Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജീവിതം കൊറോണക്ക് മുമ്പും ശേഷവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

'ജീവിതം കൊറോണക്ക് മുമ്പും ശേഷവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഹ്റൈൻ നോർക്ക ഹെൽപ്പ് ഡസ്‌ക്ക് പവർ വേൾഡ് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ, 'ജീവിതം കൊറോണക്ക് മുമ്പും ശേഷവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

പ്രമുഖ ഇന്റർനാഷണൽ മോട്ടിവേറ്റർ എം. എ. റഷീദ് വിഷയം അവതരിപ്പിക്കുകയും പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

കോവിഡ്‌ന്റെ പശ്ചാത്തലത്തിൽ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും എങ്ങിനെ മുന്നോട്ട് പോകണമെന്നും വിശദമാക്കിയ സെമിനാറിൽ നൂറിലധികം ആളുകൾ ഓൺലൈനിൽ പങ്കെടുത്തു.

പവർ വേൾഡ് കമ്മ്യൂണിറ്റിക്ക് വേണ്ടി നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതവും വലീദ് പി. എ നന്ദിയും രേഖപ്പെടുത്തി.

ബഹ്റൈൻ കേരളീയ സമാജം ചാരിറ്റി- നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലീം മോഡറേറ്റർ ആയിരുന്നു.

ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ലോക കേരള സഭാംഗം സി. വി. നാരായണൻ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ ആശംസകൾ നേർന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP