Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യോമ​ഗതാ​ഗതം പുനരാരംഭിക്കാൻ കൂടുതൽ സമയം വേണമെന്ന് ഉദ്ധവ് താക്കറെ; ലോക്ക് ഡൗൺ ഉടൻ പിൻവലിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി

വ്യോമ​ഗതാ​ഗതം പുനരാരംഭിക്കാൻ കൂടുതൽ സമയം വേണമെന്ന് ഉദ്ധവ് താക്കറെ; ലോക്ക് ഡൗൺ ഉടൻ പിൻവലിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വ്യോമ​ഗതാ​ഗതം പുനരാരംഭിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ലോക്ക് ഡൗൺ ഉടനെ പിൻവലിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയുടെ ആവശ്യം. വ്യോമയാന മന്ത്രിയുമായി താൻ സംസാരിച്ചിരുന്നുവെന്നും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉദ്ധവ് പറയുന്നു.

ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തിരുന്നു. എന്നാൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ ആഭ്യന്തര വിമാന സർവീസുകൾ അനുവദിക്കുന്നതിൽ മഹാരാഷ്ട്ര എതിർപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. വിമാന യാത്രകൾക്ക് അനുമതി നൽകേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നുവെന്നും എന്നാൽ അതിനു മുമ്പ് തയ്യാറെടുക്കാൻ തങ്ങൾക്ക് സമയം ആവശ്യമാണെന്നും ഉദ്ധവ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP