Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിക്ടോറിയ ആശുപത്രിയുടെ പ്രവർത്തനം ഏതാനും ദിവസങ്ങൾക്കകം പുനരാരംഭിക്കുമെന്ന് അധികൃതർ; പകരം സംവിധാനമെന്ന നിലയിൽ കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും ആശ്രാമം ഇ എസ് ഐ ആശുപത്രിയിലും ക്രമീകരണങ്ങൾ; വിക്ടോറിയയിലെ അണുനശീകരണ പ്രക്രിയ പുരോ​ഗമിക്കുന്നു

വിക്ടോറിയ ആശുപത്രിയുടെ പ്രവർത്തനം ഏതാനും ദിവസങ്ങൾക്കകം പുനരാരംഭിക്കുമെന്ന് അധികൃതർ; പകരം സംവിധാനമെന്ന നിലയിൽ കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും ആശ്രാമം ഇ എസ് ഐ ആശുപത്രിയിലും ക്രമീകരണങ്ങൾ; വിക്ടോറിയയിലെ അണുനശീകരണ പ്രക്രിയ പുരോ​ഗമിക്കുന്നു

വിനോദ് വി നായർ

കൊല്ലം: വിക്‌ടോറിയ ആശുപത്രിയിൽ അടിയന്തിര ശസ്തക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയ യുവതി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രിയിൽ അണുനശീകരണ പ്രക്രിയ ആരംഭിച്ചു. പ്രവർത്തനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കും. അതു വരെ പ്രസവ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും ആശ്രാമം ഇ എസ് ഐ ആശുപത്രിയിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു.

കോവിഡിനെതിരെ തുടക്കം മുതൽ ഏതു സാഹചര്യവും നേരിടാൻ സുസജ്ജമായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ വി കൃഷ്ണവേണിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ ഞായറാഴ്ച തന്നെ ട്രിപ്പിൾ ലെവൽ കണ്ടെയ്ന്മെന്റ് പ്രൊസീജർ ആരംഭിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഒന്നാം ഘട്ട അണുനശീകരണം നടത്തി. ബ്ലീച്ച് സൊല്യൂഷൻ, സോപ്പും വെള്ളവും എന്നിവ ഉപയോഗിച്ച് ലേബർ റൂം, ഓപറേഷൻ തീയറ്റർ, നവജാത ഐ സി യു, പേ വാർഡ് ഉൾപ്പെടെയുള്ള എല്ലാ വാർഡുകളും ഒ പി ഏരിയയും വൃത്തിയാക്കി. തുടർന്ന് രണ്ടാംഘട്ട ഫ്യൂമിഗേഷൻ പ്രക്രിയ പൂർത്തിയാക്കി. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ആശുപത്രി രജിസ്റ്ററ്റുകൾ, ഉപകരണങ്ങൾ, കൈ കൊണ്ട് സ്പർശിക്കാനിടയുള്ള പ്രതലങ്ങളും കൈപ്പിടികളും സംഭരണസ്ഥലങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങളും ഹോസ്പിറ്റൽ കണ്ടെയ്ന്മെന്റ് പ്രൊസീജർ അനുസരിച്ച് അണുനശീകരണം നടത്തി.

മെയ് 21ന് അടിയന്തിര ശസ്തക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയ യുവതി കോവിഡ് രോഗലക്ഷണങ്ങളെത്തുടർന്ന് 22 ന് സ്രവ പരിശോധനയ്ക്ക് വിധേയമാകുകയും 23-ാം തീയതി പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിക്കുകയും ചെയ്തു.

ഹോട്‌സ്‌പോട്ടായ കല്ലുവാതുക്കൽ നിന്നായതിനാൽ ചെക്കപ്പിന് എത്തിയ മെയ് അഞ്ചിനു തന്നെ സ്രവം എടുത്തത് നെഗറ്റീവായാണ് റിപോർട് ചെയ്തത്. വ്യാവസായിക ആവശ്യങ്ങൾക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന ഭർത്താവ് ഏഴാം തീയതി മലപ്പുറത്തു പോയി വന്ന ശേഷം 18 ന് ഇവർ ഒരുമിച്ച് മാതാവിനോടൊപ്പം ഒരു പ്രൈവറ്റ് ലാബിൽ പരിശോധനയ്ക്കു പോയി. ഇരുപതാം തീയതി ആശുപത്രിയിൽ അഡ്‌മിറ്റ് ആകുകയും ചെയ്തു. പ്രാഥമിക സമ്പർക്കം സ്ഥിരീകരിച്ച 11 ഡോ്ക്ടർമാർ ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. 32 ആരോഗ്യ പ്രവർത്തകർ ഇൻസ്റ്റിറ്റിയൂഷനൽ ക്വോറന്റയിനിലാണ്. ക്വാറന്റെയിനിൽ പോയവർക്കു പകരമായി എട്ട് ഡോക്ടർമാർ, 22 സ്റ്റാഫ് നഴ്‌സുമാർ, അഞ്ച് ഗ്രേഡ് രണ്ട് അറ്റൻഡർമാർ, രണ്ട് നഴ്‌സിങ് അസിസ്റ്റന്റുമാർ എന്നിവരെ പകരം നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ ശ്രീലത അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP