Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിണറായിയുടെ മകന് ലണ്ടനിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത് ലാവ്‌ലിൻ കേസിലെ ഇടനിലക്കാരനെന്ന് ആരോപണം നേരിടുന്ന ദിലീപ് രാഹുലനോ? ദിലീപിനും പിണറായിക്കും തമ്മിൽ അടുത്ത ബന്ധമെന്ന ആരോപണവുമായി പഴയ വിശ്വസ്തന്റെ ദുബായിലെ ഓൺലൈൻ വാർത്താ സമ്മേളനം; ദുബായിൽ നിന്ന് മുങ്ങിയ ദിലീപ് രാഹുലൻ ഇന്റർ പോളിന്റെ കൈയിൽ പെട്ടാൽ പല പ്രമുഖരും കുടുങ്ങുമെന്നും വെളിപ്പെടുത്തൽ; തമിഴ്‌നാട്ടുകാരൻ ശ്രീനിവാസൻ നരസിംഹൻ കുടം തുറന്ന് 'ലാവ്‌ലിൻ' ഭൂതത്തെ പുറത്തുവിടുമ്പോൾ

പിണറായിയുടെ മകന് ലണ്ടനിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത് ലാവ്‌ലിൻ കേസിലെ ഇടനിലക്കാരനെന്ന് ആരോപണം നേരിടുന്ന ദിലീപ് രാഹുലനോ? ദിലീപിനും പിണറായിക്കും തമ്മിൽ അടുത്ത ബന്ധമെന്ന ആരോപണവുമായി പഴയ വിശ്വസ്തന്റെ ദുബായിലെ ഓൺലൈൻ വാർത്താ സമ്മേളനം; ദുബായിൽ നിന്ന് മുങ്ങിയ ദിലീപ് രാഹുലൻ ഇന്റർ പോളിന്റെ കൈയിൽ പെട്ടാൽ പല പ്രമുഖരും കുടുങ്ങുമെന്നും വെളിപ്പെടുത്തൽ; തമിഴ്‌നാട്ടുകാരൻ ശ്രീനിവാസൻ നരസിംഹൻ കുടം തുറന്ന് 'ലാവ്‌ലിൻ' ഭൂതത്തെ പുറത്തുവിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : വിവാദമായ ലാവലിൻ കേസിൽ, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കൂടുതൽ ആരോപണങ്ങളുമായി ദീലിപ് രാഹുലിന്റെ കമ്പനി സി എഫ് ഒ രംഗത്ത് വരുമ്പോൾ കേരളത്തിലും ചർച്ച സജീവം. ലാവ്ലിൻ കേസിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെട്ട ദിലീപ് രാഹുലന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മാനേജരായിരുന്നു ശ്രീനിവാസൻ.

ദുബായിൽ നിന്നും മുങ്ങിയ ദിലീപ് രാഹുൽ, ഇന്റർപോൾ വഴി പിടിക്കപ്പെട്ടാൽ, പല പ്രമുഖരും കുടുങ്ങുമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൂടിയായിരുന്ന ശ്രീനിവാസൻ നരസിംഹൻ പറഞ്ഞു. താൻ കഴിഞ്ഞ ദിവസം ദുബായിൽ അറസ്റ്റിലായി എന്ന ചില മാധ്യമങ്ങളിലെ വാർത്ത, തെറ്റാണെന്ന് വിശദീകരിക്കാനായിരുന്നു നരസിംഹൻ മാധ്യമങ്ങളെ കണ്ടത്. പിണറായിയുടെ മകന് ലണ്ടനിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത് ദിലീപാണെന്നും ഇതിന് വ്യക്തമായ തെളിവ് ഉണ്ടെന്നും ആരോപിച്ചു. ദുബായിലെ മാധ്യമ പ്രവർത്തകരുമായി നടന്ന, വെർച്വൽ വീഡിയോ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജയ് ഹിന്ദ് ടിവിയാണ് ഇക്കാര്യം വിശദമായി റിപ്പോർട്ട് ചെയ്യുന്നത്.

ലാവലിൻ ഇടപാടുകളിലെ ഇടനിലക്കാരൻ എന്ന നിലയിൽ ആരോപിക്കപ്പെട്ട, ദിലീപ് രാഹുലനും, മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള അടുത്ത ബന്ധമാണ് ശ്രീനിവാസൻ നരസിംഹൻ ചർച്ചയാക്കുന്നത്. ദിലീപ് രാഹുലിന്റെ പഴയ വിശ്വസ്തനാണ് ഇയാൾ. ദിലീപ് രാഹുലിന്റെ പസഫിക് കൺട്രോൾ സിസ്റ്റംസ് എന്ന കമ്പനിയിൽ, മാനേജരായും പിന്നീട്, ചീഫ് ഫിനാൻഷ്യൽ ഓഫീസറായും ശ്രീനിവാസൻ ജോലി ചെയ്തിരുന്നു. 2016 വർഷത്തിൽ ദിലീപ് രാഹുൽ, വിവിധ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മുങ്ങിയെന്നാണ് കേസ്. ഇപ്രകാരം, ഈജ്പിത്ത് കേന്ദ്രമായ ഒരു ബാങ്കിന്റെ വിധി യുഎഇയിൽ വരാനിരിക്കെയാണ് ഇപ്പോഴത്തെ പുതിയ വിവാദം.

ദിലീപ് രാഹുലന് എതിരെ 37 മില്യൺ ദിർഹത്തിന്റെ ( ഏകദേശം 74 കോടി രൂപ ) ബാങ്ക് തട്ടിപ്പ് കേസിലാണ് ഈ വിധി യുഎഇയിൽ വരാനിരിക്കുന്നത്. ഇതിനിടെയാണ് തനിക്കെതിരെയുള്ള പുതിയ നാടകമെന്നും അദേഹം ആരോപിച്ചു. ശ്രീനിവാസൻ നരസിംഹൻ , ദുബായിൽ അറസ്റ്റിലായി എന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളിൽ മാത്രമായി വന്ന വാർത്തയെ ശ്രീനിവാസൻ എന്ന തമിഴ്‌നാട് സ്വദേശി നിഷേധിച്ചു. കൊവിഡ് കാലത്ത് അടിയന്തര വാർത്തസമ്മേളനം ( വെർച്വൽ) നടത്തി ആരോപണം ഉന്നയിച്ചത് ചില കാര്യങ്ങൾ തുറന്ന് പറയാനാണ്. ചില എജൻസികളാണ് ഇതിന് പിന്നിലെന്നും അദേഹം ആരോപിച്ചു.

മലയാളി വ്യവസായി ദിലീപ് രാഹുലന്റെ കമ്പനിയിൽ നിന്ന് 760 കോടിയോളം രൂപ കാണാതായ കേസിൽ പിടിയിലായ കമ്പനി മനേജർ ശ്രീനിവാസൻ നരസിംഹൻ, കോടികളുടെ നിക്ഷേപം ഇന്ത്യയിലും നടത്തിയതായി വിവരം ലഭിച്ചുവെന്നായിരുന്നു വാർത്ത. എന്നാൽ എവിടെ നിന്നാണ് ആ വിവരം എന്നും അദേഹം ചോദിച്ചു. അതിനുള്ള തെളിവ് ഹാജരാക്കണമെന്നും മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. ഭാര്യയും മക്കളും ഈ ആരോപണത്തോടെ മാനസികമായി തളർന്നു. ഇതേ തുടർന്നാണ്, താൻ അറസ്റ്റിലായിട്ടില്ലെന്നും പാസ്പോർട്ട് സഹിതം വാർത്താസമ്മേളനത്തിൽ ഹാരജരാക്കിയത്.

ഈ വാർത്താ സമ്മേളനത്തിലാണ് ശ്രീനിവാസൻ നരസിംഹൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പിണറായിയുടെ മകന് ലണ്ടനിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത്, ലാവലിൻ കേസിലെ ഇടനിലക്കാരൻ കൂടിയായ ദിലീപ് രാഹുലൻ ആണെന്നും ശ്രീനിവാസൻ ആരോപിച്ചു. ദിലീപ് രാഹുൽ പിടിക്കപ്പെട്ടാൽ പലരും കുടുങ്ങും. കേരള മുഖ്യമന്ത്രിയും ദിലീപ് രാഹുലും അബ്ദുൽ നാസറും തമ്മിൽ അടുത്ത ബന്ധം. കോടികളുടെ രണ്ടു കേസുകളിൽ ദിലീപിന് എതിരെ കോടതി വിധി വരാനുണ്ട്. അത് മറയ്ക്കാൻ ചില മാധ്യമങ്ങളെ ഉപയോഗിച്ച്, തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ശ്രീനിവാസൻ ആരോപിച്ചു.

കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ തന്നെ ഉൾപ്പെടുത്താൻ ശ്രമങ്ങളുണ്ട്. മുൻപ് ഈ ആവശ്യം ഉന്നയിച്ച് ദിലീപ് രാഹുലൻ ഷാർജ കോടതിയെ സമീപിച്ചെങ്കിലും അത് നിരാകരിച്ചിരുന്നു. അതേസമയം, ദുബായിൽ എന്നല്ല ഇന്ത്യക്ക് പുറത്ത് എവിടെയും ആസ്തികളില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎഇിൽ താമസവീസയിലാണ് വന്നതെന്നും തനിക്കെതിരെ കേസുകളില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. ദിലീപ് രാഹുലനും പിസിഎസ് സിഒഒ ആയിരുന്ന ബീന ഏബ്രഹാമും ചേർന്നാണ് തന്നെ കുരുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

760 കോടിയോളം രൂപ തട്ടിച്ച കേസിൽ ദുബായിൽ അറസ്റ്റിലായ ശ്രീനിവാസൻ നരസിംഹൻ ഇന്ത്യയിലും ഗൾഫിലുമായി നടത്തിയത് കോടികളുടെ നിക്ഷേപങ്ങൾ എന്നായിരുന്നു വാർത്ത. ദുബായിൽ കുടുംബ ട്രസ്റ്റിന്റെ പേരിൽ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് നിക്ഷേപം നടത്തിയത്. ദക്ഷിണേന്ത്യയിൽ റിസോർട്ടുകൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ വസ്തു വകകളാണ് ഇയാൾ വാങ്ങിക്കൂട്ടിയത്. ഇതിനിടെ, 2016ൽ ഭാര്യക്കായി ഒരു റോൾസ് റോയ്‌സ് കാറും ഇയാൾ വാങ്ങി നൽകി. മലയാളി വ്യവസായി ദിലീപ് രാഹുലന്റെ കമ്പനി പസഫിക് കൺട്രോൾ സിസ്റ്റംസിൽ നിന്ന്(പിസിഎസ്) 760 കോടിയോളം രൂപ കാണാതായ കേസിലാണ് കമ്പനി മനേജർ ശ്രീനിവാസൻ നരസിംഹൻ അറസ്റ്റിലായതെന്നായിരുന്നു റിപ്പോർട്ട്. ഇതാണ് ഇ്‌ദ്ദേഹം തള്ളിക്കളയുന്നത്.

2012നും 2016നും ഇടയിൽ കമ്പനി രേഖകളിൽ കൃത്രിമം നടത്തിയും വ്യാജസീലുകൾ നിർമ്മിച്ചും കോടികൾ കടത്തിയതെന്നാണ് ദുബായ് പൊലീസിൽ നൽകിയിരിക്കുന്ന കേസ്. 2016ൽ കമ്പനിയിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെപിഎംജി, കോച്ചാർ എന്നീ കമ്പനികൾ ഇത് ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് 760 കോടി കമ്പനിയിൽ നിന്ന് ദുരൂഹമായി കാണാതായതായി കണ്ടെത്തിയത്. തുടർന്നാണ് ദുബായ് പൊലീസിൽ കേസ് നൽകിയതും.

വിവാദമായ ലാവ്?ലിൻ കേസുമായി ബന്ധപ്പെട്ട് നേരത്തെ ദിലീപ് രാഹുലന്റെ പേര് ഉയർന്നുവന്നിരുന്നു. ലാവ്‌ലിൻ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ദിപീല് സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരൻ എന്ന നിലയിലാണ് വാർത്തകളിൽ ഇടംപിടിച്ചത്. 2006 ൽ ലാവ്‌ലിൻ കേസിലെ രണ്ടാം പ്രതി രാജശേഖരൻ നായരുടെ മകനും മരുമകൾക്കും പിസിഎസിൽ ജോലി നൽകിയതായി സിബിഐ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP