Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം ഹോംഗാർഡുകൾക്കും ബാധകം; ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപിയുടെ നിർദ്ദേശം; റോൾകാൾ, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകൾ എന്നിങ്ങനെ പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകൂടുന്ന അവസരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും നിർദ്ദേശം

ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം ഹോംഗാർഡുകൾക്കും ബാധകം; ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപിയുടെ നിർദ്ദേശം; റോൾകാൾ, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകൾ എന്നിങ്ങനെ പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകൂടുന്ന അവസരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം എന്ന സംവിധാനം പൊലീസിനൊപ്പം ജോലി ചെയ്യുന്ന ഹോം ഗാർഡുമാർക്കും ബാധകമാക്കിയതായി ഡിജിപി ലോകനാഥ് ബെഹ്‌റ. ഇതുസംബന്ധിച്ച നിർദ്ദേശം ജില്ലാ പൊലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നൽകിയിട്ടുണ്ട്.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തി നേരത്തെ മാർഗരേഖ പുറത്തിറക്കിയിരുന്നു. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കൽ, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം വരുത്തിയത്.

റോൾകാൾ, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകൾ എന്നിങ്ങനെ പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകൂടുന്ന അവസരങ്ങൾ പരമാവധി ഒഴിവാക്കണം. സേനയിലെ എല്ലാ യൂണിറ്റുകളിലും ദിനംപ്രതി ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേർക്ക് റെസ്റ്റ് നൽകുന്ന വിധത്തിൽ ജോലി പുനഃക്രമീകരിക്കുന്നതിന് യൂണിറ്റ് മേധാവിമാർ ശ്രമിക്കണം. ബാക്കി പകുതിപ്പേർക്ക് ഡ്യൂട്ടി റെസ്റ്റ് അനുവദിക്കണം. അടിയന്തിര ഘട്ടങ്ങളിൽ ആവശ്യപ്പെട്ടാലുടൻ ജോലിക്കെത്തണം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്ക് ശേഷം ഏഴ് ദിവസത്തെ റെസ്റ്റ് അനുവദിക്കണം.

ഡ്യൂട്ടി നിശ്ചയിച്ച ശേഷം എല്ലാദിവസവും വൈകുന്നേരം അക്കാര്യം പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ മുഖേന അറിയിക്കണം. ഡ്യൂട്ടിക്കായി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിന് പകരം ഉദ്യോഗസ്ഥർ ഡ്യൂട്ടി സ്ഥലങ്ങളിൽ നേരിട്ട് ഹാജരായശേഷം ഫോൺ വഴി സ്റ്റേഷനിൽ അറിയിച്ചാൽ മതിയാകും. ഡ്യൂട്ടി കഴിയുമ്പോൾ വീഡിയോ കോൾ, ഫോൺ, വയർലെസ് മുഖേന മേലുദ്യോഗസ്ഥനെ അക്കാര്യം അറിയിച്ചശേഷം മടങ്ങാം. മേലുദ്യോഗസ്ഥർ ദിനംപ്രതി നിർദ്ദേശങ്ങൾ നൽകാൻ എസ്.എം.എസ്, വാട്സ് ആപ്പ്, ഓൺലൈൻ മാർഗ്ഗങ്ങൾ ഉപയോഗിക്കണം. പൊലീസ് സ്റ്റേഷനുകളിൽ ഒരുമിച്ച് വിശ്രമിക്കുന്നതും കൂട്ടംചേർന്ന് ഇരിക്കുന്നതും ഒഴിവാക്കണം.

ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥർ നേരെ വീടുകളിലേയ്ക്ക് പോകേണ്ടതും സുഹൃത്തുക്കളേയോ ബന്ധുക്കളേയോ സന്ദർശിക്കാൻ പാടില്ലാത്തതുമാണ്. ജോലി ചെയ്യുന്ന സ്ഥലവും സാഹചര്യവുമനുസരിച്ചുള്ള സുരക്ഷാ ഉപകരണങ്ങൾ എല്ലാ ഉദ്യോഗസ്ഥർക്കും ലഭ്യമാക്കണം. ഭക്ഷണവും വെള്ളവും കൈയിൽ കരുതുകയും ഇത്തരം ആവശ്യങ്ങൾക്ക് പരമാവധി പൊതു ഇടങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും വേണം. ആരോഗ്യപരമായ ഭക്ഷണക്രമം പാലിച്ച് മതിയായ വ്യായാമമുറകൾ, യോഗ എന്നിവ ശീലമാക്കണം.

തിരക്കേറിയ ജംഗ്ഷനുകളിൽ മാത്രമേ ട്രാഫിക് ചുമതല നൽകാവൂ. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിൽ പരമാവധി കുറച്ച് ആൾക്കാരെ നിയോഗിക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണം. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ വെള്ളിയാഴ്ച പരേഡ് ഒഴിവാക്കിയിട്ടുണ്ട്. പതിവ് വാഹനപരിശോധന, നിസാര കാര്യങ്ങൾ സംബന്ധിച്ച അറസ്റ്റ് എന്നിവ ഒഴിവാക്കും. പൊലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഒഴിവാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP