Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്തൊക്കെ പറഞ്ഞാലും എനിക്ക് വിവാഹം കഴിച്ചാലേ പറ്റൂ എന്ന് 19കാരി; ലോക്ഡൗണിൽ രണ്ടാം തവണയും വിവാഹം മാറ്റിവെച്ചതോടെ യുവതി 80 കിലോമീറ്റർ ഒറ്റയ്ക്ക് നടന്ന് വരന്റെ വീട്ടിലെത്തി: എനിക്ക് ഈ ചെക്കനെ ഇനി പിരിഞ്ഞിരിക്കാനാവില്ലെന്ന് പെൺകുട്ടി കടുംപിടിത്തം പിടിച്ചതോടെ നിലവിളക്കെടുത്ത് അമ്മായി അമ്മയും

എന്തൊക്കെ പറഞ്ഞാലും എനിക്ക് വിവാഹം കഴിച്ചാലേ പറ്റൂ എന്ന് 19കാരി; ലോക്ഡൗണിൽ രണ്ടാം തവണയും വിവാഹം മാറ്റിവെച്ചതോടെ യുവതി 80 കിലോമീറ്റർ ഒറ്റയ്ക്ക് നടന്ന് വരന്റെ വീട്ടിലെത്തി: എനിക്ക് ഈ ചെക്കനെ ഇനി പിരിഞ്ഞിരിക്കാനാവില്ലെന്ന് പെൺകുട്ടി കടുംപിടിത്തം പിടിച്ചതോടെ നിലവിളക്കെടുത്ത് അമ്മായി അമ്മയും

സ്വന്തം ലേഖകൻ

തൊരു പെണ്ണിന്റേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് വിവാഹം. എന്നാൽ ഈ ലോക്ഡൗൺ കാലത്ത് നമ്മൾ ഏറ്റവും അധികം കേട്ടത് വിവാഹം മാറ്റിവയ്ക്കൽ വാർത്തകളാണ്. ലോക്ഡൗൺ നീട്ടുന്നതനുസരിച്ച് രണ്ട് മൂന്നും പ്രാവശ്യമാണ് പല വിവാഹങ്ങളും നീട്ടിയത്. ഇതിനിടയിൽ പലരും സഹികേട്ട് വരന്റെ ഒപ്പം ഒളിച്ചോടിയ വാർത്തകളും പുറത്തു വന്നു. ഇത്തരത്തിൽ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ ഉത്തർ പ്രദേശിൽ നിന്നും പുറത്തു വരുന്നത്.

വിവാഹം രണ്ടാം തവണയും മാറ്റിവെച്ചതോടെ തന്റെ ചെക്കനെ പിരിഞ്ഞ് താമസിക്കാനാവില്ലെന്ന് പറഞ്ഞ യുവതി വീട്ടുകാരറിയാതെ വരന്റെ വീട്ടിലേക്ക് പോയി. അതും 80 കിലോമീറ്റർ താണ്ടി ഒറ്റയ്ക്കാണ് വധു വരന്റെ വീട്ടിലെത്തിയത്. ഈ സമയമത്രയും പെൺകുട്ടിക്കായുള്ള തിരച്ചിലിലായിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ. വരന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ വരന്റെ അച്ഛനും അമ്മയും ശ്രമിച്ചെങ്കിലും പെൺകുട്ടി ഒറ്റക്കാലിൽ നിന്നതോടെ വരനും കുടുംബവും നിലവിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റി. വിവാഹവും നടത്തി.

19 വയസ്സുള്ള ഗോൾഡി എന്ന നവവധുവാണ് ആരോരുമറിയാതെ ഒറ്റയ്ക്ക് വരന്റെ വീട്ടിലെത്തി താരമായത്. ആചാരങ്ങളെല്ലാം ലംഘിച്ചായിരുന്നു യുവതിയുടെ തീരുമാനം. ജന്മദേശമായ കാൺപൂരിൽ നിന്നും വരന്റെ നാടായ കനൗജിലേക്ക് 80 കിലോമിറ്റർ ഒറ്റയ്ക്ക് നടന്ന് വരന്റെ വീട്ടിലെത്തുകയായിരുന്നു ഗോൾഡി. മെയ് നാലിനായിരുന്നു കാൺപൂർ സ്വദേശിയായ ഗോൾഡിയുടെയും കനൗജ് സ്വദേശിയായ വീരേന്ദ്ര കുമാർ റാഥോറിന്റെയും വിവാഹം അവസാനമായി നിശ്ചയിച്ചിരുന്നത്. ലോക്ഡൗണിനെ തുടർന്ന് ഇരുവരുടെയും വിവാഹം ഒരിക്കൽ മാറ്റിവച്ചതാണ്. എന്നാൽ അവസാനം തീരുമാനിച്ച മെയ് 9ലും വിവാഹം നടന്നില്ല. ലോക്ഡൗൺ വീണ്ടും നീട്ടിയതു തന്നെയായിരുന്നു കാരണം.

ഇതോടെ ഗോൾഡിയുടെ ക്ഷമ നശിച്ചു. അങ്ങനെ ഈ ആഴ്ച തുടക്കത്തിലാണ് പ്രിയതമനെ തേടി ഗോൾഡി തന്റെ യാത്ര തുടങ്ങിയത്. 80 കിലോമീറ്റർ കാൽനടയായാണ് അവൾ കാൺപൂരിൽ നിന്നും കനൗജിലെത്തിയത്. അപ്രതീക്ഷിതമായി ഗോൾഡിയെ കണ്ട വരന്റെ വീട്ടുകാർ അമ്പരന്നു. സ്വന്തം വീട്ടുകാരോടു പോലും പറയാതെയാണ് ഗോൾഡി വീരുവിനെ തേടിയെത്തിയത്. മകൾ എവിടെ പോയി എന്നറിയാതെ അവളുടെ കുടുംബം തിരച്ചിൽ ആരംഭിച്ചിരുന്നു.

തുടർന്ന് വീരുവിന്റെ പിതാവ് ഗോൾഡിയുടെ വീട്ടുകാരെ മകൾ വരന്റെ വീട്ടിൽ സുരക്ഷിതയായി എത്തിയിട്ടുണ്ടെന്ന് അറിയിച്ചു. വീരുവിന്റെ മാതാപിതാക്കൾ ഗോൾഡിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നായിരുന്നു അവളുടെ പ്രതികരണം. ഒടുവിൽ അവളുടെ ഇഷ്ടത്തിനു വഴങ്ങി വിവാഹം നടത്താൻ വീരുവിന്റെ മാതാപിതാക്കൾ നിർബന്ധിതരാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP