Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചുഴലിക്ക് ശേഷം മൂന്നു ദിവസമായിട്ടും വൈദ്യുതിബന്ധവും കുടിവെള്ള വിതരണവും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല; തെരുവിൽ ജനങ്ങളുടെ പ്രതിഷേധം; കൊടുങ്കാറ്റ് ബംഗാളിലുണ്ടാക്കിയത് വലിയ നാശം; ഉംപുൺ ചുഴലിക്കാറ്റിൽ ബംഗാളിൽ മരിച്ചവരുടെ എണ്ണം 85 ആയി

ചുഴലിക്ക് ശേഷം മൂന്നു ദിവസമായിട്ടും വൈദ്യുതിബന്ധവും കുടിവെള്ള വിതരണവും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല; തെരുവിൽ ജനങ്ങളുടെ പ്രതിഷേധം; കൊടുങ്കാറ്റ് ബംഗാളിലുണ്ടാക്കിയത് വലിയ നാശം; ഉംപുൺ ചുഴലിക്കാറ്റിൽ ബംഗാളിൽ മരിച്ചവരുടെ എണ്ണം 85 ആയി

സ്വന്തം ലേഖകൻ

കൊൽക്കൊത്ത: ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മരിച്ചവരുടെ എണ്ണം 85 ആയി.വൻനാശം വിതച്ച കൊടുങ്കാറ്റിൽ റോഡുകൾ തകർന്നതും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണതും സംസ്ഥാനത്തെ ജനജീവിതം ഏറെ ദുസ്സഹമാക്കിയിരിക്കുകയാണ്.

മൂന്നു ദിവസമായിട്ടും വൈദ്യുതിബന്ധവും കുടിവെള്ള വിതരണവും ഇതുവരെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇതേതുടർന്ന് കൊൽക്കൊത്തയിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിേഷധിച്ചു.

മുഖ്യമന്ത്രി മമത ബാനർജി ഉംപുൺ ചുഴലിക്കാറ്റ് ഏറെ നാശം വിതച്ച സൗത്ത് 24 പർഗാനാസിലെ സ്ഥലങ്ങളിൽ ഇന്ന് സന്ദർശനം നടത്തും. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനാണിത്.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ എത്തിയ ചുഴലിക്കാറ്റ് സംസ്ഥാനത്തെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അഞ്ചു ലക്ഷത്തിലേറെ പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വന്നതോടെ കൊവിഡ് വ്യാപന ഭീഷണിയും ഉയരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP