Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിലവന്നൂർ കായലിന് നടുവിലൂടെ പണിത നിയമവിരുദ്ധ ബണ്ട് ഉടൻ പൊളിച്ചു മാറ്റണം; കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ മാത്യുവിന് എതിരെ ഡിസാസ്റ്റർ മാനേജ്മന്റ് ആക്ട് പ്രകാരം കേസ് എടുക്കണം: ചിലവന്നൂർ കായൽ സംരക്ഷണ സംഘം

സ്വന്തം ലേഖകൻ

കൊച്ചി കോർപറേഷൻ 54 ആം ഡിവിഷനിൽ ചിലവന്നൂർ കായൽ പ്രദേശത്ത് കായലിന് നടിവിലൂടെ CRZ നിയമങ്ങൾ ലങ്കിച്ച്‌കൊണ്ട് കൊച്ചി കോർപറേഷൻ പണിത 'സൈക്കിൾ ട്രാക്ക്' ബണ്ട് പൊളിച്ചു മാറ്റണം എന്ന് റവന്യു മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ബണ്ട് നിയമവിരുദ്ധമാണെന്നും, പ്രദേശത്ത് പ്രളയം ഉണ്ടാവാൻ കാരണമായെന്നും, മനുഷ്യ നിർമ്മിത ദുരന്തമാണ് ഇതുമൂലം കടവന്ത്ര-ചിട്ടിച്ചിറ-കലൂർ പ്രദേശത്ത് ഉണ്ടായത് എന്ന് എളംകുളം വില്ലേജ് ഓഫീസർ ശ്രിമതി ഉഷ ഒക്ടോബർ 2019-ഇൽ കണയന്നൂർ തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഒക്ടോബർ 2019-ഇൽ ബണ്ടിന്റെ ഒരു അറ്റം കോർപറേഷൻ അധികൃതർ തന്നെ പൊളിച്ച് നീരൊഴുക്ക് സ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടായി. റവന്യു വിജിലൻസ് ഡെപ്യൂട്ടി കളക്ടർ ഈ ബണ്ട് മൂലം മനുഷ്യ നിർമ്മിത 'ഡിസാസ്റ്റർ' ആണ് അവിടെ നടന്നത് എന്ന് ഡിസംബർ 2019-ഇൽ റവന്യു മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. എന്നിട്ടും ബ്രേക്ത്രൂ പദ്ധതിയുടെ ആദ്യ ഘട്ടത്തിലും, ഇപ്പോൾ രണ്ടാം ഘട്ടത്തിലും ഈ ബണ്ട് പൊളിച്ച് മാറ്റാതെ എറണാകുളം ജില്ലാ ഭരണകൂടം ഡിസാസ്റ്റർ മാനേജ്മെന്റ് ആക്റ്റ് അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കുകയാണ്.

സി.ആർ.ഇസെഡ്. നിയമവും, ഡിസാസ്റ്റർ മാനേജ്മന്റ് ആക്റ്റും ലംഗിച്ചുകൊണ്ട് സ്വന്തം ഡിവിഷനിൽ, ചിലവന്നൂർ കായലിന് നടുവിലൂടെ നിയമവിരുദ്ധമായി പണിത സൈക്കിൾ ട്രാക്ക് ബണ്ട് പൊളിച്ചു മാറ്റുന്നതിന് പകരം, പണി തുടരാൻ ഉള്ള നടപടികൾ സ്വീകരിക്കും എന്ന കൊച്ചി കോർപറേഷൻ മേയറുടെ പ്രസ്താവന പത്രങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ പ്രശനങ്ങൾ ഉള്ളപ്പോൾ തന്നെ, വീണ്ടും ഒരു പ്രളയം നേരിടേണ്ട സാഹചര്യം ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളും സംസ്ഥാന സർക്കാരും മുന്നറിയിപ്പ് തന്നിരിക്കെ മേയർ സൗമിനി ജെയ്നിന്റെ പ്രസ്താവന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയുമാണ്. ഈ വിഷയത്തിലെ ഹൈ കോടാതി കേസിന്റെ ഭാഗമായി ജില്ലാ കളക്ടർ പദ്ധതിക്ക് സ്റ്റേ നൽകുകയും, പിന്നീട് കേരളാ കോസ്റ്റൽ സോൺ മാനേജ്മന്റ് അഥോറിറ്റി ബണ്ട് നിർമ്മാണം സി.ആർ.ഇസെഡ്. നിയമലംഘനമാണ് എന്ന് റിപ്പോർട്ട് സമർപ്പിക്കുകയും, അത് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്. സി.ആർ.ഇസെഡ്.

മേഖലയിൽ നടത്തുന്ന നിർമ്മാണം ആണെന്ന് അറിഞ്ഞിട്ടും, ഡി.എൽ.എഫ്. കേസിലെ സുപ്രീം കോടതി നിരീക്ഷണങ്ങൾ നിലനിൽക്കെ കേരളാ കോസ്റ്റൽ സോൺ മാനേജ്മന്റ് അഥോറിറ്റിയോട് NOC അപേക്ഷ സമർപ്പിക്കാതെ മനഃപൂർവം നിയമലംഘനം നടത്തുകയാണ് മേയർ, മറ്റ് തദ്ദേശ വകുപ്പ് അധികൃതർ ചെയ്തിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി ഫണ്ട് ദുരുപയോഗിച്ചുകൊണ്ടും, അഴിമതി നടത്തിയും, പരിസ്ഥിതിക്ക് നാശം വിതച്ചുകൊണ്ട് ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയാണ് മേയർ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് പ്രകാരം വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP