Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 103 ആയി; ഏറ്റവും അധികം മലയാളികൾ മരിച്ചത് ഗൾഫിൽ ഏറ്റവും അധികം മലയാളികൾ ഉള്ള യുഎഇയിൽ: യുഎയയിൽ മാത്രം 63 മലയാളികൾ മരിച്ചപ്പോൾ മലയാളി മരണം റിപ്പോർട്ട് ചെയ്യാത്ത ഏക രാജ്യമായി ബഹ്‌റിൻ: ഗൾഫ് ഒഴിച്ചാൽ കേരളത്തിന് പുറത്ത് മരിച്ചത് 55 മലയാളികൾ: ഇന്നലെ ഗൾഫിൽ മരിച്ചത് രണ്ട് മലയാളികൾ

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 103 ആയി; ഏറ്റവും അധികം മലയാളികൾ മരിച്ചത് ഗൾഫിൽ ഏറ്റവും അധികം മലയാളികൾ ഉള്ള യുഎഇയിൽ: യുഎയയിൽ മാത്രം 63 മലയാളികൾ മരിച്ചപ്പോൾ മലയാളി മരണം റിപ്പോർട്ട് ചെയ്യാത്ത ഏക രാജ്യമായി ബഹ്‌റിൻ: ഗൾഫ് ഒഴിച്ചാൽ കേരളത്തിന് പുറത്ത് മരിച്ചത് 55 മലയാളികൾ: ഇന്നലെ ഗൾഫിൽ മരിച്ചത് രണ്ട് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മലയാളികൾ ഏറ്റവും കൂടുതൽ ഉള്ളത് ഗൾഫ് നാടുകളിലാണ് അതുകൊണ്ട് തന്നെ കൊറോണ പൊട്ടിപുറപ്പെട്ടപ്പോൾ അത് ഏറ്റവും കൂടുതൽ ദുരിതം വിതച്ചത് ഗൾഫ് മലയാളികളിലുമാണ്. കേരളത്തിൽ കോവിഡ് മരണത്തെ ഫലപ്രദമായി പിടിച്ചു നിർത്തിയപ്പോൾ ഗൾഫിലും മറ്റും കോവിഡ് മൂലമുള്ള മലയാളികളുടെ മരണം കുതിച്ചുയരുകയാണ്. ഗൾഫിൽ മാത്രം കോവിഡ് ബാധിച്ച് 103 മലയാളികളാണ് മരിച്ചത. ഗൾഫിലെ അഞ്ച് രാജ്യങ്ങളിലായാണ് ഈ മരണങ്ങളെല്ലാം. ഒരു ഡോക്ടറും 2 നഴ്‌സുമാരും ഇതിൽ ഉൾപ്പെടുന്നു. ഗൾഫ് ഒഴിച്ചാൽ കേരളത്തിന് പുറത്ത് മരിച്ചത് 55 മലയാളികളാണ്.

ഗൾഫിൽ ഏറ്റവുമധികം മലയാളികളുള്ള യുഎഇയിലാണ് ഏറ്റവുമധികം മരണവും. 63 മലയാളികളാണ് യുഎഇയിൽ മാത്രം കോവിഡ് മൂലം മരിച്ചത്. ഏപ്രിൽ ഒന്നിന് യുഎഇയിൽ റിപ്പോർട്ട് ചെയ്ത ആദ്യ കോവിഡ് മരണവും മലയാളിയുടേത് ആയിരുന്നു; തൃശൂർ മൂന്നുപീടിക സ്വദേശി പരീത് ആ.ിരുന്നു കോവിഡ് ബാധിച്ച് യുഎഇയിൽ ആദ്യം മരിച്ചത്. ഇദ്ദേഹമുൾപ്പടെ 28 പേർ ദുബായിലും 24 പേർ അബുദാബിയിലും മരിച്ചു. ഷാർജ 4, അജ്മാൻ 3, റാസൽഖൈമ 3, ഫുജൈറ 1 എന്നിങ്ങനെയാണു യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ മരിച്ച മലയാളികൾ.

നഴ്‌സായ കൊല്ലം സ്വദേശി ലാലി തോമസ് ഉൾപ്പടെ 19 പേർ സൗദിയിലും തിരുവല്ല മഞ്ഞടി സ്വദേശി നഴ്‌സായ ആനി മാത്യു ഉൾപ്പടെ 18 പേർ കുവൈത്തിലും മരിച്ചു. ഒമാനിൽ ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രൻ നായർ അടക്കം 2 മലയാളികളാണു മരിച്ചത്. ഖത്തറിലും ഒരു മലയാളി മരിച്ചു. ഗൾഫിൽ ബഹ്‌റൈനിൽ മാത്രമാണു മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യാത്തത്. മലയാളികൾ കൂട്ടത്തോടെ ഒരു മുറിയിലും മറ്റും താമസിക്കുന്നത് രോഗതീവ്രത കൂടാൻ കാരണമായി. സാമൂഹിക അകലം പാലിക്കാൻ കഴിയാതെ വരുന്നത് പലരിലും രോഗം പിടിപെടാൻ കാരണമായി മാറുകയാണ്.

അതിനിടെ, സൗദിയിൽ കോവിഡ് രോഗികൾ 70,161 ആയി. ഇന്നലെ 15 പേർ കൂടി മരിച്ചതോടെ മൊത്തം മരണം 379. സുഖപ്പെട്ടവർ: 41,236 യുഎഇയിൽ പെരുന്നാൾ അവധി പ്രമാണിച്ച് അബുദാബിയിലെ കോവിഡ് പരിശോധനാകേന്ദ്രങ്ങൾ അടച്ചു. രോഗികൾ: 27,892, സുഖപ്പെട്ടവർ: 13,798, മരണം: 241. ഖത്തറിൽ രോഗികൾ 42,213 ആയി. സുഖപ്പെട്ടവർ: 8,513, മരണം 21. കുവൈത്തിൽ 6575 ഇന്ത്യക്കാരുൾപ്പെടെ കോവിഡ് രോഗികൾ 20,064 ആയി. 10 പേർ കൂടി മരിച്ചതോടെ മൊത്തം മരണം 148. രോഗമുക്തർ 5,747. ഒമാനിൽ രോഗികൾ 7,257. മരണം 35. സുഖപ്പെട്ടവർ 1,848. ബഹ്‌റൈനിൽ രോഗികൾ: 8,774. സുഖപ്പെട്ടവർ 4,462. മരണം: 12. 

കോവിഡ്: ഗൾഫിൽ 2 മലയാളികൾ കൂടി മരിച്ചു
കോവിഡ് ബാധിച്ചു ഇന്നലെയും 2 മലയാളികൾ ഗൾഫിൽ മരിച്ചു. സൗദിയിലെ ജുബൈലിലാണു 2 മരണങ്ങളും. കിളികൊല്ലൂർ പുന്തലതാഴം സിജെ വില്ലയിൽ സാം ഫെർണാണ്ടസ് (60), തേഞ്ഞിപ്പലം ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി മുണ്ടനി പ്രമോദ് (40) എന്നിവരാണു മരിച്ചത്.

സാം 17 വർഷമായി സൗദിയിലാണ്. ആർബി ഹിൽട്ടൻ കമ്പനിയിലായിരുന്നു ജോലി . ഭാര്യ: ജോസഫൈൻ. മക്കൾ: രേഷ്മ, ഡെയ്‌സി. മരുമകൻ: ഉദ്ദേശ് (ഖത്തർ). പ്രമോദ് സ്വകാര്യ കമ്പനിയിൽ 5 വർഷമായി മെക്കാനിക്കൽ ടെക്‌നിഷ്യനാണ്. സംസ്‌കാരം സൗദിയിൽ. ഭാര്യ: ഉഷ. മക്കൾ: ആര്യ, അനുശ്രീ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP