Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊഴിലില്ലായ്മാ വേതനം ഓഗസ്റ്റു വരെ ലഭിക്കും; 200,000-ത്തിലധികം തൊഴിലാളികൾക്ക് സർക്കാർ നൽകുന്നത് 350 യൂറോ വീതം

തൊഴിലില്ലായ്മാ വേതനം ഓഗസ്റ്റു വരെ ലഭിക്കും; 200,000-ത്തിലധികം തൊഴിലാളികൾക്ക് സർക്കാർ നൽകുന്നത് 350 യൂറോ വീതം

സ്വന്തം ലേഖകൻ

കോവിഡ് -19 രോഗവ്യാപനം മൂലമുണ്ടായ തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കുന്നതിനായി അയർലന്റിൽ ആരംഭിച്ച തൊഴിലില്ലായ്മ വേതനം ഓഗസ്റ്റു വരെ നൽകുമെന്ന് സർക്കാർ. ഓഗസ്റ്റിൽ കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കുന്നതുവരെ ഇത് തുടരും. ആഴ്ചയിൽ 350 യൂറോയാണ് തൊഴിലില്ലായ്മ വേതനമായി സർക്കാർ നൽകുന്നത്.

വിദ്യാർത്ഥികൾ, പാർട്ട് ടൈം ജോലിക്കാർ ഉൾപ്പെടെ 200,000-ത്തിലധികം തൊഴിലാളികൾക്ക് പ്രതിവാര പാൻഡെമിക് തൊഴിലില്ലായ്മ വേതനം നൽകുന്നുണ്ട്.

തൊഴിലില്ലായ്മ വേതനം നൽകുന്നത് ജൂൺ എട്ടിന് അവസാനിപ്പിക്കാമെന്ന് സർക്കാർ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് ഓഗസ്റ്റ് വരെ നീട്ടുകയായിരുന്നു. പേയ്മെന്റുകൾ ജൂണിനു ശേഷം എങ്ങനെ കൈകാര്യം ചെയ്യാമെന്നത് സംബന്ധിച്ച് നിരവധി ഓപ്ഷനുകൾ സർക്കാർ പരിഗണനയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP