Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരണമടഞ്ഞത് വയനാട് കൽപറ്റ സ്വദേശി ആമിന

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരണമടഞ്ഞത് വയനാട് കൽപറ്റ സ്വദേശി ആമിന

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോട് ചികിൽസയിലായിരുന്ന വയനാട് കൽപറ്റ സ്വദേശി ആമിന (53) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്കിടെയാണ് ആമിനയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. ദുബായിൽനിന്ന് അർബുദ ചികിൽസയ്ക്കായി ഈ മാസം 20നാണ് ആമിന നാട്ടിലെത്തിയത്. ആമിനയുടെ ഭർത്താവിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി.

കാൻസർ രോഗബാധിതയായിരുന്ന ആമിന, ഇരുപതാം തിയതിയാണ് ദുബായിൽനിന്ന് കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിയത്. ഇവർ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ വെച്ച് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോൾ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കാൻസർ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാധിച്ചിരുന്നു. കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില കൂടുതൽ വഷളായി. പ്രത്യേക വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നൽകിത്തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല.ആമിനയ്ക്ക് എവിടെനിന്നാണ് രോഗം വന്നത് ഇവരിൽനിന്ന് ആർക്കെങ്കിലും രോഗം പടർന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP