Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തുമെന്ന് ഉറപ്പ് വരുത്തേണ്ടത് അദ്ധ്യാപകർ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം സ്‌കൂളിലെ പ്രധാന അദ്ധ്യാപകർ ഉറപ്പുവരുത്തണം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പിന് പുതിയ നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി

വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തുമെന്ന് ഉറപ്പ് വരുത്തേണ്ടത് അദ്ധ്യാപകർ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം സ്‌കൂളിലെ പ്രധാന അദ്ധ്യാപകർ ഉറപ്പുവരുത്തണം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പിന് പുതിയ നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പ് അദ്ധ്യാപകർ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്. മെയ് 26 മുതൽ ആരംഭിക്കുന്ന പരീക്ഷകൾ എല്ലാ വിദ്യാർത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അദ്ധ്യാപകരുടെ കടമയാണെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മന്ത്രിയുടെ പുതിയ നിർദ്ദേശം.

വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തുമെന്ന് അദ്ധ്യാപകർ ഉറപ്പ് വരുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം സ്‌കൂളിലെ പ്രധാന അദ്ധ്യാപകർ ഉറപ്പുവരുത്തണം. ഗതാഗത സൗകര്യം അദ്ധ്യാപകരുടെ സഹായത്തോടെ പ്രധാന അദ്ധ്യാപകൻ ഉറപ്പാക്കണം. ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്‌കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഇതിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

സ്‌കൂളുകൾ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാൽ 25 ന് മുൻപ് പരീക്ഷ ഹാളുകൾ, ഫർണീച്ചറുകൾ, സ്‌കൂൾ പരിസരം എന്നിവ ശുചിയാക്കണം. ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്‌സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളെ തെർമൽ സ്‌കാനിങ് കഴിഞ്ഞ് സാനിറ്റൈസ് ചെയ്ത ശേഷം പരീക്ഷ ഹാളിൽ എത്തിക്കണം. പരീക്ഷയ്ക്ക് മുൻപും ശേഷവും വിദ്യാർത്ഥികളെ കൂട്ടം ചേരാൻ അനുവദിക്കരുത്. വിദ്യാർത്ഥികൾക്ക് മാസ്‌ക് ലഭ്യമാക്കി ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP