Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിപിൻ റാവത്ത് ഒരു വർഷം സംഭാവനയായി നൽകുക പ്രതിമാസം 50,000 രൂപവീതം; പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് ചീഫ്‌ ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ സംഭാവന നൽകുന്നത് മറ്റുള്ളവർക്ക് മാതൃകയാകാൻ

ബിപിൻ റാവത്ത് ഒരു വർഷം സംഭാവനയായി നൽകുക പ്രതിമാസം 50,000 രൂപവീതം; പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് ചീഫ്‌ ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ സംഭാവന നൽകുന്നത് മറ്റുള്ളവർക്ക് മാതൃകയാകാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രതിമാസം 50,000 രൂപവീതം ഒരുവർഷത്തേക്ക് പി.എം. കെയർ ഫണ്ടിലേക്ക്സംഭാവന ചെയ്യാൻ ആരംഭിച്ചെന്ന് ചീഫ്‌ ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്. തന്റെ ശമ്പളത്തിൽ നിന്ന് പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് മാസം 50,000 രൂപ പിടിച്ചുകൊള്ളണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് ബിപിൻ റാവത്ത് കത്തെഴുതിയിരുന്നു. ഈ കത്ത് അയച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നിന്ന് ആദ്യത്തെ ഗഡുവായ 50,000 രൂപ പി.എം.കെയേഴ്‌സ് ഫണ്ടിലേക്ക് പിടിച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നതിനായാണ് പി.എം.കെയേഴ്‌സ് ഫണ്ട് ആരംഭിച്ചത്. ഈ നിധി രൂപീകരിച്ച സമയത്ത് തന്റെ ഒരുദിവസത്തെ ശമ്പളം സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഒരുവർഷത്തേക്ക് ഇത്രയും തുക നൽകാൻ അദ്ദേഹം തീരുമാനിച്ചത്. സൈന്യത്തിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ബിപിൻ റാവത്ത് ഇത്രവലിയ തുക സംഭാവന ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരങ്ങൾ. നിലവിൽ എല്ലാമാസവും ഒരുദിവസത്തെ ശമ്പളം പി.എം.കെയേഴ്‌സ് ഫണ്ടിലേക്ക് നൽകാനുള്ള ഒപ്ഷൻ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. എന്നാലത് നിർബന്ധമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP