Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുറത്തു പറയുന്നതിന് നേർ വിപരീതമായി വ്യക്തി ജീവിതത്തിലെ സ്ത്രീകളോട് പ്രവർത്തിക്കുക എന്നത് എത്ര വലിയ ദയനീയ പരാജയമാണ്; അടുപ്പിൽ തൂറി വെച്ചും തമ്പ്രാക്കന്മാർക്ക് വെടുപ്പിനെക്കുറിച്ച് എഴുതാം പ്രസംഗിക്കാം എന്ന ആൺ അധികാര മൂലധനമാണ് ശൈലജ ടീച്ചറെക്കുറിച്ച് ടൈപ്പു ചെയ്യുമ്പോൾ യാതൊരു അൽപ്പത്തവും അർഹതയില്ലായ്മയും നിങ്ങൾക്ക് തോന്നാതിരുന്നതിന് പിന്നിൽ; സൈബർ സഖാവിന്റെ നവോത്ഥാന മുഖത്തെ ചോദ്യം ചെയ്ത് സ്വന്തം ഭാര്യ; ദീപക് ശങ്കരനാരായണന് ഇരട്ടമുഖമോ? ചർച്ച തുടരുമ്പോൾ

പുറത്തു പറയുന്നതിന് നേർ വിപരീതമായി വ്യക്തി ജീവിതത്തിലെ സ്ത്രീകളോട് പ്രവർത്തിക്കുക എന്നത് എത്ര വലിയ ദയനീയ പരാജയമാണ്; അടുപ്പിൽ തൂറി വെച്ചും തമ്പ്രാക്കന്മാർക്ക് വെടുപ്പിനെക്കുറിച്ച് എഴുതാം പ്രസംഗിക്കാം എന്ന ആൺ അധികാര മൂലധനമാണ് ശൈലജ ടീച്ചറെക്കുറിച്ച് ടൈപ്പു ചെയ്യുമ്പോൾ യാതൊരു അൽപ്പത്തവും അർഹതയില്ലായ്മയും നിങ്ങൾക്ക് തോന്നാതിരുന്നതിന് പിന്നിൽ; സൈബർ സഖാവിന്റെ നവോത്ഥാന മുഖത്തെ ചോദ്യം ചെയ്ത് സ്വന്തം ഭാര്യ; ദീപക് ശങ്കരനാരായണന് ഇരട്ടമുഖമോ? ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിക്ക് വോട്ടു ചെയ്തവരെ മുഴുവൻ വെടിവച്ചു കൊല്ലണമെന്ന വിവാദത്തിൽ കുടുങ്ങിയ സൈബർ സഖാവ് ദീപക് ശങ്കരനാരായണനെ വെട്ടിലാക്കി സ്വന്തം ഭാര്യ. ഒരു ചാനൽ അഭിമുഖത്തിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ താൻ തുന്നൽ ടീച്ചറാണെന്ന ആരോപണത്തിന് മറുപടി പറഞ്ഞിരുന്നു. തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെ പുകഴ്‌ത്തിയാണ് ദീപക് ശങ്കരനാരായണൻ പ്രതികരിച്ചത്. ഈ നിലപാടുകളെയാണ് ഭാര്യ ചോദ്യം ചെയ്യുന്നത്. ദീപക് ശങ്കരനാരായണന്റെ ഇരട്ടത്താപ്പുകളാണ് ചോദ്യം ചെയ്യുന്നത്,

താൻ തുന്നൽ ടീച്ചറാണെന്ന് പ്രചരിപ്പിക്കുന്നവരെ താൻ തുന്നലല്ല കെമിസ്ട്രിയാണ് പഠിപ്പിച്ചത് എന്നല്ല ഷൈലജടീച്ചർ തിരുത്തുന്നത്. അങ്ങനെ ഒരു സൂചന സാന്ദർഭികമായിപ്പോലും കൊടുക്കുന്നുമില്ല. 'തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ?' എന്നാണ് അവരുടെ ഉത്തരം. മറ്റേത് വെറും ഒരു വസ്തുതാപരമായ തിരുത്തലേ ആവുമായിരുന്നുള്ളൂ. ഇതാണ് രാഷ്ട്രീയമായ തിരുത്തൽ. തൊഴിലിന്റെ മേലുള്ള ജാതീയപുഛത്തിന്റെ ന്യൂറൽ നെറ്റ്‌വർക്കിലാണ് ഒറ്റവാചകംകൊണ്ടുള്ള സർജറി.ഷൈലജ ടീച്ചറുടേത് വെറുമൊരു ഓപ്പറേഷണൽ സക്സസ് അല്ല എന്ന് മനസ്സിലാക്കാൻ ആ ഒറ്റവാചകം മതി.ചക്കവീണുചത്ത മുയലല്ല അത്. മണ്ണറിഞ്ഞ് വിത്തറിഞ്ഞ് അളവറിഞ്ഞ് വിയർപ്പെറിഞ്ഞ് വിതച്ചത് ആത്മവിശ്വാസത്തോടെ കൊയ്തെടുക്കുന്നതാണ്-ഇതായിരുന്നു ദീപകിന്റെ പോസ്റ്റ്. സൈബർ സഖാക്കൾ ആവേശത്തോടെ ഏറ്റെടുത്ത പോസ്റ്റ്. 21നായിരുന്നു ഇത് ഇട്ടത്. പിന്നാലെയാണ് ഭാര്യയും ചോദ്യവുമായി എത്തിയത്.

ദീപക് ശങ്കരനാരായണൻ എന്ന രാഷ്ട്രീയ വിവേകിയായ മനുഷ്യനോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് എന്ന ആമുഖത്തോടെയാണു ഭാര്യ ബിലു പത്മിനി നാരായണൻ ഫേസ്‌ബുക്കിൽ പ്രതികരിച്ചത്. കേരളത്തിലെ ആരോഗ്യമന്ത്രിയുടെ അദ്ധ്യാപന വിഷയത്തിലെ മറുപടിയുടെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് മാനിക്കുന്ന താങ്കൾ കഴിഞ്ഞ എത്രയോ വർഷങ്ങളായി തന്റെ ഭാര്യയുടെ അദ്ധ്യാപന വിഷയമായ മലയാളത്തെ മുൻനിർത്തി പരിഹസിക്കുകയും പച്ചത്തെറി പറയുകയും ചെയ്തിട്ടില്ലെ എന്ന ബിലു പ്രതികരിച്ചു. മറുപടിയായി പറഞ്ഞ കാര്യങ്ങൾ നിഷേധിച്ചാൽ പരസ്യമായി മുന്നിലേക്ക് വരാൻ തയാറാണെന്നും അവർ പറയുന്നു. ഇതോടെ, വിഷയത്തിൽ ദീപക്കിനെതിരേ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്. ദീപക്കിന്റെ നവോത്ഥാനത്തെ ഭാര്യ പൊളിച്ചെന്നാണ് ഉയരുന്ന വാദം.

ബിലു പത്മിനി നാരായണന്റെ പോസ്റ്റിന്റെ പൂർണരൂപം (അശ്ലീലപദങ്ങൾ ഒഴിവാക്കുന്നു)-

ദീപക് ശങ്കരനാരായണൻ എന്ന രാഷ്ട്രീയ വിവേകിയായ ഈ മനുഷ്യനോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്.

1 -കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ അദ്ധ്യാപന വിഷയത്തിലെ മറുപടിയുടെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് മാനിക്കുന്ന താങ്കൾ കഴിഞ്ഞ എത്രയോ വർഷങ്ങളായി തന്റെ ഭാര്യയുടെ അദ്ധ്യാപന വിഷയമായ മലയാളത്തെ മുൻ നിർത്തി പരിഹസിക്കുകയും ്‌ലൃയമഹ മയൗലെ ചെയ്യുകയും ചെയ്യുന്നില്ലേ?

2 - പച്ച മലയാളം ചെരയ്ക്കാൻ പോകുന്നവൾ , $%& ക്കുത്തിയ മലയാളം കൊണ്ടു നടന്നോളും ഇത്തരം വാചകങ്ങൾ എത്രയോ തവണ പറഞ്ഞിട്ടില്ലേ?

3. - ശൈലജ ടീച്ചറുടെ മറുപടി തൊഴിൽ വിഷയങ്ങളുടെ മേഖലകളുടെ നീതിയിലും അതു ചെയ്യുന്നവരുടെ അഭിമാനത്തിലും ഊന്നിയ ഒന്നാണ്. അതിനെ മാനിക്കുന്ന താങ്കൾക്ക് കാലടി സംസ്‌കൃതയൂണിവേഴ്സിറ്റിയിൽ അഞ്ചുവർഷം താൽക്കാലിക അദ്ധ്യാപികയും 13 വർഷമായി സർക്കാർ ഹയർ സെക്കണ്ടറിയിലും മൂന്നു വർഷമായി മലയാളം മിഷൻ കർണാടക സ്റ്റേറ്റ് കോ ഓർഡിനേറ്ററും ആയി ജോലി ചെയ്യുന്ന ഭാര്യയുടെ മലയാള വിഷയം അംഗീകരിക്കാൻ സാധിക്കാത്തത് നിങ്ങളുടെ സൈബർ ഭാഷയിൽ പറഞ്ഞാൽ തികഞ്ഞ ഊളത്തരമല്ലേ?

4- എഴുതുന്ന രാഷ്ട്രീയത്തിന് അത്രയും ഒപ്പം ജീവിക്കാൻ നമുക്ക് സാധിച്ചെന്നു വരില്ല. പക്ഷേ പുറത്തു പറയുന്നതിന് നേർ വിപരീതമായി വ്യക്തി ജീവിതത്തിലെ സ്ത്രീകളോട് പ്രവർത്തിക്കുക എന്നത് എത്ര വലിയ ദയനീയ പരാജയമാണ്, പാപ്പരത്തമാണ്.

5 - അടുപ്പിൽ തൂറി വെച്ചും തമ്പ്രാക്കന്മാർക്ക് വെടുപ്പിനെക്കുറിച്ച് എഴുതാം പ്രസംഗിക്കാം എന്ന ആൺ അധികാര മൂലധനമാണ് ശൈലജ ടീച്ചറെക്കുറിച്ച് ടൈപ്പു ചെയ്യുമ്പോൾ യാതൊരു അൽപ്പത്തവും അർഹതയില്ലായ്മയും നിങ്ങൾക്ക് തോന്നാതിരുന്നതിന് പിന്നിൽ. തുല്യ നീതിക്കു വേണ്ടി നിലകൊള്ളുന്ന അടുത്ത തലമുറ ആശ്വാസത്തോടെ അത് വായിക്കുമ്പോൾ പങ്കിടുമ്പോൾ അതിൽ നടക്കുന്ന ഒരു സാംസ്‌കാരിക വഞ്ചനയുണ്ട്. അടുത്ത തലമുറയോട് നിങ്ങളെപ്പോലുള്ളവർ കാണിക്കുന്ന രാഷ്ട്രീയ ബൗദ്ധിക സത്യസന്ധതയില്ലായ്മയാണ് അത്.

5. നിങ്ങളിതു നിഷേധിക്കുന്നുവെങ്കിൽ ഭാര്യയായിത്തന്നെ അവൾ പരസ്യമായി മുന്നിലേക്കു വരാൻ തയ്യാറാണ്..

6- നിഷേധിക്കുന്നില്ല എങ്കിൽ മേൽപ്പറഞ്ഞ പോസ്റ്റ് എഴുതാനുള്ള ധാർമ്മിക അവകാശം ഇല്ലാത്ത രാഷ്ട്രീയമായി അൽപ്പം പോലും വളരാൻ കഴിയാത്ത അത്തരമൊരു വളർച്ച ബുദ്ധിജീവികൾക്ക് ആവശ്യമേയില്ല എന്നു കരുതുന്ന ഒരാൾ എന്ന സമ്മതമായി അതിനെ മലയാള സൈബർ ലോകവും എടുക്കണം.

ഇതും രാഷ്ട്രീയമായ ഒരു തിരുത്തലായി എടുക്കണമെന്ന് . തൊഴിലിന്റെ പേരിൽ വർഷങ്ങളായി ഒരാളോട് കാണിക്കുന്ന - വീട്ടകങ്ങളിൽ മറ്റൊരു പാടു പുരുഷന്മാർ കാണിച്ചു കൊണ്ടിരിക്കുന്ന അറിഞ്ഞിട്ടും നിങ്ങളിൽ പലരും കണ്ടില്ലെന്നു നടിക്കുന്ന പുച്ഛത്തിന്റെ ന്യൂറൽ നെറ്റ് വർക്കിലേക്കുള്ള ഇത്തിരി നീണ്ട സർജറി!

ദീപക് ശങ്കരനാരായണന്റെ പോസ്റ്റ് ചുവടെ

താൻ തുന്നൽ ടീച്ചറാണെ ന്ന് പ്രചരിപ്പിക്കുന്നവരെ താൻ തുന്നലല്ല കെമിസ്ട്രിയാണ് പഠിപ്പിച്ചത് എന്നല്ല ഷൈലജടീച്ചർ തിരുത്തുന്നത്. അങ്ങനെ ഒരു സൂചന സാന്ദർഭികമായിപ്പോലും കൊടുക്കുന്നുമില്ല.

'തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ?' എന്നാണ് അവരുടെ ഉത്തരം.മറ്റേത് വെറും ഒരു വസ്തുതാപരമായ തിരുത്തലേ ആവുമായിരുന്നുള്ളൂ. ഇതാണ് രാഷ്ട്രീയമായ തിരുത്തൽ. തൊഴിലിന്റെ മേലുള്ള ജാതീയപുഛത്തിന്റെ ന്യൂറൽ നെറ്റ്‌വർക്കിലാണ് ഒറ്റവാചകംകൊണ്ടുള്ള സർജറി.ഷൈലജടീച്ചറുടേത് വെറുമൊരു ഓപ്പറേഷണൽ സക്സസ് അല്ല എന്ന് മനസ്സിലാക്കാൻ ആ ഒറ്റ വാചകം മതി.

ചക്കവീണുചത്ത മുയലല്ല അത്. മണ്ണറിഞ്ഞ് വിത്തറിഞ്ഞ് അളവറിഞ്ഞ് വിയർപ്പെറിഞ്ഞ് വിതച്ചത് ആത്മവിശ്വാസത്തോടെ കൊയ്തെടുക്കുന്നതാണ്.

ദിപക് ശങ്കരനാരായണൻ

സിപിഎം സൈബർ പോളിറ്റ് ബ്യൂറോ'' അംഗമാണ് ദീപക് ശങ്കരനാരായണന് എന്നാണ് പൊതുവേ സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തിരുന്നത് വലിയ ചർച്ചയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സിപിഎമ്മിന്റെ സൈബർ പോരാളിക്കെതിരെ കേസെടുത്തത്. അഞ്ച് കൊല്ലം വരെ തടവ് കിട്ടാവുന്ന ഐപിസിയിലെ 153 എബി വകുപ്പുകൾ പ്രകാരമായിരുന്നു ആ കേസ്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു.

ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റാണ് വിവാദത്തിന് കാരണം. പത്തു ക്രിമിനലുകൾ നടത്തിയ ഒരു ക്രൂരകൃത്യമല്ല അത്. ഇന്ത്യൻ ജനതയുടെ 31 ശതമാനത്തിന്റെ സമ്മതിയിൽ ആ പത്തുപേർ നടത്തിയ കൊലയാണത്. നീതി നിർവഹണത്തിന് തടസ്സം നിൽക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടുചെയ്ത ആ 31 ശതമാനത്തിനെ സെക്കൻഡ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം. ജനാധിപത്യം ഒറ്റ മനുഷ്യന്റേതാണ്. അതിൽ അപ്പുറത്തുള്ളവരുടെ എണ്ണം വിഷയമല്ല. ഇന്ത്യൻ ജനാധിപത്യത്തിന് വിത്തുപാകിയ, അതിനെ തന്റെ മരണംവരെ കാക്ക കൊണടുപോകാതെ നോക്കിയ, മറ്റൊരു കാശ്മീരി പണ്ഡിറ്റിനു വേണ്ടി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് വേണ്ടി, അത്രയെങ്കിലും ചെയ്യണം.. - ഇതായിരുന്നു ദീപകിന്റെ പോസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് ചർച്ച സജീവമായി. സിപിഎം സൈബർ പോരാളികൾ ഒന്നടങ്കം ദീപകിനെ അനുകൂലിച്ചു. ധനമന്ത്രി തോമസ് ഐസക്കും കൂടെയുണ്ടായിരുന്നു.

സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായണൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരയണൻ വിശദീകരിച്ചു. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖർക്കൊപ്പം ഹാഷ്ടാഗ് ക്യാംപയിനും സജീവമായി. ഇതോടെ സിപിഎമ്മിന്റെ സൈബർ മുഖമായിരുന്നു ദീപക് ശങ്കരനാരായണനെന്നും വ്യക്തമായി. എന്നും നവോത്ഥാന മൂല്യങ്ങളാണ് ദീപക് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP