Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനിയെങ്കിലും പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിർത്തുമോ?? സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കേണ്ട സമയമായി: അഞ്ചലിലെ ഉത്രയുടെ മരണത്തിൽ പ്രതികരണവുമായി നടൻ ആര്യൻ മേനോൻ

ഇനിയെങ്കിലും പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിർത്തുമോ?? സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കേണ്ട സമയമായി: അഞ്ചലിലെ ഉത്രയുടെ മരണത്തിൽ പ്രതികരണവുമായി നടൻ ആര്യൻ മേനോൻ

സ്വന്തം ലേഖകൻ

കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ കൊലപാതകത്തിൽ പ്രതികരണവുമായി നടൻ ആര്യൻ മേനോൻ. പെൺകുട്ടികളുടെ വിവാഹത്തിന് സ്ത്രീധനം നൽകുന്ന പതിവ് ഇനിയെങ്കിലും ഒന്ന് നിർത്താമോ എന്നാണ് ആര്യൻ ചോദിക്കുന്നത്. ഇക്കാലത്തെങ്കിലും പെൺകുട്ടികൾക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാൻ ഉള്ള അവസരം നൽകുമോയെന്നും ആര്യൻ ചോദിക്കുന്നു.

ഈ കല്ല്യാണം, പ്രസവം ഇതൊക്കെ നൈസർഗ്ഗികമായി അവളുടെ ചോയിസ് ആയി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ. ഒരു ബാധ്യത തീർക്കുന്ന പോലെ ആണ് പല മാതാപിതാക്കൾക്കും.. അവൾ ഒന്ന് ചിറക് വിരിച്ച് പറക്കാൻ തുടങ്ങുമ്പോഴേക്കും പിടിച്ച് അങ്ങ് കെട്ടിക്കും. എന്നിട്ട് ഒരു പറച്ചിലാണ് 'ഹോ ആ ഭാരം അങ്ങ് കഴിഞ്ഞല്ലോ.. സമാധാനമായി..' എന്ത് സമാധാനം? ആര്യന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.

ആര്യൻ മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇനിയെങ്കിലും പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിർത്തുമോ?? സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കുമോ?? പെൺകുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?? അവൾക്ക് അവളുടെ ജീവിത്തിൽ തീരുമാനം എടുക്കാൻ ഉള്ള സ്പേസ് നൽകുമോ??

ലോണും മറ്റ് കട ബാധ്യതകളുമായി നിങ്ങൾ ഈ കിലോ കണക്കിന് സ്വർണം വാങ്ങി അണിയിച്ച് ഇട്ട് ഒരു േെൃമിഴലൃ ന്റെ കൂടെ മകളെ പറഞ്ഞയക്കുന്ന് സുരക്ഷ കിട്ടും എന്ന് കണ്ടിട്ടാണോ?? ഇത് പോലെ 96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന് അതുകൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത് പാമ്പ് കടിയേറ്റ് മരിച്ച മകളുടെ മൃതദേഹമാണ്. ഇനി അഥവാ അങ്ങനെ നൽകാൻ പൈസ ഉണ്ടെങ്കിൽ ആ പൈസക്ക് അവളെ പഠിപ്പിക്കൂ - അതുമല്ലെങ്കിൽ അവൾക്കായി, അവൾക്ക് ശിറലുലിറലി േആയി ജീവിക്കാനുള്ള ഒരു മൂലധനമായി നൽകൂ.

ഈ കല്ല്യാണം, പ്രസവം ഇതൊക്കെ നൈസർഗ്ഗികമായി അവളുടെ ചോയിസ് ആയി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ. ഒരു ബാധ്യത തീർക്കുന്ന പോലെ ആണ് പല മാതാപിതാക്കൾക്കും.. അവൾ ഒന്ന് ചിറക് വിരിച്ച് പറക്കാൻ തുടങ്ങുമ്പോഴേക്കും പിടിച്ച് അങ്ങ് കെട്ടിക്കും. എന്നിട്ട് ഒരു പറച്ചിലാണ് 'ഹോ ആ ഭാരം അങ്ങ് കഴിഞ്ഞല്ലോ.. സമാധാനമായി..' എന്ത് സമാധാനം??

ഇനി അടുത്ത ഒരു കാര്യം.. ഞാൻ അമ്മയാവാൻ തൽപര്യപ്പെടുന്നില്ല എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ അതിനെ അനുഭാവപൂർവ്വം കണ്ട് ആ തീരുമാനത്തിന്റെ കൂടെ നിൽക്കാൻ മനസ്സുള്ള എത്ര ആളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ?? സൗമ്യ കനിയേ രമൃൃ്യ ചെയ്യുന്ന സമയം ഞാൻ ആശുപ്ത്രിയിൽ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീ അവരുടെ ഏഴാമത് ുൃലഴിമിര്യ ആയി വന്നിരിക്കുകയാണ് കഴിഞ്ഞ 6 തവണ അബോർഷനായി അതും ആറാം മാസത്തിലും ഏഴാം മാസത്തിലും എല്ലാം.. തന്റെ ജീവന് വരെ അത് ഭീഷണിയായി എന്ന് പറഞ്ഞത് കേട്ട് സൗമ്യ ചോദിച്ചൂ, 'അപ്പോൾ ഇപ്പോഴും റിസ്‌ക്ക് അല്ലെ??' അവർ തിരിച്ച് പുഞ്ചിരിയോടെ ചോദിച്ച ചോദ്യമുണ്ട്

'എനിക്ക് ഇതല്ലാതെ ഒരു ചോയിസ് ഉണ്ടോ??'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP