Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്രയുടെ കൊലപാതകത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കും; നടപടി സ്ത്രീധനപീഡന നിരോധന നിയമപ്രകാരമെന്ന് കമ്മീഷൻ അഗം ഷാഹിദാ കമാൽ; തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും അഞ്ചുലക്ഷം രൂപയും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും കിട്ടിയിട്ടും കൂടുതൽ പണത്തിനായി അവർ നിരന്തരം പീഡിപ്പിച്ചു; ഉത്രയെ കരിമൂർഖനെകൊണ്ട് കൊത്തിച്ച് കൊന്ന സൂരജിന്റെ ബന്ധുക്കളും കുരുക്കിലേക്ക്

ഉത്രയുടെ കൊലപാതകത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കും; നടപടി സ്ത്രീധനപീഡന നിരോധന നിയമപ്രകാരമെന്ന് കമ്മീഷൻ അഗം ഷാഹിദാ കമാൽ; തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും അഞ്ചുലക്ഷം രൂപയും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും കിട്ടിയിട്ടും കൂടുതൽ പണത്തിനായി അവർ നിരന്തരം പീഡിപ്പിച്ചു; ഉത്രയെ കരിമൂർഖനെകൊണ്ട് കൊത്തിച്ച് കൊന്ന സൂരജിന്റെ ബന്ധുക്കളും കുരുക്കിലേക്ക്

വിനോദ് വി നായർ

 കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയുടെ കൊലപാതകത്തിൽവനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കും. കരിമുർഖനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയ ഭർത്താവ് സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ ഗാർഹികപീഡനത്തിന് കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. ഉത്ര ഭർതൃവീട്ടിൽ കടുത്തപീഡനത്തിനിരയായതായി പിതാവ് പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് സൂരജിനും കുടുംബത്തിനുമെതിരെ കേസെടുക്കാൻ തീരുമാനിച്ചതെന്ന് ഷാഹിദാ കമാൽ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഉത്രയെ ഭർത്താവ് കൊലപ്പെടുത്തിയതായി തെളിഞ്ഞ സാഹചര്യത്തിൽ സ്ത്രീധനപീഡന നിരോധന നിയമപ്രകാരം വേറെയും കേസെടുക്കും. വിവാഹം കഴിഞ്ഞ് പത്തുവർഷത്തിനകം ഭാര്യ മരിച്ചാൽ സ്ത്രീധന പീഡന നിരോധന നിയമമനുസരിച്ചുള്ള കേസ്നിലനിൽക്കും. ഉത്രയ്ക്ക് വിവാഹ സമ്മാനമായി നൽകിയ സ്വർണം ഭർത്താവും വീട്ടുകാരും അപഹരിച്ചതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിരന്തരം പണമാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കളെ പ്രതി സൂരജ് ബുദ്ധിമുട്ടിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെയാണ് ആരും പരാതി നൽകാതിരുന്നിട്ടും സ്വമേധയാ കേസെടുക്കാൻ വനിതാ കമ്മീഷൻ തീരുമാനിച്ചതെന്ന് ഷാഹിദകമാൽ മറുനാടനോട് പറഞ്ഞു.

ഉത്രയുടെ മരണം സംബന്ധിച്ച് മാതാപിതാക്കൾ ഉന്നയിച്ച സംശയിച്ച സംശയങ്ങൾ ചെവിക്കൊള്ളാനോ വിശദമായ അന്വേഷണം നടത്താനോ തയ്യാറാകാതിരുന്നഅഞ്ചൽ സി ഐ യുടെ നടപടി അപലപനീയമാണെന്നും സി ഐയ്ക്കെതിരെഅന്വേഷണമാവശ്യപ്പെട്ട് റൂറൽ എസ് പി ഹരിശങ്കറിന് കത്ത് നൽകുമെന്നും ഷാഹിദകമാൽ പറഞ്ഞു. ഉത്ര മരിച്ചു കിടന്ന മുറി പരിശോധിച്ച ആർക്കും മനസിലാകും ആ മുറിയിലേയ്ക്ക് പാമ്പ് കയറാൻ സാധ്യത കുറവാണെന്ന്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ പരാതി ഉന്നയിച്ചിട്ടും സമഗ്രമായ അന്വേഷണം നടത്താൻ സിഐ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. ഇത്തരമൊരു വീഴ്ച ഇനിയും സംഭവിക്കാൻ പാടില്ല എന്നതിനാലാണ് ഇതും അന്വേഷിക്കാൻവനിതാ കമ്മീഷൻ തീരുമാനിച്ചതെന്നും ഷാഹിദ കമാൽ വ്യക്തമാക്കി.

സാധാരണ മനുഷ്യരിൽ നിന്നുംവിഭിന്നമായി പ്രവൃത്തികളിൽ വേഗതക്കുറവ് എന്ന പ്രത്യേക അവസ്ഥയുള്ള മകളെ വിവാഹം ചെയ്ത് നൽകുമ്പോൾ കൃത്യമായി ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം സൂരജിനെയും വീട്ടുകാരെയും അറിയിച്ചിരുന്നുവെന്നാണ് ഉത്രയുടെ മാതപിതാക്കൾ പറയുന്നത്. 'സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് വിവാഹാലോചനയുമായെത്തിയത്. മകളുടെ കുറവുകൾ അവളുടെ ഭാവിജീവിതത്തിന് തടസമാകരുതെന്നു കരുതിയാണ് സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണാഭരണവുംനൽകിയത് . സൂരജ് ആവശ്യപ്പെട്ടതനുസരിച്ച് പുത്തൻ ബലേനോ കാറും ഒപ്പംനൽകി. മൂന്നേക്കർ റബ്ബർ എസ്റ്റേറ്റ് അടക്കമുള്ള വസ്തുക്കളും മകൾക്കായി കരുതിയിരുന്നു. എന്നാൽ സ്വത്ത് മോഹിച്ചാണ് ഇവർ വിവാഹത്തിന് തയ്യാറായതെന്ന് പിന്നീട് വ്യക്തമായി'. - ഉത്രയുടെ പിതാവ് വിജയസേനൻ പറയുന്നു.

കഴിഞ്ഞ മെയ് ആറിനാണ് അഞ്ചൽ ഏറം സ്വദേശിനിയായ ഉത്രപാമ്പുകടിയേറ്റുമരിച്ചത്. രണ്ടുമാസങ്ങൾക്കു മുൻപ് ഭർതൃവീട്ടിൽ വച്ച് പാമ്പ്കടിയേറ്റ് ചികിത്സയിലായിരുന്ന ഉത്ര വിദഗ്ധ ചികിത്സകളിലൂടെ ജീവിതത്തിലേക്ക്മടങ്ങി വരുന്നതിനിടെയാണ് വീണ്ടും പാമ്പ് കടിയേറ്റ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന 'മറുനാടൻ' വാർത്തയെത്തുടർന്ന് ക്രൈം ബ്രാഞ്ച് നടത്തിയഅന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രണ്ടു തവണയും ഭർത്താവ് സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ഭർത്താവ് സൂരജിന്റെയും പാമ്പിനെ നൽകിയ ചാവർക്കാട് സുരേഷ് എന്നയാളുടേയും പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP