Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലെത്തേണ്ട തീവണ്ടി എത്തിയത് ഒഡീഷയിലെ റൂർക്കലയിൽ; ശ്രമിക് ട്രെയിന് വഴിതെറ്റിയ കാര്യം അറിയാതെ യാത്രക്കാരും

ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലെത്തേണ്ട തീവണ്ടി എത്തിയത് ഒഡീഷയിലെ റൂർക്കലയിൽ; ശ്രമിക് ട്രെയിന് വഴിതെറ്റിയ കാര്യം അറിയാതെ യാത്രക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലെത്തേണ്ട തീവണ്ടി നിന്നത് ഒഡീഷയിലെ റൂർക്കലയിൽ. 30 മണിക്കൂർ നീണ്ട യാത്രക്കിടയിൽ യാത്രക്കാർ ആരും വഴി തെറ്റിയ കാര്യം അറിഞ്ഞില്ല. ലോക്ക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയുമായി യാത്ര തിരിച്ച ശ്രമിക് തീവണ്ടിയാണ് വഴിതെറ്റിയത്. മഹാരാഷ്ട്രയിലെ വസായ്‌ റോഡിൽനിന്നു ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ തീവണ്ടിയാണ്‌ വഴിതെറ്റി ഒഡീഷയിലെ റൂർക്കലയിലേക്ക്‌ എത്തിയത്. മഹാരാഷ്ട്രയിൽനിന്ന് വ്യാഴാഴ്ച പുറപ്പെട്ട ശ്രമിക് തീവണ്ടി 30 മണിക്കൂർ നീണ്ട യാത്രയ്‌ക്കൊടുവിലാണ് വഴി തെറ്റി ഒഡീഷയിലെ റൂർക്കലയിലേക്കെത്തിയത്. യാത്രക്കാർ പോലും തീവണ്ടി റൂർക്കലയിലെത്തിയ ശേഷമാണ് വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്.

അതേസമയം, യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. റൂട്ടിൽ തിരക്ക് കൂടിയത് കാരണം തീവണ്ടി വഴിതിരിച്ച് വിട്ടതാണെന്ന് പടിഞ്ഞാറൻ റെയിൽവേയുടെ വിശദീകരണം. എന്നാൽ തീവണ്ടിയുടെ സമയക്രമം സംബന്ധിച്ച വിവരങ്ങൾ റെയിൽവേ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഉംപുൻ ദുരന്തത്തെ തുടർന്ന് ബംഗാളിലേക്ക് ഈ മാസം 26 വരെ ശ്രമിക് തീവണ്ടി വേണ്ടെന്ന് മുഖ്യമന്ത്രി മമത ബാനർജി റെയിൽവേയോട് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP