദരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP