Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഎസ് എടിക്കു മേൽ കൊവിഡ് സെസ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം അംഗീകരിക്കില്ല; ഈ നീക്കം കേരളത്തെയാണ് ഏറ്റവും ദോഷമായി ബാധിക്കുകയെന്ന് തോമസ് ഐസക്; എന്തുചെയ്താലും ജനം സഹിച്ചോളം എന്ന ചിന്തയാണ് ഇതിനു പിന്നിലെന്നും ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ

ജിഎസ് എടിക്കു മേൽ കൊവിഡ് സെസ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം അംഗീകരിക്കില്ല; ഈ നീക്കം കേരളത്തെയാണ് ഏറ്റവും ദോഷമായി ബാധിക്കുകയെന്ന് തോമസ് ഐസക്; എന്തുചെയ്താലും ജനം സഹിച്ചോളം എന്ന ചിന്തയാണ് ഇതിനു പിന്നിലെന്നും ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജി.എസ്.എടിക്കു മേൽ കൊവിഡ് സെസ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഈ നീക്കം കേരളത്തെയാണ് ഏറ്റവും ദോഷമായി ബാധിക്കുക. എന്തുചെയ്താലും ജനം സഹിച്ചോളം എന്ന ചിന്തയാണ് ഇതിനു പിന്നിൽ. ആയിരക്കണക്കിന് ആളുകൾ റോഡിലൂടെ നടന്നുപോകുമ്പോൾ ഒന്നും ചെയ്യാതെ നോക്കിനിൽക്കുകയാണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

ബാങ്കുകളിലേക്ക് പണം നൽകിയിട്ട് ഒരു കാര്യവുമില്ല. പണം ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്. മറ്റു പല രാജ്യങ്ങളും ഇതാണ് സ്വീകരിക്കുന്നത്. പണം സ്വരൂക്കൂട്ടി വച്ചിട്ട് ഈ പ്രശ്നമെല്ലാം കഴിയുമ്പോഴും പുറത്തെടുത്ത് ലോകശാക്തിയാണെന്ന് കാണിക്കാൻ ആയിരിക്കും.

നോട്ട് നിരോധിച്ചവരുടെ ബുദ്ധിതന്നെയാണ് ഇതിനു പിന്നിലും. പക്ഷേ ഈ നില പോയാൽ ഈ പ്രശ്നങ്ങൾ കഴിയുമ്പോൾ ഇന്ത്യ ഉണ്ടാവില്ലെന്ന് ഓർക്കണമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP