Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാനത്ത് ഇതാദ്യമായി ഒരു തടവുകാരനും കോവിഡ്; വൈറസ് ബാധ സ്ഥിരീകരിച്ചത് റിമാൻഡ് പ്രതിക്ക്; അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനും കസ്റ്റഡിയിലായ ഇയാളെ പാർപ്പിച്ചത് തിരുവനന്തപുരം സബ് ജയിലിൽ; സമ്പർക്ക പട്ടിക തയ്യാറാക്കുന്നു; വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിൽ ഇയാളുമായി അടുത്ത് ഇടപഴകിയ 30 ഓളം പൊലീസുകാരും നിരീക്ഷണത്തിൽ; ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇതാദ്യമായി ഒരു തടവുകാരനും കോവിഡ്; വൈറസ് ബാധ സ്ഥിരീകരിച്ചത് റിമാൻഡ് പ്രതിക്ക്; അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനും കസ്റ്റഡിയിലായ ഇയാളെ പാർപ്പിച്ചത് തിരുവനന്തപുരം സബ് ജയിലിൽ; സമ്പർക്ക പട്ടിക തയ്യാറാക്കുന്നു; വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിൽ ഇയാളുമായി അടുത്ത് ഇടപഴകിയ 30 ഓളം പൊലീസുകാരും നിരീക്ഷണത്തിൽ; ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 12 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ റിമാൻഡ് പ്രതിയാണ്. ഇതോടെ, ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. അഞ്ചുമണിക്കൂറോളം ഇയാൾ സ്റ്റേഷനിൽ ചെലവഴിച്ചതായാണ് വിവരം.തിരുവനന്തപുരം വെഞ്ഞാറമൂട് സ്റ്റേഷനിലെ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. റിമാൻഡ് പ്രതിയായ ഇയാളെ ജയിലിൽ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ഇയാളെ ഉടൻ മാറ്റും.40 വയസുള്ള ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത് എന്നാണ് കരുതുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളെ പാർപ്പിച്ചിരുന്നത് തിരുവനന്തപുരം സബ്ജയിലിലെ അഞ്ച് സെല്ലുകളുള്ള ബ്ലോക്കിലാണ്. അതിനാൽ ജയിലിൽ സമ്പർക്കത്തിലായവരുടെയും പട്ടിക തയാറാക്കി വരികയാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് തടവുകാരന് കോവിഡ് സ്ഥിരീകരിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

വിദേശത്തു നിന്ന് വന്നത്

നാവായിക്കുളം സ്വദേശി, പുരുഷൻ 65 വയസ്, 23 ന് ഒമാനിൽ നിന്ന് വന്നു.
ആനയറ സ്വദേശി പുരുഷൻ (63) , യു.എ.ഇ. 17 ന് വന്നു.
വർക്കല സ്വദേശി, പുരുഷൻ (58), ഒമാനിൽ നിന്ന് 23 ന് എത്തി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന്:

കുരുത്തം കോട് സ്വദേശി, സ്ത്രീ (28), ഡൽഹിയിൽ നിന്ന് ട്രെയിനിൽ വന്നു.

മടവൂർ പഞ്ചായത്തിലുള്ള 4 പേർ ബോംബെയിൽ നിന്ന് ട്രാവലറിൽ എത്തി.

35 വയസുള്ള സ്ത്രീ, 39 വയസുള്ള പുരുഷൻ, 52 വയസുള്ള സ്ത്രീ, 7 വയസുള്ള ആൺകുട്ടി.

18 വയസുള്ള പെൺകുട്ടിയും 51 വയസുള്ള പുരുഷനും 21 ന് ബോംബെയിൽ നിന്ന് കാറിൽ എത്തി.

സമ്പർക്കം:

12. വെഞ്ഞാറമൂട് സ്വദേശി, പുരുഷൻ, 40 വയസ്
നാഗർകോവിലിൽ നിന്നെത്തിയ പൊഴിയൂർ സ്വദേശിക്കും (38) രോഗം സ്ഥിരീകരിച്ചു.

ഇന്ന് ജില്ലയിൽ പുതുതായി 362 പേർ രോഗനിരീക്ഷണത്തിലായി. 171 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി
* ജില്ലയിൽ 5144പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 3 പേർ വിദേശത്തു നിന്നും 8 പേർ ഇതര സംസ്ഥാനത്തു നിന്നും വന്നവർ. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരന് സമ്പർക്കം കൊണ്ടും രോഗമുണ്ടായി.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 30 പേരെ പ്രവേശിപ്പിച്ചു.
15പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ 85 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ഇന്ന് 88 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 134 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.

ജില്ലയിൽ 27 സ്ഥാപനങ്ങളിൽ ആയി 737 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -4419
പരിശോധനയ്ക്കു വിധേയമായവർ -8479

*കളക്ടറേറ്റ് കൺട്രോൾ റൂമിൽ 158 കാളുകളുമാണ് ഇന്ന്
എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 7 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 250പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5966

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -5144

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -85

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -737

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -362

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP