Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അതിജീവനത്തിനും ഒക്കെ അറിയപ്പെടുന്ന കേരള മോഡൽ ഒടുവിൽ കൊലപാതകത്തിലും അരങ്ങു തകർക്കുന്നു; ഒരു കുടുംബത്തിലെ ആറ് പേരെ ആരും അറിയാതെ കൊലപ്പെടുത്തിയ കൂടത്തായ് ജോളിക്ക് പിന്നാലെ സ്വന്തം ഭാര്യയെ കരി മൂർഖനെ കൊണ്ട് കൊല്ലിച്ചതും കേരളാ മോഡൽ; ലോക ചരിത്രത്തിൽ ഇങ്ങനെ ഒരു കൊലപാതകം വെറെ ഉണ്ടാകുമോ?

വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അതിജീവനത്തിനും ഒക്കെ അറിയപ്പെടുന്ന കേരള മോഡൽ ഒടുവിൽ കൊലപാതകത്തിലും അരങ്ങു തകർക്കുന്നു; ഒരു കുടുംബത്തിലെ ആറ് പേരെ ആരും അറിയാതെ കൊലപ്പെടുത്തിയ കൂടത്തായ് ജോളിക്ക് പിന്നാലെ സ്വന്തം ഭാര്യയെ കരി മൂർഖനെ കൊണ്ട് കൊല്ലിച്ചതും കേരളാ മോഡൽ; ലോക ചരിത്രത്തിൽ ഇങ്ങനെ ഒരു കൊലപാതകം വെറെ ഉണ്ടാകുമോ?

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ടയിലെ അടൂർ പറക്കോട് സ്വദേശിയായ സൂരജ് എന്ന ചെറുപ്പക്കാരനെ കേരള പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കാരണം തന്റെ വധുവിനെ രണ്ട് തവണ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊല്ലാൻ ശ്രമിക്കുകയും രണ്ടാമതുകൊല്ലുകയും ചെയ്തു എന്നത് തന്നെ. ലോക ചരിത്രത്തിൽ ഒരുപക്ഷേ ഇത്ര ഹീനമായ ഒരു കൊലപാതകം അരങ്ങേറിയിട്ടുണ്ടാകില്ല. കുത്തിക്കൊല്ലുകയും വെടിവെച്ച് കൊല്ലുകയും അപകടത്തിൽപ്പെടുത്തി കൊല്ലുകയുമൊക്കെ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഏറ്റവും ഹീനകരമായ കൊലപാതകമായി മനുഷ്യചരിത്രം രേഖപ്പെടുത്തുന്നത് മെക്സിക്കോയിലെ ഡ്ര​ഗ് മാഫിയകൾ തലവെട്ടി നടുറോഡിൽ നിരത്തിവെയ്ക്കുന്നതാണ്.

എന്നാൽ സ്വന്തം ഭാര്യയെ വീടിനുള്ളിൽ വെച്ച്,സ്വന്തം കിടപ്പ് മുറിയിൽ വെച്ച് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുക എന്നത് ലോക ചരിത്രത്തിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ബാക്കി എല്ലാ കൊലപാതകങ്ങളും ഉദാഹരണങ്ങൾ സഹിതം നമുക്ക് കണ്ടെത്താൻ കഴിയും. കൊലപാതകങ്ങൾ മറച്ച് വെക്കുന്നതിലെ ചില വിരുത് പോലും വ്യത്യസ്തതകളോട് കൂടി ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാൽ ഇങ്ങനെ ഒരു കൊലപാതകം, അതായത്, പാമ്പുപിടുത്തക്കാരനിൽ നിന്ന് 10,000 രൂപ മുടക്കി ഒരു പാമ്പിനെ കൊണ്ടുവരിക, ആ പാമ്പിനെ ഭർതൃവീട്ടിൽ വെച്ച് തന്നെ തന്റെ കിടപ്പ് മുറിയിലേക്ക് കടത്തിവിടുക, അത് തന്നെയും വീട്ടിലുള്ള ആരെയും കടിക്കാതെ ഭാര്യയെ തന്നെ കടിച്ചു എന്ന് ഉറപ്പാക്കുക.

ഒടുവിൽ ഭാര്യ കാറിനിലവിളിച്ചപ്പോൾ നിവൃത്തിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി രക്ഷപെടുത്തേണ്ടി വന്നപ്പോൾ അതിന് ശേഷം സ്വന്തം വീട്ടിൽ പോയിനിന്നപ്പോൾ അവിടെ ചെന്ന് ആശുപത്രിയിൽ കൊണ്ടുപോകാനാണ് എന്ന വ്യാജേന മറ്റൊരു മൂർഖൻ പാമ്പിനെ കടത്തിവിട്ട് അതിനെ കയ്യിലെടുത്ത് ഭാര്യയെ കടിപ്പിച്ച് കൊല്ലുക. പാമ്പുകടിയേറ്റ് കരഞ്ഞ് നിലവിളിച്ച് മലമൂത്ര വിസർജ്ജനം നടത്തി കിടന്ന ഭാര്യയെ തൂമന്ദഹാസത്തോടെ നോക്കിയിരുന്ന് നേരം വെളുപ്പിക്കുക. എന്നിട്ട് രാവിലെ എണീറ്റ് പോയതിന് ശേഷം ഒന്നും അറിയാത്തപോലെ തിരിച്ച് വരിക. ഇത്രയും ക്രൂരമായ ഒരു കൊലപാതകം, ഒരു സംശയവും വേണ്ട, ലോകത്ത് ഒരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. നമ്മൾ കൂടത്തായി ജോളിയുടെ കഥ അവിശ്വനീയമായാണ് ഈ അടുത്ത നാളുകളിൽ കേട്ടത്. ജോളി എന്ന ആ യുവതി തന്റെ കുടുംബത്തിലെ ആറുപേരെ നിഷ്കരുണം കൊന്നൊടുക്കിയതിന്റെ കഥകൾ കേൾക്കുമ്പോൾ‌ ഇപ്പോളും വിശ്വസിക്കാൻ പ്രയാസമുള്ള കാരണങ്ങൾ പുറത്ത് വരുന്നു.

എന്നാൽ ഇത് വിശ്വസിക്കുവാൻ ഒരു സംശയവുമില്ല. കാരണം ഒരേ യുവതിയെ രണ്ട് തവണ പാമ്പ് കടിക്കുക എന്ന യാദൃശ്ചികത, രണ്ടാം തവണ ആ യുവതി മരിക്കുക എന്ന യാദൃശ്ചികത. രണ്ടാം നിലയിലുള്ള എസി ഇട്ട് കിടന്ന മുറിയിൽ പാമ്പ് കടിച്ചു എന്ന യാദൃശ്ചികത. ഭർത്താവിന് പാമ്പുപിടുത്ത സംഘവുമായി ബന്ധമുണ്ട് എന്ന യാദൃശ്ചികത. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP