Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17കാരൻ കണ്ണൂരിൽ മരിച്ചു; മാടായി സ്വദേശി റിബിൻ ബാബുവിന്റെ മരണകാരണം മസ്തിഷ്ക അണുബാധ; ചെന്നൈയിൽ നിന്നെത്തിയ റിബിൻ ബാബുവിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത് കടുത്ത പനിയും തലവേദനയും ബാധിച്ചതോടെ; ആദ്യ പരിശോധനാ ഫലം നെ​ഗറ്റീവ്; വീണ്ടും പരിശോധന നടത്തുന്നത് ആശങ്ക ബാക്കിയാകാതിരിക്കാനെന്നും അധികൃതർ

ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17കാരൻ കണ്ണൂരിൽ മരിച്ചു; മാടായി സ്വദേശി റിബിൻ ബാബുവിന്റെ മരണകാരണം മസ്തിഷ്ക അണുബാധ; ചെന്നൈയിൽ നിന്നെത്തിയ റിബിൻ ബാബുവിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത് കടുത്ത പനിയും തലവേദനയും ബാധിച്ചതോടെ; ആദ്യ പരിശോധനാ ഫലം നെ​ഗറ്റീവ്; വീണ്ടും പരിശോധന നടത്തുന്നത് ആശങ്ക ബാക്കിയാകാതിരിക്കാനെന്നും അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന പതിനേഴ് വയസുകാരൻ മരിച്ചു. ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കണ്ണൂർ മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മുൻകരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.

അതേസമയം, സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വയനാട് സ്വദേശിയായ ക്യാൻസർ രോഗ ബാധിതയാണ് കോഴിക്കോട്ട് മരിച്ചത്. കൽപ്പറ്റ സ്വദേശിയാ ആമിനക്ക് 53 വയസ്സുണ്ട്. വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടർന്നാണ് നാട്ടിലെത്തിയത്. വയനാട് കൽപ്പറ്റയാണ് സ്വദേശമെങ്കിലും ഏറെക്കാലമായി ദുബായിൽ ആയിരുന്നു ഇവർ.

അതേസമയം, കണ്ണൂരിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സക്കെത്തിയവരിൽ കൊവിഡ് കണ്ടെത്തിയതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. തലയിൽ ചക്ക വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിയ കാസർകോട് സ്വദേശി ഉൾപ്പെടെ നാല് പേർക്കാണ് പ്രത്യേകിച്ച് രോ​ഗലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചത്. ഇത്തരം കേസുകൾ പ്രത്യേകം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും നിലവിൽ സമൂഹ വ്യാപനത്തിന്റെ സൂചനകളൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

തലയിൽ ചക്ക വീണ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ കാസർകോട് ബേളൂർ സ്വദേശി അഞ്ച് ദിവസം മുമ്പാണ് ചികിത്സ തേടി പരിയാരം മെഡിക്കൽ കോളേജിലെത്തിയത്. ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാസർകോട് നിന്ന് വന്നയാളായതുകൊണ്ട് മുൻകരുതലിന്റെ ഭാഗമായാണ് സ്രവം പരിശോധിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിനഞ്ചിന് പേരാവൂരിൽ വാഹനപാകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയ പുതുച്ചേരി സ്വദേശിക്കും പതിനെട്ടിന് അയ്യങ്കുന്ന് എടപ്പുഴ ആദിവാസി കോളനിയിൽ നിന്നും ഗർഭ ചികിത്സക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് പരിയാരത്തേക്കും മാറ്റിയ യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കൊന്നും രോഗം ഉണ്ടായത് എവിടെ നിന്നെന്ന് ഇനിയും വ്യക്തമായിട്ടില്ല.

നാഡി സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ ധർമ്മടം സ്വദേശിനിക്കും അവരുടെ ഭർത്താവിനും കൊവിഡ് ബാധിച്ചതെങ്ങനെയെന്നും അവ്യക്തം. ഈ കേസുകളെല്ലാം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലുമായി ഇതിനകം ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. രണ്ടിടത്തും കൊവിഡ് വ്യാപനം ഉണ്ടായതെങ്ങനെയെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. ഉറവിടം കണ്ടെത്താത്ത കേസുകൾ കൂടുന്നത് ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളി ഉയർത്തുകയാണ്.

അതിനിടെ, വയനാട് സ്വദേശിനിയുടെ മരണത്തോടെ കേരളത്തിലെ കോവിഡ് മരണസംഖ്യ അഞ്ചായി. മെയ്‌ 20ന് ദുബായിൽ നിന്ന് നെടുമ്പാശേരിയിൽ വന്നിറങ്ങിയ ഇവർ ക്യാൻസർ രോഗത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ വച്ച് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു സ്രവ പരിശോധന നടത്തി. പോസിറ്റീവ് ഫലം വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി. കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ ജീവൻ നിലനിർത്തിയത്. ആമിനയ്ക്ക് എവിടെ നിന്ന് രോഗം ബാധിച്ചത് എന്ന കാര്യം അന്വേഷിച്ച് വരികയാണ്.2017മുതൽ കാൻസർ രോഗബാധിതയാണ് ആമിന. കാൻസർ നാലാം ഘട്ടത്തിലായിരുന്ന ഇവർ ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്.നാല് ദിവസം മുൻപാണ് ഇവർ നാട്ടിലെത്തിയത്. ഇവിടെ വച്ച് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ സ്വപ പരിശോധന നടത്തുന്നത്. രോഗം സ്ഥിരീകരിച്ചതിന് ശേഷമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ഇവരെ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം തൃശൂർ ചാവക്കാട് സ്വദേശിനിയായ ഖദീജക്കുട്ടി (73)കോവിഡ് മൂലം മരിച്ചിരുന്നു.മുംബൈയിൽ നിന്നെത്തിയതാണ് ഇവർ. തൃശൂർ ജില്ലയിലെ ആദ്യ കോവിഡ് മരണമായിരുന്നു ഇത്. രോഗബാധയെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുംബൈയിലെ മകളുടെ വീട്ടിൽ നിന്ന് പാലക്കാട് വഴി മൂന്നുപേരോടൊപ്പം കാറിൽ ബുധനാഴ്ചയാണ് ഇവർ നാട്ടിലെത്തിയത്. യാത്രയിൽ തന്നെ ആരോഗ്യം മോശമായിരുന്നു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്നു ഇവർ.ഖദീജക്കുട്ടിയുടെ മൃതദേഹം. പ്രോട്ടോക്കോൾ പ്രകാരം അടിതിരുത്തി ഖബറിസ്ഥാനിലാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP