Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈകുന്നേരം അഞ്ചുമണിക്ക് ടെലിവിഷനിൽ അദ്ദേഹം വരാൻ ആളുകൾ നോക്കിയിരിക്കുന്നതും, അദ്ദേഹം പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതും അത് കേട്ട് സുഖമായി ഉറങ്ങുന്നതും ഒക്കെ ഇപ്പോൾ പതിവല്ലേ? ഇതൊക്കെയാണ് യഥാർത്ഥ നേതൃത്വത്തിന്റെ ശക്തി; മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനത്തിൽ മുരളി തുമ്മാരുകുടിയുടെ ആശംസാ കുറിപ്പ്

വൈകുന്നേരം അഞ്ചുമണിക്ക് ടെലിവിഷനിൽ അദ്ദേഹം വരാൻ ആളുകൾ നോക്കിയിരിക്കുന്നതും, അദ്ദേഹം പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതും അത് കേട്ട് സുഖമായി ഉറങ്ങുന്നതും ഒക്കെ ഇപ്പോൾ പതിവല്ലേ? ഇതൊക്കെയാണ് യഥാർത്ഥ നേതൃത്വത്തിന്റെ ശക്തി; മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനത്തിൽ മുരളി തുമ്മാരുകുടിയുടെ ആശംസാ കുറിപ്പ്

മുരളി തുമ്മാരുകുടി

യഥാർത്ഥ നേതൃത്വത്തിന്റെ ശക്തി

'ഉത്തരവാദിത്തങ്ങൾ അവ ഏറ്റെടുക്കാൻ കഴിവുള്ളവരുടെ ചുമലിലേക്ക് സ്വാഭാവികമായി ചെന്നെത്തും (Responsibilities gravitate to the person who can shoulder them) എന്ന് പറഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കൻ എഴുത്തുകാരനും തത്വ ചിന്തകനുമായ എൽബെർട്ട് ഹബ്ബാർഡ് ആണ്.

പ്രളയകാലത്തും കൊറോണക്കാലത്തും നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ അടുത്തുനിന്നും അകലെ നിന്നും കാണുമ്പോൾ ഞാൻ ഓർക്കുന്നത് ഈ വരികളാണ്. 'തലമുറയിൽ ഒരിക്കൽ മാത്രം വരുന്നത്, നൂറുവർഷത്തിൽ ഒരിക്കൽ മാത്രം വരുന്നത്' എന്നൊക്കെ നാം ആലങ്കാരികമായി പറയുന്ന ദുരന്തങ്ങളും വെല്ലുവിളികളും ഒന്നിന് പുറകെ ഒന്നായി വരുമ്പോഴും ആ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തികച്ചും ഉറപ്പുള്ള ചുമലുകളുമായി അദ്ദേഹം നമ്മെ നയിക്കുകയാണ്.

നമ്മുടെ സിവിൽ സർവ്വീസ് മുതൽ ആരോഗ്യ സംവിധാനം വരെ ഏറ്റവും ഒത്തൊരുമയോടെ, അവരും നമ്മളും ചിന്തിച്ചിരുന്നതിനും അപ്പുറം കാര്യക്ഷമതയോടെ, പ്രവർത്തിക്കുന്നത് നമ്മൾ കാണുന്നില്ലേ? വൈകുന്നേരം അഞ്ചുമണിക്ക് ടെലിവിഷനിൽ അദ്ദേഹം വരാൻ ആളുകൾ നോക്കിയിരിക്കുന്നതും, അദ്ദേഹം പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതും അത് കേട്ട് സുഖമായി ഉറങ്ങുന്നതും ഒക്കെ ഇപ്പോൾ പതിവല്ലേ? ഇതൊക്കെയാണ് യഥാർത്ഥ നേതൃത്വത്തിന്റെ ശക്തി.

ഓരോ ജനതക്കും അവർ അർഹിക്കുന്ന നേതൃത്വമാണ് ഉണ്ടാകുന്നതെന്ന് തത്വങ്ങൾ ഉണ്ട്. അപ്പോൾ ഇത് നമ്മുടെ കൂടെ കഴിവാണെന്ന് വിശ്വസിക്കാം, കുഴപ്പമില്ല. വേണമെങ്കിൽ ഈ ദുരന്തകാലത്ത് ഇങ്ങനെ ഒരു നേതൃത്വം ഉണ്ടാകാനുള്ള യോഗ്യത നമുക്കുണ്ടോ എന്ന് കൂടുതൽ ആത്മാർത്ഥതയോടെ നമുക്ക് സ്വയം വിലയിരുത്താം.

എന്നിട്ട് അതിന്റെ ഉത്തരം എന്താണെങ്കിലും ഈ കൊറോണക്കാലത്ത് നമ്മുടെ നേതൃത്വത്തിന്റെ നിലവാരത്തോട് ഒത്തുനിൽക്കാൻ ശ്രമിക്കാം.

സമൂഹം ഒരു വെല്ലുവിളിയിലൂടെ കടന്നുപോകുന്ന കാലത്ത് എന്തായിരിക്കണം നേതൃത്വം എന്ന വിഷയത്തിൽ എന്റെ പാഠപുസ്തകമായ മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP