Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യത്തിന് ഏർപ്പെടുത്തിയത് 70 ശതമാനം നികുതി; ഡൽഹി സർക്കാരിന് രണ്ടാഴ്‍ച്ചക്കിടെ100 കോടി രൂപയുടെ അധിക വരുമാനം

മദ്യത്തിന് ഏർപ്പെടുത്തിയത് 70 ശതമാനം നികുതി; ഡൽഹി സർക്കാരിന് രണ്ടാഴ്‍ച്ചക്കിടെ100 കോടി രൂപയുടെ അധിക വരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തിയതോടെ ഡൽഹി സർക്കാരിന്റെ നരുമാനത്തിൽ വർധനവ്. നികുതി വരുമാനത്തിൽ 100 കോടി രൂപയുടെ വർധനവെന്നാണ് റിപ്പോർട്ട്. പ്രത്യേക കൊവിഡ് നികുതി ഏർപ്പെടുത്തി രണ്ടാഴ്‍ച്ചക്കിടെയാണ് 100 കോടി രൂപയുടെ അധിക വരുമാനം കിട്ടിയത്. മെയ് ആദ്യം മുതലാണ് ഡൽഹിയിൽ മദ്യത്തിന് സർക്കാർ 70 ശതമാനം നികുതി ഏർപ്പെടുത്തിയത്.

മദ്യത്തിന് പുറമെ പെട്രോളിനും ഡീസലിനുമുള്ള നികുതി സംസ്ഥാന സർക്കാർ മുപ്പത് ശതമാനമാക്കി കൂട്ടിയിരുന്നു. ഇതോടെ ഏപ്രിൽ മാസത്തിൽ 323 കോടി രൂപ നികുതി വരുമാനം നേടിയിടത്ത് മെയിൽ ആദ്യ മൂന്നാഴ്ച പിന്നിട്ടപ്പോൾ തന്നെ 600 കോടി രൂപയായി വരുമാനം ഉയർന്നു. സർക്കാർ മദ്യശാലകൾക്ക് പുറമേ ശനിയാഴ്ച മുതൽ 66 സ്വകാര്യ മദ്യശാലകൾക്ക് കൂടി തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP