Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് കേസുകൾ വർധിക്കുന്നു; ഏഴ് സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരെ ക്വാറന്റീൻ ചെയ്യാൻ ബീഹാർ സർക്കാർ

കോവിഡ് കേസുകൾ വർധിക്കുന്നു; ഏഴ് സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരെ ക്വാറന്റീൻ ചെയ്യാൻ ബീഹാർ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ഏഴ് സംസ്ഥാനങ്ങളിൽനിന്ന് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ ക്വാറന്റീൻ ചെയ്യാൻ ബീഹാർ സർക്കാർ തീരുമാനിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങുന്നവരെയാണ് ക്വാറന്റീൻ കേന്ദ്രങ്ങളിലാക്കുക. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ വർദ്ധന കണക്കിലെടുത്താണ് പുതിയ തീരുമാനം. അഹമ്മദാബാദ്, സൂറത്ത്, മുംബൈ, പൂണെ, ഗസ്സിയാബാദ്, ഫരീദാബാദ്, നോയിഡ, കൊൽക്കത്ത, ഗുരുഗ്രാം, ബംഗളൂരു എന്നീ നഗരങ്ങളിൽനിന്ന് ബീഹാറിലേക്ക് വരുന്ന കുടിയേറ്റ തൊഴിലാളികളെ സർക്കാർ ഒരുക്കുന്ന ക്വാറന്റീൻ ക്യാമ്പുകളിൽ പാർപ്പിക്കുമെന്നാണ് ബീഹാർ സർക്കാറിന്റെ ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്.

ഈ നഗരങ്ങളിൽനിന്ന് ബീഹാറിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ 14 ദിവസത്തേക്ക് പ്രാദേശിക ക്വാറന്റീന് കേന്ദ്രങ്ങളിൽ പാർപ്പിക്കും. രോഗലക്ഷണങ്ങളില്ലാത്ത കുടിയേറ്റ തൊഴിലാളികളെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കും. തുടർന്ന് അവർ 7 ദിസവം വീട്ടിൽ നിരീക്ഷണത്തിൽ തുടരണം. ജില്ലാ ഭരണകൂടത്തിന് നിലവിലെ നഗരങ്ങളുടെ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ നടത്താമെന്നും ഉത്തരവിൽ പറയുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്ന് മടങ്ങുന്നവർ രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ വീടുകളിൽ നിരീക്ഷണത്തിൽ തുടരണമെന്നും ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP