Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എയിംസിലെ മുതിർന്ന ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; കോവിഡ് പോരാട്ടത്തിലെ രക്തസാക്ഷിയായത് ശ്വസകോശ രോഗവിദഗ്ധ വിഭാഗത്തിന്റെ തലവനും ഡയറക്ടറുമായ ഡോ. ജിതേന്ദ്ര നാദ് പാണ്ഡെ; വിട വാങ്ങിയത് ഡൽഹിയിലെ തലമുതിർന്ന ഡോക്ടർ; മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗവ്യാപനം കുറയുന്നില്ല; മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 28,000 കടന്നു; മഹാരാഷ്ട്രയിൽ ഇന്ന് മാത്രം മരിച്ചത് 60 പേർ; തമിഴ്‌നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 710 പേർക്ക്; രാജ്യത്ത് കോവിഡ് കുതിക്കുന്നത് നിയന്ത്രണാതീതമായി

എയിംസിലെ മുതിർന്ന ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; കോവിഡ് പോരാട്ടത്തിലെ രക്തസാക്ഷിയായത് ശ്വസകോശ രോഗവിദഗ്ധ വിഭാഗത്തിന്റെ തലവനും ഡയറക്ടറുമായ ഡോ. ജിതേന്ദ്ര നാദ് പാണ്ഡെ; വിട വാങ്ങിയത് ഡൽഹിയിലെ തലമുതിർന്ന ഡോക്ടർ; മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗവ്യാപനം കുറയുന്നില്ല; മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 28,000 കടന്നു; മഹാരാഷ്ട്രയിൽ ഇന്ന് മാത്രം മരിച്ചത് 60 പേർ; തമിഴ്‌നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 710 പേർക്ക്; രാജ്യത്ത് കോവിഡ് കുതിക്കുന്നത് നിയന്ത്രണാതീതമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പോരാട്ടത്തിലെ രക്തസാക്ഷിയായി ഒരു ആരോഗ്യ പ്രവർത്തകൻ കൂടി. രാജ്യതലസ്ഥാനത്തെ ഏറ്റവും തലമുതിർന്ന ഡോക്ടറാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മുതിർന്ന ഡോക്ടറാണ് ഇ രക്തസാക്ഷി. 78 കാരനായ ഡോ. ജിതേന്ദ്ര നാദ് പാണ്ഡെയാണ് മരിച്ചത്.

എയിംസിൽ ശ്വസകോശ രോഗ വിദഗ്ധ വിഭാഗത്തിന്റെ തലവനും ഡയറക്ടറുമായിരുന്ന ഇദ്ദേഹം ആഴ്ചകൾക്ക് മുമ്പ് കോവിഡ് രോഗികളെ ചികിത്സിച്ചിരുന്നു. ഡൽഹിയിലെ മുതിർന്ന ഡോക്ടർമാരിൽ ഒരാളായി ഡോ. സംഗീത റെഡ്ഡി, കോവിഡ് ബാധിച്ചാണ് ഡോ. പാണ്ഡെ മരിച്ചതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം എയിംസിലെ കാന്റീൻ ജീവനക്കാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്ക് മുമ്പ് നിർദേശിച്ച മുൻകരുതൽ നടപടികൾ ആശുപത്രി കൈക്കൊണ്ടില്ലെന്ന് റസിഡന്റ് ഡോക്‌ടേർസ് അസോസിയേഷൻ ആരോപിച്ചു. കേന്ദ്രസർക്കാർ ആദ്യഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ചിൽ എയിംസിന്റെ ചരിത്രത്തിലാധ്യമായി ഒ.പി വിഭാഗം പ്രവർത്തനം നിർത്തിവെച്ചിരുന്നു.

ഡൽഹിയിൽ ഡോക്ടർമാരും നഴ്‌സുമാരുമടക്കം നിരവധി ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കോവിഡ് 19 ഏറ്റവും കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി. കഴിഞ്ഞ മാസം ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന ഡൽഹിയിലെ ഹിന്ദു റാവു ആശുപത്രി, ബാബു ജഗജീവൻ രാം മെമോറിയൽ ആശുപത്രി, ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ അടച്ചിട്ടിരുന്നു. എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരവധി പേർ ക്വാറന്റീനിൽ പോകുകയും ചെയ്തിരുന്നു.

അതേസമയം ഇന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ നിരക്കിലും വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിൽ 2608 പേർക്ക് കൂടി ഇന്ന് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 47190 ആയി. ഇന്ന് മാത്രം 60 പേർ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു എന്നത് ഞെട്ടിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത് എന്ന് വ്യക്തമാക്കുന്നതായി. ഇതോടെ മഹാരാഷ്ട്രയിൽ ആകെ മരണം 1577 ആയി ഉയർന്നു. ഇത് വരെ 13404 പേർക്ക് സംസ്ഥാനത്ത് രോഗം ഭേദമായെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്ക്.

തുടർച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് 2,000ത്തിലേറെ കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ മാത്രം 1,566 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 28,817 ആയി ഉയർന്നു. മുംബൈയിൽ മാത്രം 949 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഗുജറാത്തിലും കേസുകളുടെ എണ്ണം വർധിക്കുകയാണ്. ഇന്ന് 396 പേർക്കാണ് ഗുജറാത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തിൽ ആകെ രോഗികളുടെ എണ്ണം 13,669 ആയി. ഇത് വരെ 829 പേരാണ് ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം 29 പേർ രോഗം ബാധിച്ച് മരിച്ചു.

കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിൽ തമിഴ്‌നാടാണ്. 710 പേർക്ക് ഇന്ന് തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചു. അഞ്ചുപേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15,512 ആയി. ഇതിൽ 7,915 എണ്ണം സജീവ കേസുകളാണ്. 103 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടമായിട്ടുള്ളതെന്നും തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 9989 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP