ആഗോള ഖത്മുൽ ഖുർആൻ, ഗ്ലോബൽ പ്രതിനിധി സംഗമത്തിനും ഉജ്ജ്വല സമാപനം; പരീക്ഷണങ്ങളെ അതിജയിക്കാൻ ദൈവീക മാർഗ്ഗത്തിലേക്ക് മടങ്ങുക: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
സ്വന്തം ലേഖകൻ
റിയാദ്: വിശുദ്ധ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച രാവ്, സഊദിയിലെ സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ, ആഗോള തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ ഖത്മുൽ ഖുർആൻ പ്രാർത്ഥനാ വേദിയും, ഗ്ലോബൽ പ്രതിനിധിസംഗമവും ശ്രദ്ധേയമായി. എസ്ഐസി സഊദി ദേശീയാടിസ്ഥാനത്തിൽ നടത്തിയ ''പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം'' എന്ന റമദാൻ കാമ്പയിൻ സമാപനത്തോടനുബന്ധിച്ചു നടന്ന, ഖത്മുമൽഖുർആൻ പ്രാർത്ഥനക്കു സമസ്ത പ്രസിഡന്റ്, സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങൾ നേതൃത്വം നൽകി.
പാപ പ്രേരണകൾക്കു വശം വദരാകാതെ, ദൈവീക സ്മരണയിൽ വ്യാപൃതരാകണമെന്നും, അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കാൻ, ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുകയും അത്യാഗ്രഹങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്നും സയ്യിദ് ജിഫ്രി തങ്ങൾ പറഞ്ഞു. പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ക്ഷമയവലംബിക്കുക എന്ന ഖുർആൻ ശാസന ഉൾക്കൊള്ളുക തന്നെയാണ് ഇന്നു ലോകം നേരിടുന്ന മഹാവിപത്തുകളുടെ ഈ പരീക്ഷണഘട്ടത്തിലും നാം അനുവർത്തിക്കേണ്ടതെന്നും, പ്രവാചക സമൂഹത്തിന്റെയും സച്ചരിതരായ പൂർവഗാമികളുടെയും മാർഗം അവലംബിക്കാൻ തയാറാകണമെന്നും തങ്ങൾ ഉദ്ബോധിപ്പിച്ചു. ഖുർആൻ പാരായണത്തിന് സവിശേഷ പ്രാധാന്യം കല്പിക്കപ്പെടുന്ന റമദാൻ മാസത്തിൽ, എസ്ഐസി കാമ്പയിൻ ഭാഗമായി നടന്ന ബോധവത്കരണഫലമായി ഖത്മുൽ ഖുർആൻ സംരംഭത്തിൽ അനേകം ആളുകൾ പങ്കുചേർന്നു. വിപുലമായൊരുക്കിയ സമൂഹ മാധ്യമ സംവിധാനങ്ങൾ മുഖേന, സമാപന പ്രാർത്ഥനാ സംഗമത്തിലും അനുബന്ധ ഗ്ലോബൽ സംഗമത്തിലും, വിവിധ രാജ്യങ്ങളിൽ നിന്നായി പരസഹസ്രം ആളുകൾ തത്സമയം സംബന്ധിച്ചു.
മക്ക സമയം രാത്രി പത്ത് മണിയോടെ ആരംഭിച്ച സംഗമം പുലർച്ചെ സുബ്ഹിവരെ നീണ്ടുനിന്നു. സമസ്ത നേതാക്കൾ, വിവിധ രാജ്യങ്ങളിലെ സമസ്ത സംഘടന ഭാരവാഹികൾ, സമസ്ത പ്രധാന പ്രവർത്തകർ സമ്മേളിച്ച ആഗോള സംഗമം ഏറെ ശ്രദ്ധേയവും നിലവിലെ കോവിഡ് കാലത്ത് നീറുന്ന മനസുകൾക്ക് ആത്മീയ ആശ്വാസം നൽകുന്നതുമായി മാറി.
സമസ്ത ഇസ്ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. എസ്. ഐ. സി. സഊദി നാഷണൽ വൈസ് ചെയർമാൻ സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി തങ്ങൾ (ബുറൈദ) പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. ദുബൈ സുന്നി കൗൺസിൽ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, മോയിൻകുട്ടി മാസ്റ്റർ എന്നിവർ സന്ദേശങ്ങൾ നൽകി. 'റമദാൻ വിടപറയുമ്പോൾ' എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ദുബൈ, 'പവിത്രമാസം പരീക്ഷണങ്ങൾക്ക് പരിഹാരം' എന്ന വിഷയത്തിൽ സിംസാറുൽഹഖ് ഹുദവിയും എന്നിവർ പ്രഭാഷണം നിർവ്വഹിച്ചു. 'പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം' എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന ഖുർആൻ മുസാബഖ 2020 ഖുർആൻ പാരായണ മത്സരത്തിലെ ദേശീയ വിജയികളെ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. എസ്ഐ.സി. സഊദി ദേശീയ ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും, മസ്കറ്റ് സുന്നി സെന്റർ ചെയർമാൻ സൈദ് ഹാജി പൊന്നാനി നന്ദിയും പറഞ്ഞു. മുഹമ്മദ് യാസീൻ എടപ്പറ്റ (ജിദ്ദ) ഖിറാഅത്ത് നിർവ്വഹിച്ചു.
തുടർന്ന് നടന്ന രണ്ടാം സെഷനിൽ സമസ്ത ഗ്ലോബൽ പ്രിതിനിധികൾ പങ്കെടുത്ത സൂം വെബ് മീറ്റിൽ 'പ്രവാസലോകത്തുകൊവിഡാനന്തര ദഅവാ പ്രവർത്തനങ്ങൾ' വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചകൾ ഏറെ ശ്രദ്ധേയമായിരുന്നു. സയ്യിദ് ശുഐബ് തങ്ങൾ യു.എ.ഇ. ഉദ്ഘാടനം ചെയ്ത സെഷനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അവിടെയുള്ള സാഹചര്യങ്ങൾ വിശദീകരിക്കുകയും കൊവിഡാനന്തര ദഅവാ പ്രവർത്തനങ്ങൾ ഏത് തരത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമെന്നുമുള്ള കാര്യങ്ങൾ പങ്കു വെക്കുകയും വിശകലനം ചെയ്യുകയും ചെയ്തു.
അബ്ദുൽ ഗഫൂർ ഫൈസി പൊന്മള (കുവൈത്ത്), എ.വി. അബൂബക്കർ അൽ-ഖാസിമി (ഖത്തർ), സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ (ബഹ്റൈൻ), ഹംസ അൻവരി മോളൂർ (മനാമ), സലാം ഹാജി വാണിമേൽ (ഒമാൻ), ഡോ:അബ്ദുറഹ്മാൻ ഒളവട്ടൂർ (യുഎഇ), അബ്ദുൽ വാഹിദ് (മനാമ), ഹനീഫ ഹാജി (മലേഷ്യ), സഈദ് ഹുദവി (നൈജീരിയ), ഇസ്ഹാഖ് ഹുദവി (തുർക്കി), ത്വാഹ ടി.സി.എസ്. (യുഎസ്എ),അബ്ദുൽ കരീം തുവ്വക്കാട് (ലണ്ടൻ), ശഫീഖ് ഹുദവി (സിംഗപ്പൂർ), അബ്ദുൽ കരീം ബാഖവി പൊന്മള (സഊദി നാഷണൽ കമ്മിറ്റി ട്രഷറർ), അബൂബക്കർ ഹുദവി (ഹാദിയ) സംസാരിച്ചു. എസ്ഐ.സി. സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ ആമുഖ പ്രഭാഷണവും, മജീദ് ഹുദവി ഖത്തർ (ഇസ്ലാംഓൺവെബ്.നെറ്റ്) നന്ദിയും പറഞ്ഞു. നിയാസ് ഹുദവി (ഖത്തർ), മുഹമ്മദ് റാഫി ഹുദവി (സഊദി), ഷിയാസ് (യു.എ.ഇ), ആഷിഖ് റഹ്മാൻ (സഊദി), ജാബിർ നാദാപുരം (സഊദി), അബ്ദുല്ല തോട്ടക്കാട് (സഊദി) എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍