Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലക്കാട് ജില്ലയിൽ മാത്രം ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് 19 പേർക്ക്; മൂന്ന് ആരോ​ഗ്യ പ്രവർത്തകർക്കും വൈറസ് ബാധ; രോ​ഗ ബാധിതരിൽ രണ്ടുപേർ വിദേശത്ത് നിന്ന് വന്നവരും 12 പേർ മറ്റ് ജില്ലകളിൽ നിന്ന് എത്തിയവരും; രണ്ട് പേർക്ക് രോ​ഗം സമ്പർക്കത്തിലൂടെ ലഭിച്ചത്; പാലക്കാട് ജില്ലയിലെ കണക്കുകൾ എല്ലാം ആശങ്കപ്പെടുത്തുന്നത്

പാലക്കാട് ജില്ലയിൽ മാത്രം ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് 19 പേർക്ക്; മൂന്ന് ആരോ​ഗ്യ പ്രവർത്തകർക്കും വൈറസ് ബാധ; രോ​ഗ ബാധിതരിൽ രണ്ടുപേർ വിദേശത്ത് നിന്ന് വന്നവരും 12 പേർ മറ്റ് ജില്ലകളിൽ നിന്ന് എത്തിയവരും; രണ്ട് പേർക്ക് രോ​ഗം സമ്പർക്കത്തിലൂടെ ലഭിച്ചത്; പാലക്കാട് ജില്ലയിലെ കണക്കുകൾ എല്ലാം ആശങ്കപ്പെടുത്തുന്നത്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് ജില്ലയിൽ മാത്രം ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലൻ വ്യക്തമാക്കി. മൂന്ന് ആരോ​ഗ്യ പ്രവർത്തകർക്കും ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. വൈറസ് ബാധിതരിൽ രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരാണ്. 12 പേർ മറ്റ് ജില്ലകളിൽ നിന്ന് എത്തിയവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പുരുഷന്മാരും 7 വനിതകളുമാണ് ഉള്ളത്. ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 44 പേരായി. ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

ജില്ലാ ആശുപത്രിയിലെ രണ്ട് സ്റ്റാഫ് നഴ്സുമാർക്കും, വാളയാർ ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 22 വയസുകാരിയായ ആരോഗ്യപ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. ഒരാൾ മലപ്പുറം ജില്ലയിലാണ് ഉള്ളത്. മെയ്‌ 13ലെ വിമാനത്തിൽ കുവൈറ്റിൽ നിന്നും വന്ന ഇയാൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 44 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 വയസ് പ്രായമുള്ള കുട്ടിയും ഉണ്ട്. മെയ് 11ന് ഗുജറാത്തിൽ നിന്നും എത്തിയ വെള്ളിനേഴി സ്വദേശിയായ പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് സ്രവം പരിശോധനയ്ക്ക് എടുത്തത്. അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കും മുംബൈയിൽ നിന്നു വന്ന രണ്ടുപേർക്കും ചെന്നൈയിൽ നിന്ന് വന്ന എട്ടു പേർക്കും വാളയാർ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾക്കും രോഗബാധിതന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടു പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേർക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരം ലഭ്യമായിട്ടില്ല.

മുംബൈയിൽ നിന്നും മെയ് 20ന് നാട്ടിലേക്ക് വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ ഒരു പുരുഷനും (56) സ്ത്രീക്കും (46) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തത്. ചെന്നൈയിൽ നിന്നും വന്ന് ഇന്ന് രോഗം സ്ഥിരീകരിച്ച എട്ടു പേരിൽ മെയ് ആറിന് വന്ന ഒരു എലപ്പുള്ളി തോട്ടക്കര സ്വദേശി (28) മെയ് 20, മെയ് 17 തീയതികളിലായി വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ മൂന്നുപേർ (50,56,43) എന്നിവർ ഉൾപ്പെടുന്നുണ്ട്.

മെയ് 13ന് വന്ന ഒരു മുണ്ടൂർ സ്വദേശി (42), മെയ് 14 വന്ന ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കടമ്പഴിപ്പുറം സ്വദേശികളായ രണ്ടുപേർ (50,20)
എന്നിവരും ചെന്നൈയിൽ നിന്ന് വന്നിട്ടുള്ളവരിൽ ഉൾപ്പെടുന്നു. കടമ്പഴിപ്പുറം സ്വദേശി (53)യായ മറ്റൊരാൾകൂടി ചെന്നൈയിൽ നിന്ന് വന്നിട്ടുണ്ട്. ഇദ്ദേഹം വന്ന തീയതി ലഭ്യമായിട്ടില്ല. 7 പുരുഷന്മാരും 50 വയസുള്ള കടമ്പഴിപ്പുറം സ്വദേശിയായ വനിതയും ആണ് ചെന്നൈയിൽ നിന്ന് വന്ന എട്ടുപേരിൽ ഉള്ളത്.

ഇതിൽ തോട്ടക്കര സ്വദേശി യുടെയും രണ്ടു ചുനങ്ങാട് സ്വദേശികളുടെയും സാമ്പിൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും മെയ് 21ന് പരിശോധനയ്ക്ക് എടുത്തു. ചുനങ്ങാട് സ്വദേശിയായ ഒരാളുടെ സാമ്പിൾ 22നാണ് പരിശോധനയ്ക്ക്‌ എടുത്തിട്ടുള്ളത്. മുണ്ടൂർ സ്വദേശികളുടെയും കടമ്പഴിപ്പുറം സ്വദേശികളുടെയും സാമ്പിൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു മെയ് 21ന് പരിശോധന എടുത്തിരുന്നു. രോഗബാധിതന്റ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ടുപേർ ശ്രീകൃഷ്ണപുരം സ്വദേശികളായ ഒരു പുരുഷനും(19) ഒരു വനിതയും(44) ആണ്. ഇവർ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും മെയ് 21നാണ് ഇവരുടെ സ്രവം പരിശോധനക് എടുത്തത്.

മെയ് ആറിന് കാഞ്ചീപുരത്ത് നിന്നും വന്ന വ്യക്തി (36) ഒറ്റപ്പാലം മുനിസിപ്പാലിറ്റി പരിധിയിലെ തോട്ടുകര സ്വദേശിയാണ്.ഇദ്ദേഹത്തിന്റെ സാമ്പിൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും മെയ് 21ന് പരിശോധനയ്ക്ക് എടുത്ത് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഏഴിന് അബുദാബിയിൽ നിന്നും എത്തിയ വ്യക്തി(30) വല്ലപ്പുഴ ചൂരക്കോട് സ്വദേശിയാണ്.ഇദ്ദേഹത്തെയും സാമ്പിൾ മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് പരിശോധന എടുത്തിട്ടുള്ളത്. വാളയാർ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടി ചെയ്തിരുന്ന ഒരു ആരോഗ്യ പ്രവർത്തകക്കും (22) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21-ന് ജില്ലാ ആശുപത്രിയിൽ നിന്നാണ് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. 32,36 വയസ്സുള്ള രണ്ട് വനിതകളുടെ സാമ്പിൾ മെയ് 22ന് ജില്ലാ ആശുപത്രിയിൽ നിന്നും പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇവർ എവിടെ നിന്ന് വന്നതാണെന്ന് രോഗം ബാധിച്ച എങ്ങനെയാണെന്നോ തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.

നേരത്തെ ജോർദാൻ, ദുബായ്, റോം, ബഹറിൻ എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ ജില്ലയിലെത്തിയത് 42 പാലക്കാട് സ്വദേശികളാണെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. ഇവരിൽ 22 പേരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ജോർദാനിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 17 പാലക്കാട് സ്വദേശികളിൽ 11 പേരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലാക്കി. 11 പേരും പാലക്കാട് ഐ ടി എൽ റസിഡൻസിയിൽ ആണ് നിരീക്ഷണത്തിൽ ഉള്ളത്. ബാക്കി 6 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാലക്കാട് സ്വദേശികളായ 14 പേരിൽ 5 പേരെ പാലക്കാട് വിക്‌റ്റോറിയ കോളേജ് ഹോസ്റ്റലിൽ ഇൻസ്റ്റിട്യുഷനൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. ബാക്കി 9 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

റോമിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 9 പാലക്കാട് സ്വദേശികളിൽ നാലുപേരെ ആലത്തൂർ ക്രസന്റ് നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. ബാക്കി അഞ്ചു പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ബഹ്‌റൈനിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാലക്കാട് സ്വദേശികളായ രണ്ട് പേരെ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ ഇന്ന് പുലർച്ചെ എത്തിയവരെയാണ് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയിൽ വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്ററുകളിലുമായി 484 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 255 പേരാണ് ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈനിൽ ഉള്ളത്. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേിൽ 19 പേരും ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റലിൽ 19 പേരും പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ 20 പേരും പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഉള്ള 24 പേരും പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 23 പേരും ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിലെ 36 പേരും കുളപ്പുള്ളി അൽ അമീൻ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ 30 പേരും അകത്തേത്തറ എൻ എസ് എസ് എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ 30 പേരും പാലക്കാട് ഐ.റ്റി. എൽ റെസിഡൻസിലെ 19 പേരും സായൂജ്യം റസിഡൻസി അഞ്ചുപേരും വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ അഞ്ചുപേരും ആലത്തൂർ ക്രസന്റ് നഴ്‌സിങ് കോളേജ് ഹോസ്റ്റലിലെ നാലുപേരും ഉൾപ്പെടെയാണിത്. ഇതിനു പുറമേ ജില്ലയിൽ 229 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP