Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌പെഷ്യൽ ട്രെയിൻ അയക്കുമ്പോൾ സംസ്ഥാനത്തിന് മുൻകൂട്ടി വിവരം നൽകണം; കൂടാതെ യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണം; റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു മുഖ്യമന്ത്രി പിണറായി

സ്‌പെഷ്യൽ ട്രെയിൻ അയക്കുമ്പോൾ സംസ്ഥാനത്തിന് മുൻകൂട്ടി വിവരം നൽകണം; കൂടാതെ യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണം; റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ അയക്കുമ്പോൾ സംസ്ഥാന സർക്കാറിനെ മുൻകൂട്ടി വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യാത്രക്കാരുടെ പേരും വിലാസവും ഫോൺനമ്പരും താമസിക്കാൻ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങൾ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കിൽ കൊവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് വലിയ തടസ്സമാകും. മുംബൈയിൽ നിന്ന് മെയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറയുന്നു.

അറിയിപ്പ് ലഭിച്ചെങ്കിൽ മാത്രമേ യാത്രക്കാരുടെ ആരോഗ്യ പരിശോധനയ്ക്കും അവരുടെ തുടർന്നുള്ള യാത്രയ്ക്കും ക്വാറന്റൈൻ ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി ഇ-മെയിൽ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP