Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുറമേ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം കൂടുമ്പോൾ ഒരു ദിവസം 100ഉം 200ഉം കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്‌തേക്കാം; ആയിരത്തിന് മുകളിൽ ആയാലേ ഭയപ്പെടേണ്ട അവസ്ഥയുള്ളൂ; എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് കൃത്യമായ അറിയുന്നതുകൊണ്ട് ഭയപ്പെടേണ്ട സാഹചര്യമില്ല; മഴക്കാലമായതിനാൽ മറ്റ് രോഗമുള്ളവരിലേക്ക് കോവിഡ് പടരുന്ന സാഹചര്യവും നേരിടണം; കേരളത്തിൽ ഇതുവരെ സാമൂഹ്യ വ്യാപനം ഇല്ല; കോവിഡ് കേസുകളുടെ എണ്ണം കൂടുമ്പോഴും ആശങ്കപെടേണ്ടെന്ന് ഐഎംഎ

പുറമേ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം കൂടുമ്പോൾ ഒരു ദിവസം 100ഉം 200ഉം കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്‌തേക്കാം; ആയിരത്തിന് മുകളിൽ ആയാലേ ഭയപ്പെടേണ്ട അവസ്ഥയുള്ളൂ; എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് കൃത്യമായ അറിയുന്നതുകൊണ്ട് ഭയപ്പെടേണ്ട സാഹചര്യമില്ല; മഴക്കാലമായതിനാൽ മറ്റ് രോഗമുള്ളവരിലേക്ക് കോവിഡ് പടരുന്ന സാഹചര്യവും നേരിടണം; കേരളത്തിൽ ഇതുവരെ സാമൂഹ്യ വ്യാപനം ഇല്ല; കോവിഡ് കേസുകളുടെ എണ്ണം കൂടുമ്പോഴും ആശങ്കപെടേണ്ടെന്ന് ഐഎംഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ടു ചെയ്ത ദിവസമാണ്. ഇന്ന് 62 പേർക്കാണ് കോവിഡ് രോഗം ബാധിച്ചത്. എങ്കിലും ഭൂരിപക്ഷം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ എത്തിയവരാണ്. സമ്പർക്കം മൂലം 13 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. എന്നാൽ, ഇവർക്ക് രോഗം വന്നത് എങ്ങനെയാണെന്ന് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക വേണ്ടെന്നാണ് ഐഎംഎ പറയുന്നത്. ഐഎംഎ പ്രസിഡന്റ് സുൽഫി നൂഹാണ് എണ്ണം കൂടുന്നതിൽ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയത്.

'രോഗികളുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. ഇത് മൂന്ന് ഡിജിറ്റ് വരെ വന്നേക്കാം. ഇതിൽ ആശങ്ക വേണ്ട. നൂറിലേറെ കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്തേക്കാം', ഡോ.സുൽഫി പറഞ്ഞു. ആരിൽ നിന്ന് രോഗം വരുന്നുവെന്ന നമുക്ക് വ്യക്തതയുണ്ട്. രോഗികളുടെ എണ്ണം ദിവസവും ആയിരത്തിലേക്ക് കടന്നാലാണ് ആശങ്ക വേണ്ടത്. മഴക്കാലരോഗങ്ങൾ വരുന്ന സാഹചര്യം ഗൗരവമാണെന്നും അദ്ദേഹം പറഞ്ഞു. രോഗികളെ ട്രേസ് ചെയ്യാൻ പറ്റുന്നുണ്ടെന്നും സാമൂഹ്യവ്യാപനമില്ലെന്നും അദ്ദേഹം പറഞ്ഞു. മഴക്കാല രോഗം ബാധിക്കുന്നവരിലേക്കും മറ്റ് രോഗം ഉള്ളവരിലേക്ക് രോഗം പടരാതിരിക്കുക എന്നതാണ് ഇനിയുള്ള വെല്ലുവിളിയെന്നും ഡോ. സുൽഫി പഞ്ഞു.

ഹോട്ട് സ്‌പോട്ടുകളിൽ നിന്നും വന്നവരിലാണ് രോഗബാധ കൂടുന്നത് എന്നതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാറും പറഞ്ഞു. സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന ഇളവുകൾ ഉപയോഗിക്കുമ്പോൾ ഗൗരവത്തോടെ വേണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 62 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ 19 പേർക്കും കണ്ണൂർ ജില്ലയിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ 8 പേർക്കും ആലപ്പുഴ ജില്ലയിലെ 5 പേർക്കും കോഴിക്കോട്, കാസർഗോഡ് ജില്ലയിലെ 4 പേർക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേർക്കും കോട്ടയം ജില്ലയിലെ 2 പേർക്കും വയനാട് ജില്ലയിലെ ഒരാൾക്കുമാണ് രോഗം ബാധിച്ചത്.

കൊവിഡ് പ്രതിരോധത്തിൽ ക്യൂബൻ വിപ്ലവം; പ്രതിരോധമരുന്ന് ഫലം കാണുന്നു, ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനം പേരും രോഗമുക്തരായെന്ന് പ്രസിഡന്റ്
ഇതിൽ 18 പേർ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂർ-1, മസ്‌കറ്റ്-1, ഖത്തർ-1) 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കർണാടക-2, ഉത്തർപ്രദേശ്-1, ഡൽഹി-1) വന്നതാണ്. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇവരിൽ 3 പേർ പാലക്കാട് ജില്ലയിലുള്ളവരും 2 പേർ വീതം കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

സംസ്ഥാനത്തെ ഒമ്പതു പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ, മാലൂർ, കണ്ണൂർ കോർപറേഷൻ, പയ്യന്നൂർ മുൻസിപ്പാലിറ്റി, ചെമ്പിലോട്, അയ്യൻകുന്ന്, കോട്ടയം മലബാർ, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 37 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP