Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി

അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി

പ്രകാശ് ചന്ദ്രശേഖർ

 കൊല്ലം: അഞ്ചലിൽ ഉത്രയെ വകവരുത്തുവാൻ സൂരജ് നീണ്ട തയ്യാറെടുപ്പുകൾ നടത്തി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരിച്ചു. കൊല്ലാൻ മൂന്നുമാസം മുമ്പ് പദ്ധതി തയ്യാറാക്കി. പിന്നീട് യൂട്യൂബ് വീഡിയോകളിൽ നിന്നും പാമ്പിനെ മെരുക്കാൻ പഠിച്ചു. ഇതിനായി 50-ളം വീഡിയോകൾ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചു. വന്യജീവി സ്നേഹികളുമായി വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയുള്ള ചാറ്റിംഗിലും പ്രധാനവിഷയം പാമ്പുപിടുത്തവുമായി ബന്ധപ്പെട്ടത് തന്നെ. അദ്യം ഉത്രയെ കടിപ്പിച്ച അണലിയെ വീടിന്റെ ടെറസിൽ നിന്നും പറമ്പിലേയ്ക്ക് എറിഞ്ഞു. ദൗത്യം കഴിഞ്ഞ് മൂർഖനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടിടത്ത് അങ്കലാപ്പ് തുടങ്ങി. പുലർച്ചെ 4 മണിക്ക് കസ്റ്റഡിയിലായ സൂരജ് കുറ്റം ഏറ്റുപറഞ്ഞത് 11 .30 തോടെ.

ഉത്രയെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കിയ ശേഷം മറ്റൊരുവിവാഹം കഴിക്കുന്നതിനായിരുന്നു സൂരജിന്റെ പദ്ധതിയന്നും മൂന്നുമാസം മുമ്പ് സ്വയം ആലോചിച്ച് ഉറപ്പിച്ച തീരുമാനപ്രകാരമാണ് ഉത്രയെ അതിക്രൂരമായി വകവരുത്തിയതെന്നും കൊല്ലം റൂറൽ എസ് പി എസ് ഹരിശങ്കർ മറുനാടനോട് വ്യക്തമാക്കി. സൂരജിന്റെ കുറ്റസമ്മതമൊഴി അക്ഷരാർത്ഥത്തിൽ പൊലീസിനെയും ഞെട്ടിച്ചു. ഇത്തരത്തിലൊരു കൊലപാതകത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു.സൂരജിന്റെ കുറ്റസമ്മതമൊഴിയുടെ ഏകദേശ രൂപം ഇങ്ങനെ..

വെളുപ്പിന് 3 മണിയോടെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുന്നതിന് സൂരജ് ശ്രമം തുടങ്ങിയത്. മാനസിക അസ്വാസ്ഥ്യത്തിനുള്ള ഗുളിക കഴിക്കുന്നുണ്ടായിരുന്നതിനാൽ ഉത്ര നേരത്തെ തന്നെ ഉറങ്ങി. പാമ്പ് കടിക്കുമ്പോൾ എഴുന്നേറ്റ് ഒച്ചപ്പാട് ഉണ്ടാക്കിയാലോ എന്നുള്ള സംശയമാണ് ഉത്ര ഗാഢനിദ്രയിലാവുന്നതുവരെ കാത്തിരിക്കാൻ പ്രേരിപ്പിച്ചത്. അദ്യം ബാഗിൽ പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു. ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി. ഈയവസരത്തിൽ ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു.

ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു. പിന്നെ തിരിഞ്ഞു മറിഞ്ഞുമുള്ള ഉത്രയുടെ അസ്വസ്ഥതയിലായി ശ്രദ്ധ. ഇതിനിടയിൽ കട്ടിലിൽ നിന്നും ഇഴഞ്ഞ് നിലത്തുവീണ പാമ്പിനെ പിടികൂടുന്നതിനും ശ്രമിച്ചു. എന്നാൽ ഈ നീക്കം വിഫലമായി. തുടർന്ന് മുറിക്കുള്ളിൽ പാമ്പുണ്ടെന്ന് ബോദ്ധ്യമുണ്ടായിരുന്നതിനാൽ നേരും പുലരും വരെ കട്ടിലിൽ കയറി ഇരുന്നു. പിന്നീട് നടന്നതെല്ലാം നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു. ഒരു പരിധിവരെ വിജയത്തിന്റെ തൊട്ടടുത്തെത്തിയ കർമ്മപദ്ധതിയിൽ പാളിച്ച പറ്റിയത് മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണെന്നാണ് സൂരജ് കൂസലന്യേ പൊലീസിനോട് വെളിപ്പെടുത്തിയത്.

ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ച ശേഷം ഇതിനെ പിടികൂടി ആരും കാണാതെ വീടിന്റെ ടെറസിൽ നിന്നും അടുത്ത പറമ്പിലേയ്ക്ക് എറിഞ്ഞുകളയുകയായിരുന്നു. ഈ മുർഖനെയും ഇത്തരത്തിൽ ആരും കാണാതെ ഒഴിവാക്കാനായിരുന്നു തന്റെ പദ്ധതിയൈന്നും സൂരജ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ സമ്മതിച്ചെന്ന് എസ് പി അറിയിച്ചു. പാമ്പിനെ എങ്ങനെ പിടികൂടണമെന്ന് താൻ പഠനം തുടങ്ങിയത് യൂടൂബിൽ നിന്നാണെന്നും കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു വീഡിയോ തന്നെ നിരവധി തവണ കണ്ടിരുന്നെന്നും സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.പാമ്പിനെ പിടികൂടുന്നതുൾപ്പെടെയുള്ള 50-ളം വീഡിയോകൾ സൂരജിന്റെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.മൃഗസ്നേഹികൾ അംഗങ്ങളായ നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിൽ സൂരജ് അംഗമായിരുന്നെന്നും തന്റെ സംശയങ്ങൾ ചോദിച്ചറിയാൻ ഇവരിൽ ച്ചിലരുമായി സൂരജ് ചാറ്റ് ചെയ്യാറുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുരജിനെ നാളെ കോടതിയിൽ ഹാജരാക്കും

.

മാർച്ച്‌രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടിൽവെച്ച് ഉത്ര(25)യെ ആദ്യം പാമ്പ് കടിച്ചത്. അണലി വർഗത്തിൽ പെട്ട പാമ്പാണ് അന്ന് ഉത്രയെ കടിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ കുടുംബവീട്ടിൽവെച്ച് മെയ്‌ ഏഴിന് രണ്ടാമതും പാമ്പ് കടിച്ചു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇടതുകയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. മൂർഖൻ പാമ്പാണ് രണ്ടാംവട്ടം ഉത്രയെ കടിച്ചത്. ഉത്രയെ പാമ്പ് കടിച്ച രണ്ടുതവണയും സൂരജ് ഒപ്പമുണ്ടായിരുന്നു. ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റ മാർച്ച് രണ്ടിന് അടൂരിലെ ഒരു ബാങ്കിലെ ലോക്കറിൽ വെച്ചിരുന്ന ഉത്രയുടെ 92 പവൻ സ്വർണം സൂരജ് എടുത്തിരുന്നു.

ഉത്രയുടെ മരണത്തിൽ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. എ.സി. ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ മൂർഖൻ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടർന്ന് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്‌പി. ഹരിശങ്കറിന് പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പുപിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി തവണ ഇയാളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.

പാമ്പുപിടുത്തക്കാരന് 10,000 രൂപ നൽകി സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയെന്ന് പൊലീസിന് മനസ്സിലായി. പാമ്പുമായി ബന്ധപ്പെട്ട വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യാനാണ് പാമ്പിനെ വാങ്ങുന്നതെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. സൂരജിനെയും പാമ്പുപിടുത്തക്കാരനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

തുടർന്ന് സംഭവത്തിൽ സൂരജിന്റെ അകന്ന ബന്ധുവിനും പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സൂരജും ബന്ധുവുമാണ് കേസിൽ പ്രതികളാകാൻ സാധ്യത. ഉത്രയുടെ ഭർത്താവ് സൂരജ് വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാൾക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP