Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ലാസ്സിൽ ഒന്നാമനായിരുന്ന മകന്റെ മാർക്ക് കുറഞ്ഞത് സംശയമായി; ഉത്തരകടലാസ്സ് പരിശോധിച്ചപ്പോൾ വ്യക്തമായത് മാർക്ക് തിരിമറി; ഇത് റിപ്പോർട്ട് ചെയ്തതതോടെ അധികൃതരുടെ ഭാഗത്ത് ഉണ്ടായത പീഡന പരമ്പരകൾ; ബലാവകാശ കമ്മീഷനിൽ പരാതി നൽകിയപ്പോൾ ലഭിച്ച അനുകൂലവിധി നടപ്പിലാക്കി കിട്ടുന്നതിനും കാലതാമസം; ഹൃദ്രോഗിയയായ താനും 10ാം ക്ലാസ്സുകാരനായ മകനും അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് പിതാവ്

ക്ലാസ്സിൽ ഒന്നാമനായിരുന്ന മകന്റെ മാർക്ക് കുറഞ്ഞത് സംശയമായി; ഉത്തരകടലാസ്സ് പരിശോധിച്ചപ്പോൾ വ്യക്തമായത് മാർക്ക് തിരിമറി; ഇത് റിപ്പോർട്ട് ചെയ്തതതോടെ അധികൃതരുടെ ഭാഗത്ത് ഉണ്ടായത പീഡന പരമ്പരകൾ; ബലാവകാശ കമ്മീഷനിൽ പരാതി നൽകിയപ്പോൾ ലഭിച്ച അനുകൂലവിധി നടപ്പിലാക്കി കിട്ടുന്നതിനും കാലതാമസം; ഹൃദ്രോഗിയയായ താനും 10ാം ക്ലാസ്സുകാരനായ മകനും അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് പിതാവ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സകുൾ ആധികൃതരുടെ പകപോക്കൽ കാരണം ഹൃദ്രോഗിയയായ താനും 10ാം ക്ലാസ്സുകാരനായ മകനും അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് പിതാവ്. എറണാകുളം കലൂർ സെവൻത്ത്‌ഡേ അഡ്‌വെന്റിസ്റ്റ്  സ്‌കൂളിനെതിരെയാണ് ഗുരുതരമായ പരാതികൾ ഉയരുന്നത്. സ്‌കൂളിൽ നിന്നുമുണ്ടായ മാനസിക-ശാരീരിക പീഡനങ്ങളുടെയും അവകാശ ലംഘനങ്ങളുടെയും പേരിൽ മകന് ഒരു വർഷം നഷ്ടമായി എന്നും സ്‌കൂളിനെതിരെ പരാതിയുമായി അധികാരികളെ സമീപിച്ചതിന്റെ പേരിൽ തനിക്കുനേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം പോലും ഉണ്ടായെന്നും രണ്ട് കാലും ഒടിഞ്ഞ നിലയിലായ തനിക്ക് ചികത്സിക്കാൻ പണമില്ലന്നും അതിനാൽ വേദനയും സഹിച്ച് കഴിയുകയാണെന്നും 58
കാരനായ പിതാവ് പരിതപിക്കുന്നു.

മകന് നീതി ലഭിക്കുന്നതിനായി വർഷങ്ങൾ നീണ്ട പോരാട്ടം തന്നെ ഹൃദ്രോഗിയാക്കി മാറ്റിയെന്നും താൻ മരണപ്പെട്ടാൽ മകൻ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമാണ് നിലിവുള്ളതെന്നും പിതാവ് വ്യക്തമാക്കുന്നു. മകൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് കഷ്ടകാലത്തിന്റെ തുടക്കമെന്നാണ് പിതാവിന്റെ വിശദീകരിക്കുന്നത്. താൻ ശരിയുത്തരങ്ങളാണ് എഴുതിയിരുന്നതെന്നും എന്നിട്ടും പ്രതീക്ഷിച്ചതിലും കുറവ് മാർക്കാണ് ലഭിച്ചതെന്നുമുള്ള മകന്റെ വെളിപ്പെടുത്തലാണ് വാർഷിക പരിക്ഷയുടെ ഉത്തരക്കടലാസ്സ് പരിശോധിക്കുന്നതിനുള്ള തന്റെ നീക്കത്തിന് പ്രചോദനമായതെന്നും ഇവിടെ നിന്നാണ് തനിക്കും മകനുമെതിരെയുള്ള സ്‌കൂൾ അധികാരികളുടെ നീക്കത്തിന് തുടക്കുംകുറിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട് നടന്ന സംഭവ പരമ്പരകളെക്കുറിച്ച് പിതാവ് മറുനാടനോട് വെളിപ്പെടുത്തിയത് ഇങ്ങിനെ...

ഉത്തരക്കടലാസ്സ് കാണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതരെ സമീപിച്ചപ്പോൾ കത്തിച്ചുകളഞ്ഞു എന്നായിരുന്ന പ്രതികരണം. തുടർന്ന് സ്‌കൂൾ മാനേജുമെന്റിലെ ചിലരുമായി ബന്ധപ്പെട്ടപ്പോൾ ഉത്തരകടലാസ്സ് കൈയിൽ കിട്ടി. പരിശോധിച്ചപ്പോൾ നിലവിലുണ്ടായിരുന്നതിൽ നിന്നും 30 മാർക്കിന്റെ വ്യത്യാസം. മകന്റെ ക്ലാസ്സിലെ ഒരുകൂട്ടി സ്‌കൂൾ നടത്തിയിരുന്ന സഭയിൽപെട്ടതും സമ്പന്ന കുടംമ്പത്തിലെ അംഗവുമായിരുന്നു. ഇവന്റെ ബന്ധുക്കളിൽ ചിലർ അദ്ധ്യാപകരായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥിതിയിൽ ഈ കൂട്ടിയെ ക്ലാസ്സിൽ ഫസ്റ്റ് ആക്കുന്നതിനായി സ്‌കൂൾ അധികൃതർ മനപ്പൂർവ്വം മകന് മാർക്ക് കുറയ്ക്കുകയായിരുന്നെന്ന് മനസ്സിലായി.

ഇതിനെതിരെ വീണ്ടും മാനേജുമെന്റിനെ സമീപിച്ചു. ശക്തതമായ നിലപാട് എടുക്കാമെന്ന് അവർ ഉറപ്പുനൽകിയെങ്കിലും ഇത്തരം കാര്യങ്ങൾ ഇനി ഉണ്ടാവില്ലന്ന് ഉറപ്പ് ലഭിച്ചാൽ മതിയെന്നായിരുന്നു എന്റെ നിലപാട്. ഇത് സ്‌കൂൾ അധികൃതർ അംഗീകരിച്ചതോടെ താൻ പരാതിയിൽ നിന്നും പിന്മാറി. പിന്നീടുള്ള ഒന്നരവർഷത്തോളം നടന്നത് ആര് കേട്ടാലും അവിശ്വസിനീയമെന്ന് തോന്നാവുന്ന സംഭവങ്ങളാണ്. ആറാം ക്ലാസ്സിലെ വർഷാവസാന പരീക്ഷയുടെ ഉത്തരക്കടലാസിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇത് സംബന്ധിച്ച തർക്കങ്ങൾ തുടർന്നുള്ള അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ പരിഹരിച്ചിരുന്നു. പിന്നീട് പ്രശ്നം ആരംഭിക്കുന്നത് 8-ാം ക്ലാസ്സിലെ ഡിവിഷൻ മാറ്റത്തിന് പിന്നാലെയാണ്.

മകനെ മറികടന്ന് അദ്ധ്യാപകർ ക്ലാസ്സ് ഫസ്റ്റാക്കാൻ ശ്രമിച്ച വിദ്യാർത്ഥി , മകന് പ്രവേശനം ലഭിച്ച ഡിവിഷനിലുണ്ടായിരുന്നു. മകന്റെ ഈ ക്ലാസിലേയ്ക്കുള്ള വരവ് ഈ വിദ്യാർത്ഥിയിക്കും മാതാപിതാക്കൾക്കും രസിച്ചില്ല. അവർ ഹെഡ്‌മാസ്റ്ററെകണ്ട് സമ്മർദ്ദം ചെലത്തി മകനെ ഈ ഡിവിഷനിൽ നിന്നും മാറ്റാൻ ശ്രമിച്ചു. ഇതിന് വിസമ്മതിച്ചപ്പോൾ 14 ദിവസം ക്ലാസ്സിൽകയറ്റാതെ പുറത്തുനിർത്തി. സ്‌കൂൾ ഐ സി എസ് ഇ പാഠ്യപദ്ധതിയിൽ പ്രവർത്തിച്ചവരുന്നതിനാൽ ഇത്രയും ദിവസത്തെ അറ്റൻഡൻസ് നഷ്ടപ്പെട്ടാൽ വിദ്യാർത്ഥി ഇതെ വർഷം തോറ്റതിന് സമാനമായ സാഹചര്യമാണ് ഉണ്ടാവുക. 14 ദിവസം ക്ലാസ്സിന് പുറത്തുനിർത്തി ലക്ഷ്യം സാധിച്ച സ്‌കൂൾ അധികൃതർ മകനെ പിന്നീട് ക്ലാസ്സിൽ കയറ്റി.സ്‌കൂളിൽ നടക്കുന്നത് എന്തെങ്കിലും വീട്ടിൽപറഞ്ഞാൽ ടി സി നൽകി പറഞ്ഞയയ്ക്കുമെന്ന് ഭീഷിണിപ്പെടുത്തിയാണ് സ്‌കൂൾ അധികൃതർ മകനെ വീണ്ടും ക്ലാസ്സിൽ കയറാൻ അനുവദിച്ചത്.

ഇതിന് ശേഷം ഒരുമാസത്തോളം എന്റെ മകനെ ഒരു അദ്ധ്യാപിക സ്ഥിരമായി ക്ലാസ്സിൽ വച്ച് പുറത്ത് കൈകൊണ്ട് പലവട്ടം ആഞ്ഞടിക്കുമായിരുന്നു.നിസ്സാരകാരണങ്ങൾക്ക് ഇംഗ്ലീഷിൽ അസഭ്യം പറയുകയും ചെയ്തിരുന്നു.ഒരു ദിവസം പനിയായിരുന്ന അവസരത്തിൽ അദ്ധ്യാപികയുടെ മർദ്ദനമേറ്റ് മകൻ തളർന്നുവീണു. പിന്നീട് അനുനയത്തിൽ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് മകൻ മർദ്ദനത്തെക്കുറിച്ചും അധിക്ഷേപത്തെക്കുറിച്ചു വിശദീകരിച്ചത്. 
പൊലീസും ടീച്ചേഴ്‌സും തന്ന മുന്നറിയിപ്പ് പ്രകാരം കുട്ടിയുടെ ജീവൻ അപകടത്തിലാവും എന്നതുകൊണ്ടാണ് പിന്നീട് സ്‌കൂളിൽ വിടാഞ്ഞത്.

തുടർന്ന് മറ്റെതെങ്കിലും സ്‌കൂളിൽ മകനെ പഠിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തിയ അന്വേഷണം വിഫലമായി. സമയപരിധി കഴിഞ്ഞെന്നും അടുത്തവർഷം എൻട്രൻസ് പരീക്ഷ എഴുതി വിജയിച്ചാൽ അഡ്‌മിഷൻ നൽകാമെന്നുമായിരുന്നു സമീപിച്ച സ്‌കൂൾ അധികൃതരുടെ പ്രതികരണം. ഇതിനായുള്ള നീക്കത്തിൽ ബാലാവകാശ കമ്മീഷന്റെ ഇടപെടലും തുണയായി.അങ്ങിനെ ഒരു വർഷം പിന്നിട്ട് 8-ാം ക്ലാസ്സിൽ തന്നെ വീടിന് സമീപത്തെ മറ്റൊരു സൂകൂളിൽ മകന് അഡ്‌മിഷൻ തരപ്പെട്ടു.ഇപ്പോൾ മകൻ 10-ാം ക്ലാസ്സിലാണ്.

മകന് വീണ്ടും പഠിക്കാൻ അവസരം ലഭിച്ചത് മുമ്പ് പഠിച്ചിരുന്ന സ്‌കൂളുകാരുടെ ശത്രുത വർദ്ധിപ്പിച്ചിരുന്നു.മകന്റെ ഒരു വർഷത്തെ പഠനം തടസ്സപ്പെടുത്തിയതിനും ബുദ്ധിമുട്ടിച്ചതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞാൻ ബാലവകാശ കമ്മിഷനെ സമീപിച്ചത് ഇവരുടെ വൈരാഗ്യം ഇരട്ടിയാവുന്നതിന് കാരണമായി. ഇതിനിടെ കഴിഞ്ഞവർഷം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ഒരാൾ എന്നെ കാറിടിപ്പിച്ച്‌ കൊല്ലാൻ ശ്രമിച്ചു.എന്നോട് ശത്രുതയുള്ള സ്‌കൂളുമായി കാറിലെത്തിയ അൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് മനസ്സിലായിട്ടുള്ളത്. കാറിടിച്ചതിനെത്തുടർന്ന് ഒടിഞ്ഞ കാലുകൾ ഇപ്പോഴും സുഖപ്പെട്ടിട്ടില്ല. ചികത്സിക്കാൻ പണമില്ലാത്തതാണ് ഇതിന് പ്രധാന കാരണം. പരസ്യചിത്രങ്ങളുടെ പിന്നണി പ്രവർത്തകനായിരുന്ന എനിക്ക് ഉണ്ടായിരുന്ന ജോലി കൂടി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. സത്യം പറഞ്ഞാൽ ജീവിക്കുന്നതിനും ചികത്സയിക്കും മാർഗ്ഗമില്ലന്ന അവസ്ഥയിലാണ്.

ബാലവകാശ കമ്മീഷൻ മകന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഈ വർഷം ജനുവരിയിൽ ഉത്തരവായിരുന്നു.ഇത് ഇനിയും നടപ്പിലാക്കികിട്ടിയിട്ടില്ല. 5 ലക്ഷം രൂപയാണ നഷ്ടരപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ലഭിച്ചാൽ ചികത്സയും മന്റെ വിദ്യാഭ്യാസവും മുടക്കം കൂടാതെ നടക്കുമായിരുന്നു. എന്നാൽ പലകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നതിന് അധികൃതർ തയ്യാറാവുന്നില്ല .ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നലെ വീണ്ടും ബാലവകാശകമ്മീഷന് പരാതി സമർപ്പിച്ചിട്ടുണ്ട്. 

എന്നാൽ കുട്ടിയുടെ പിതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ലന്ന് കലൂർ  സെവൻത്ത്‌ഡേ അഡ്‌വെന്റിസ്റ്റ് സ്‌കൂൾ പ്രിൻസിപ്പൽ ടി എം പുരുഷോത്തമൻ മറുനാടൻ മലയാളിതോട് പ്രതികരിച്ചു. കൊച്ചിയിലെ തന്നെ പഴക്കം ചെന്നതും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിവരുന്നതുമായ സ്ഥാപനമാണ് ഈ സ്‌കൂൾ. പിതാവ് മകനെ സ്‌കൂളിൽ അയക്കാതിരുന്നതിനെത്തുടർന്നാണ് ഹാജർ നഷ്ടമായത്. ഇതിന് ശാരീക അസ്വസ്ഥതകൾ ഉൾപ്പെടെ നിരവധി കാരണങ്ങൾ അദ്ദേഹം പറയുന്നുണ്ട്. മാതാവിന്റെ സാമീപ്യമില്ലന്നുകണ്ട് ഈ വിദ്യാർത്ഥിക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. ഫീസ് നൽകാതിരുന്നിട്ടും പഠിക്കാൻ അനുവദിച്ചിട്ടുണ്ട്. ബാലവാകാശകമ്മീഷന് നൽകിയ പരാതിയിലെ കാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവർ വിശദമായി അന്വേഷിച്ചതാണ്. കമ്മീഷന്റെ ഉത്തരവിൽ സമാശ്വാസമായി ഒരു തുക നൽകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. കോവിഡ്-19-നെത്തുടർന്ന് അവധിയായിരുന്നതിനാലാണ് ഇക്കാര്യത്തിൽ നടപടികൾ താമസിച്ചത്. തുകയെക്കുറിച്ചുള്ള കാര്യങ്ങൾ കമ്മീഷൻ അധികൃതരെ അറിയിച്ചിട്ടുണ്ട്.

സ്‌കൂളിനെ സംമ്പന്ധിച്ച് പഠിതാക്കളുടെ രക്ഷിതാക്കളിൽ ആരും തന്നെ ഇതുവരെ പരാതിയുമായി എത്തിയ ചരിത്രമില്ല. വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നുള്ള വിദ്യാർത്ഥിയുടെ പിതാവിന്റെ വെളിപ്പെടുത്തൽ ശരിയല്ല.അങ്ങിനെയെങ്കിൽ പൊലീസ് കേസെടുക്കേണ്ടതല്ലെ. ഇങ്ങിനെയൊരു കേസുള്ളതായി ഇതുവരെ അറിവിൽപെട്ടിട്ടില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP